Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ് അങ്കമാലിക്കും ഇരിങ്ങാലക്കുടയ്ക്കും ഇടയിൽ പാളം തെറ്റി; പുലർച്ചെ രണ്ടരക്കുണ്ടായ അപകടത്തിൽ ആളപായമില്ല; യാത്രക്കാരെ ബസുകൾ വഴി തൃശൂരിലേക്ക് മാറ്റി; വടക്കോട്ടും തെക്കോട്ടുമുള്ള ട്രയിൻ ഗതാഗതം പൂർണ്ണമായും നിലച്ചു

മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ് അങ്കമാലിക്കും ഇരിങ്ങാലക്കുടയ്ക്കും ഇടയിൽ പാളം തെറ്റി; പുലർച്ചെ രണ്ടരക്കുണ്ടായ അപകടത്തിൽ ആളപായമില്ല; യാത്രക്കാരെ ബസുകൾ വഴി തൃശൂരിലേക്ക് മാറ്റി; വടക്കോട്ടും തെക്കോട്ടുമുള്ള ട്രയിൻ ഗതാഗതം പൂർണ്ണമായും നിലച്ചു

തൃശ്ശൂർ: മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്‌പ്രസ് അങ്കമാലിക്ക് സമീപം പാളം തെറ്റി. അങ്കമാലിക്കും ഇരിങ്ങാലക്കുടയ്ക്കും ഇടയിൽ കറുകുറ്റി എന്ന സ്ഥലത്താണ് സംഭവം. എട്ട് ബോഗികൾ ആണ് പാളം തെറ്റിയത്. യാത്രക്കാർക്കാർക്കും പരിക്കില്ല. പുലർച്ചെ 2.16 നായിരുന്നു അപകടം. റെയിൽ പാളത്തിൽ ഉണ്ടായ വിള്ളലാണ് അപകടകാരണമെന്നാണ് റെയിൽവേ മാനേജർ അറിയിച്ചു. സംഭവത്തിൽ ഉന്നത തല അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തെ തുടർന്ന് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

എസ് 6 മുതൽ എസ് 12 വരെയുള്ള ബോഗികളും ഒരു എ.സി കംപാർട്ട്‌മെന്റും പാളം തെറ്റി. ട്രെയിനിലെ യാത്രക്കാരെ ബസ് മുഖാന്തിരം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് റയിൽവേ ഹെൽപ്പ് ലൈൻ തുറന്നു. തിരുവനന്തപുരം: 04712320012, തൃശ്ശൂർ: 04712429241 എന്നിയാണ് ഹെൽപ്പ് ലൈൻ നമ്പറുകൾ.

തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ജനശതാബ്ദി (12076) വേണാട് ( 16302) എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. തൃശ്ശൂർ ഭാഗത്തേക്കുപോകുന്ന ലൈൻ പത്തു മണിക്കൂറും തിരുവനന്തപുരത്തേക്കുള്ള ലൈൻ അഞ്ചു മണിക്കൂറും തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഇന്നലെ പുറപ്പെട്ട അമൃത നിലമ്പൂർ രാജ്യറാണി (16343/16349) എഗ്മൂർ ഗുരുവായൂർ (161 27) എന്നിവയും എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP