Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉഴവൂരിനെതിരായ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്; പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ ഏകാധിപതിയാണെന്ന് താൻ പറഞ്ഞിട്ടില്ല; മന്ത്രി സ്ഥാനത്തിനായി ആരെയും വാടകയ്‌ക്കെടുക്കാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല; ഉഴവൂരിനെതിരായ പരാമർശങ്ങൾക്ക് മാപ്പ് പറഞ്ഞ് മാണി സി കാപ്പൻ

ഉഴവൂരിനെതിരായ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്; പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ ഏകാധിപതിയാണെന്ന് താൻ പറഞ്ഞിട്ടില്ല; മന്ത്രി സ്ഥാനത്തിനായി ആരെയും വാടകയ്‌ക്കെടുക്കാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല; ഉഴവൂരിനെതിരായ പരാമർശങ്ങൾക്ക് മാപ്പ് പറഞ്ഞ് മാണി സി കാപ്പൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയനെതിരായ ജോക്കർ പരാമർശത്തിലടക്കം മാപ്പു പറഞ്ഞ് പാർട്ടി സംസ്ഥാന ട്രഷറർ മാണി.സി.കാപ്പൻ. ഉഴവൂരിനെതിരായ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞ കാപ്പൻ നിലവിലെ പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ ഏകാധിപതിയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. മന്ത്രി സ്ഥാനത്തിനായി ആരെയും വാടകയ്‌ക്കെടുക്കാൻ പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നും കാപ്പൻ പറഞ്ഞു.

ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് കാപ്പൻ ഉഴവൂരിനെതിരായ ജോക്കർ പരാമർശം ആവർത്തിച്ചത്. ഒരാൾ മരിച്ചെന്നു കരുതി തന്റെ അഭിപ്രായങ്ങൾക്ക് മാറ്റമുണ്ടാകില്ലെന്നും ഇപ്പോഴത്തെ പ്രസിഡന്റ് ടി.പി.പീതാംബരനെപ്പോലെ സ്വന്തം താൽപര്യം മാത്രം നോക്കിയാണ് ഉഴവൂർ വിജയൻ പാർട്ടിയെ നയിച്ചതെന്നും തുറന്നടിച്ചിരുന്നു. ഉഴവൂർ പ്രസിഡന്റായിരിക്കെ പാർട്ടി രണ്ട് ചേരിയായി തിരിഞ്ഞരുന്നെന്നും കാപ്പൻ കുറ്റപ്പെടുത്തിയിരുന്നു.

കാപ്പന്റെ പരാമർശങ്ങൾക്കെതിരെ എൻസിപി സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. കാപ്പൻ പരസ്യമായി മാപ്പു പറയണമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരനും പരാമർശങ്ങൾ അപലപനീയമാണെന്ന് മുന്മന്ത്രി എ.കെ.ശശീന്ദ്രനും പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP