Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നസ്രാണി സംഗമത്തിൽ പങ്കെടുക്കാനുള്ള യാത്ര യാക്കോബായ കത്തീഡ്രലിന്റെ മുന്നിലെത്തിയപ്പോൾ മുദ്രാവാക്യം വിളിയായി; സംഘർഷത്തിന് അയവ് വന്നത് പൊലീസ് ലാത്തി വീശിയ ശേഷം; മണർകാട് ഓർത്തഡോക്‌സ്-യാക്കോബായ സംഘർഷത്തിന് അയവില്ല

നസ്രാണി സംഗമത്തിൽ പങ്കെടുക്കാനുള്ള യാത്ര യാക്കോബായ കത്തീഡ്രലിന്റെ മുന്നിലെത്തിയപ്പോൾ മുദ്രാവാക്യം വിളിയായി; സംഘർഷത്തിന് അയവ് വന്നത് പൊലീസ് ലാത്തി വീശിയ ശേഷം; മണർകാട് ഓർത്തഡോക്‌സ്-യാക്കോബായ സംഘർഷത്തിന് അയവില്ല

മണർകാട് : മണർകാട്ട് ഓർത്തഡോക്‌സ് യാക്കോബായ സഭാംഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ. നസ്രാണി സംഗമത്തിൽ പങ്കെടുക്കുന്നതിനായി പുതുപ്പള്ളിയിലേക്കുപോയ സംഘത്തിൽപെട്ട ചിലർ മണർകാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിന്റെ മുന്നിലെത്തിയപ്പോൾ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചതാണു സംഘർഷത്തിന് തുടക്കമിട്ടത്. ഇതോടെ മറുവിഭാഗവും ഒത്തൂകൂടി. ഇതോടെ സംഘർഷമായി. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

സംഘർഷത്തിനിടെ പൊലീസ് ചെറിയതോതിൽ ലാത്തിവീശി. ഇതേത്തുടർന്ന് ഇടവകാംഗങ്ങൾ മണർകാടു കവലയിലേക്കു പ്രകടനമായി നീങ്ങി ദേശീയപാത ഉപരോധിച്ചു. ഇവരെ പൊലീസ് പിന്നീട് നീക്കം ചെയ്തു. പ്രശ്‌നം രൂക്ഷമായതോടെ മണർകാടു പള്ളിയിൽ മണി മുഴക്കുകയും ഇടവകാംഗങ്ങൾ ഒന്നിച്ചുകൂടുകയും ചെയ്തു. ഈ സമയം ഓർത്തഡോക്‌സ് സഭാംഗങ്ങൾ ഒറവയ്ക്കൽ ജംക്ഷനു സമീപം വടക്കന്മണ്ണൂർ പള്ളിയുടെ കുരിശിൻതൊട്ടിഭാഗത്തു തടിച്ചുകൂടുകയും മണർകാട് കിടങ്ങൂർ റോഡിൽ വാഹനഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വിവരമറിഞ്ഞു മണർകാടുനിന്നുള്ളവർ അങ്ങോട്ടു പ്രകടനത്തിനു മുതിർന്നെങ്കിലും പൊലീസ് ഇടപെട്ട് ഒഴിവാക്കി.

മണർകാടും ഒറവയ്ക്കലുമായി തടിച്ചുകൂടിയവരോടു പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടു. ഉടൻതന്നെ വൈദികർ ഇതിൽ ഇടപെടുകയും അവരുടെ അഭ്യർത്ഥന മാനിച്ച് ഇരുസ്ഥലത്തുനിന്നും ജനങ്ങൾ പിരിയുകയും ചെയ്തതോടെയാണു സംഘർഷത്തിന് അയവുവന്നത്. കാതോലിക്കാദിനാഘോഷത്തിൽ പങ്കെടുക്കാനായി പോയ വിശ്വാസികളെ യാതൊരു പ്രകോപനവും കൂടാതെ ആക്രമിച്ച നടപടിയിൽ ഓർത്തഡോക്‌സ് സഭ പ്രതിഷേധിക്കുന്നതായി സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.

പുതുപ്പള്ളിയിലേക്കു പോയവർ മണർകാട് ഭാഗത്ത് എത്തിയപ്പോൾ മുദ്രാവാക്യം വിളിക്കരുതെന്നു പറഞ്ഞ് ഒരു കൂട്ടം ആളുകൾ തങ്ങളെ തടയുകയാണു ചെയ്തതെന്ന് ഓർത്തഡോക്‌സ് സഭാ ഭാരവാഹികൾ ആരോപിക്കുന്നു. എന്നാൽ മണർകാട് പള്ളിയിലുണ്ടായ അതിക്രമം അപലപനീയമാണെന്നു യാക്കോബായ സഭ ട്രസ്റ്റി തമ്പു ജോർജ് തുകലൻ പറഞ്ഞു. സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുന്നിടത്തു പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള ചിലരുടെ ആസൂത്രിത ശ്രമമാണു നടക്കുന്നത്. ഇങ്ങനെയുള്ള അതിക്രമങ്ങൾ അനുവദിക്കാൻ പാടില്ല എന്നും ട്രസ്റ്റി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP