Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പച്ച മാങ്ങ ഹോർമോൺ കുത്തി പഴുപ്പിച്ച് എത്തി തുടങ്ങി; തമിഴ്‌നാട്ടിൽ നിന്നും എത്തുന്നത് മാരക രോഗം പിടിക്കാൻ സാധ്യതയുള്ള മാങ്ങാപ്പഴങ്ങൾ; ഇടവേളയ്ക്ക് ശേഷം മാങ്ങാപ്പഴം കണ്ട് ചാടി വാങ്ങരുതേ

പച്ച മാങ്ങ ഹോർമോൺ കുത്തി പഴുപ്പിച്ച് എത്തി തുടങ്ങി; തമിഴ്‌നാട്ടിൽ നിന്നും എത്തുന്നത് മാരക രോഗം പിടിക്കാൻ സാധ്യതയുള്ള മാങ്ങാപ്പഴങ്ങൾ; ഇടവേളയ്ക്ക് ശേഷം മാങ്ങാപ്പഴം കണ്ട് ചാടി വാങ്ങരുതേ

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന മാമ്പഴങ്ങളിൽ ഹോർമോൺ സാന്നിധ്യം അധികമായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിന് മുന്നറിയിപ്പ്. പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റർ (പി.ജി.ആർ.) ഇനങ്ങളിൽപ്പെടുന്ന ഹോർമോണുകൾ തളിച്ച് പഴുപ്പിച്ച മാമ്പഴമാണ് വിപണിയിലെത്തുകയെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്, ആന്ധ്ര ഭക്ഷ്യസുരക്ഷാവിഭാഗങ്ങളാണ് ഇക്കാര്യം കേരളത്തെ അറിയിച്ചത്.

തമിഴ്‌നാട്ടിൽനിന്നും ആന്ധ്രയിൽനിന്നുമാണ് കേരളത്തിൽ പ്രധാനമായും മാമ്പഴം എത്തുന്നത്. ഇവിടങ്ങളിലെ മാമ്പഴ മൊത്തവിപണന കേന്ദ്രങ്ങളിൽ പലയിടത്തും ഹോർമോൺ ഉപയോഗിച്ച് പച്ചമാങ്ങ പഴുപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലും ആന്ധ്രയിലും വിപണിയിലുള്ള മാമ്പഴങ്ങളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കാൽസ്യം കാർബൈഡ്, എത്തറാൽ എന്നീ രാസവസ്തുക്കളുടെ അംശങ്ങളുണ്ട്. അവിടങ്ങളിലെ മാമ്പഴ മൊത്തവിപണന കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നും സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളവും കരുതലെടുക്കും.

ചെടികൾക്ക് സമ്പൂർണ വളർച്ച എത്തുന്നതിനും ഫലവർഗങ്ങളുടെ ഉത്പാദനശേഷി വർധിപ്പിക്കുന്നതിനുമാണ് പഴത്തോട്ടങ്ങളിൽ കൃത്രിമമായി ഉണ്ടാക്കിയ പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റർ ഹോർമോൺ ഉപയോഗിക്കുന്നത്. ഇത്തരം ഹോർമോണുകളുടെ ലായനികളിൽ പച്ചമാങ്ങ മുക്കിയും ലായനി സ്പ്രേ ചെയ്തുമാണ് പഴുപ്പിക്കുന്നത്. ഓക്സിൻ, ഗിബറലിൻ, എഥിലീൻ, സൈറ്റോകൈനിൻ എന്നിങ്ങനെയുള്ള പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റർ ഹോർമോണുകളാണ് ഇതിനുപയോഗിക്കുന്നത്. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും.

ഗർഭാവസ്ഥയിൽ ജനിതക തകരാറുകൾ, കാഴ്ചശക്തികുറയൽ, അമിത ക്ഷീണം തുടങ്ങിയവ ഉണ്ടാക്കുന്നവയാണ് പ്ലാന്റ്് ഗ്രോത്ത് ഹോർമോണുകളിൽ ഭൂരിഭാഗവും. മാമ്പഴം, തക്കാളി, പൈനാപ്പിൾ, ഏത്തപ്പഴം എന്നിവയിൽ ഈ ഹോർമോൺ ഉപയോഗിക്കാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP