Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടു ജോലിക്കെത്തിയ തമിഴ് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; മതപരിവർത്തനം നടത്തി വിവാഹം ചെയ്ത ശേഷം കൂട്ടുകാർക്കും കാഴ്‌ച്ചവെച്ചു; യുവതിയുടെ പരാതിയിൽ പിടിവീഴുമെന്നായപ്പോൾ വിദേശത്തേക്ക് രക്ഷപെടാൻ ശ്രമിപ്പോൾ പ്രതിയെ അറസ്റ്റു ചെയ്ത് പൊലീസ്

വീട്ടു ജോലിക്കെത്തിയ തമിഴ് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; മതപരിവർത്തനം നടത്തി വിവാഹം ചെയ്ത ശേഷം കൂട്ടുകാർക്കും കാഴ്‌ച്ചവെച്ചു; യുവതിയുടെ പരാതിയിൽ പിടിവീഴുമെന്നായപ്പോൾ വിദേശത്തേക്ക് രക്ഷപെടാൻ ശ്രമിപ്പോൾ പ്രതിയെ അറസ്റ്റു ചെയ്ത് പൊലീസ്

എം പി റാഫി

മലപ്പുറം: വീട്ടുജോലിക്കെത്തിയ തമിഴ് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും മതപരിവർത്തനം നടത്തി വിവാഹം ചെയ്ത ശേഷം കൂട്ടുകാർക്ക് കാഴ്ചവെയ്ക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ വേങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കൂട്ടുകാർക്കായി പൊലീസ് വല വിരിച്ചു. കണ്ണമംഗലം ചേറൂർ ആലുക്കൽ അബ്ദുൽ അസീസി (40)നെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. വേങ്ങര എസ്.ഐ സംഗീത് പുനത്തിൽ, എ.എസ് ഐ വത്സൻ, സി.പി.ഒ ഷിജു, വനിതാ സി.പി.ഒമാരായ സോണിയ, ദിവ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

കേസിലെ മറ്റു നാലു പ്രതികളിൽ ഒരാൾ വിദേശത്തേക്കു കടന്നതായി പൊലീസ് പറഞ്ഞു. വേങ്ങര വെട്ടുതോട് പുള്ളാട്ട് മുസ്തഫ, മുളാഹിർ എന്ന ബോസ്, ഹസൻകുട്ടി, സംഭവം ഒരുക്കി തീർക്കാൻ ശ്രമിച്ച തങ്ങൾ എന്നിവർക്കു വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്. ഹസൻകുട്ടി വിദേശത്തേക്കു കടന്നതായി പൊലീസ് കണ്ടെത്തി.

വീട്ടിലെയും തോട്ടത്തിലെയും ജോലിക്കായി 2008ലാണ് യുവതിയെ മുഖ്യ പ്രതി മുസ്തഫ തമിഴ്‌നാട്ടിൽ നിന്നു കൊണ്ടുന്നത്. 2009 ൽ വിവാഹ വാഗ്ദാനം നൽകി മങ്ങേങ്ങരയിലെ തോട്ടത്തിലെ വീട്ടിൽവച്ച് മുസ്തഫ യുവതിയെ ലൈംഗിക അതിക്രമത്തിനിരയാക്കി. പിന്നീട് പല തവണ പീഡനത്തിനിരയാക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. പീഡനത്തിനിരയാക്കിയ ശേഷം മതപരിവർത്തനം നടത്തി നിക്കാഹ് നടത്തുകയും ചെയ്തു. 2015ൽ കൂട്ടുകാരായ മറ്റു മൂന്നു പേർക്കായി യുവതിയെ കാഴ്ചവയ്ക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP