Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശശീന്ദ്രനുമായി ഫോൺ സംഭാഷണം നടത്തിയത് വനിതാ മാധ്യമ പ്രവർത്തകയെന്ന് പ്രചരിച്ചതോടെ ജോലി ചെയ്യാൻ പറ്റുന്നില്ല; ഫോൺ വിളിയുടെ അങ്ങേ തലയ്ക്കൽ ഉള്ള യുവതിയാരെന്ന് വ്യക്തമാക്കണം; അന്വേഷണം ആവശ്യപ്പെട്ട് തലസ്ഥാനത്തെ വനിതാ മാധ്യമ പ്രവർത്തകർ പരാതി നൽകി

ശശീന്ദ്രനുമായി ഫോൺ സംഭാഷണം നടത്തിയത് വനിതാ മാധ്യമ പ്രവർത്തകയെന്ന് പ്രചരിച്ചതോടെ ജോലി ചെയ്യാൻ പറ്റുന്നില്ല; ഫോൺ വിളിയുടെ അങ്ങേ തലയ്ക്കൽ ഉള്ള യുവതിയാരെന്ന് വ്യക്തമാക്കണം; അന്വേഷണം ആവശ്യപ്പെട്ട് തലസ്ഥാനത്തെ വനിതാ മാധ്യമ പ്രവർത്തകർ പരാതി നൽകി

തിരുവനന്തപുരം: മുൻ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച വിവാദത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വനിത മാധ്യമപ്രവർത്തകരുടെ സംഘം മുഖ്യമന്ത്രിക്കു പരാതി നൽകി. ശശീന്ദ്രൻ വിവാദത്തിലെ ഫോൺവിളിയുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരത്ത് വനിത മാധ്യമപ്രവർത്തകർ പരാതി നൽകിയത്.

ഫോൺസംഭാഷണത്തിന്റ ഉറവിടം സംബന്ധിച്ച് പല അഭ്യൂഹങ്ങൾ ഉയരുന്നതിനാൽ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണന്നും പരാതിയിൽ പറയുന്നു. വനിത മാധ്യമപ്രവർത്തകരുടെ അഖിലേന്ത്യ സംഘടനയായ നെറ്റവർക്ക് ഓഫ് വിമൻ ഇൻ മീഡിയ ആണ് പരാതി നൽകിയത്.

മലപ്പുറത്തെ രാഷ്ട്രീയ നേതാവ് ഇതുമായി ബന്ധപ്പെട്ട് ന്യൂസ് 18 കേരളയിലെ സുവി വിശ്വനാഥിന് അഭിമുഖം നിഷേധിച്ചിരുന്നു. ശശീന്ദ്രനാക്കാനാണോ വിളിക്കുന്നതെന്നായിരുന്നു മുതിർന്ന സി.പി.എം നേതാവിന്റെ പരിഹാസം. ഇതിനൊപ്പം മംഗളത്തിലെ വനിതാ മാധ്യമ പ്രവർത്തകർ എല്ലാം സംശയത്തിന്റെ നിഴലിലുമാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP