Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബജറ്റിൽ പെൻഷൻ പ്രായം 58 ആക്കാൻ ഉറച്ച് മാണി; സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തീരുമാനം പ്രഖ്യാപിക്കും; വൻ പ്രക്ഷോഭത്തിന് ഒരുങ്ങി യുവജനങ്ങൾ

ബജറ്റിൽ പെൻഷൻ പ്രായം 58 ആക്കാൻ ഉറച്ച് മാണി; സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തീരുമാനം പ്രഖ്യാപിക്കും; വൻ പ്രക്ഷോഭത്തിന് ഒരുങ്ങി യുവജനങ്ങൾ

തിരുവനന്തപുരം: സുരേഷ് പ്രഭുവിന്റെ കേന്ദ്ര റെയിൽ ബജറ്റും അരുൺ ജെയ്റ്റ്‌ലിയുടെ കേന്ദ്ര ബജറ്റും കഴിഞ്ഞു. ഇനി ഊഴം റിക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന കെഎം മാണിയുടെ ഊഴമാണ്.

ബാർ കോഴയിൽ അന്വേഷണം നേരിടുന്ന മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. യുവജന സംഘനകളായ ഡിവൈഎഫ്‌ഐയും യുവമോർച്ചയും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. എന്നാൽ യുവാക്കൾ പണികൊടുക്കുകയല്ല മാണിയുടെ ലക്ഷ്യം. മറിച്ച് സർക്കാരിന്റെ സാമ്പത്തിക സ്ഥിതി നന്നാക്കുകയാണ് മാണിയുടെ ലക്ഷ്യം. ഇതിനായി കടുത്ത പ്രഖ്യാപനം ഇത്തവണ നടത്തുമെന്നാണ് സൂചന

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ പ്രായം വർധിപ്പിക്കുന്നു. പെൻഷൻപ്രായം 58 ആക്കി ഉയർത്താനാണ് സർക്കാർ ധാരണ. സാമ്പത്തിക പ്രതിസന്ധി മറയാക്കിയാണ് തീരുമാനം. ഇതുസംബന്ധിച്ച നിർദ്ദേശം സംസ്ഥാന ബജറ്റിലുണ്ടാകുമെന്നാണ് സൂചന. പെൻഷൻ പ്രായം രണ്ടുവർഷം കൂട്ടുന്നതിനുള്ള ധനവകുപ്പിന്റെ നിർദ്ദേശം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അംഗീകരിച്ചു. അനുകൂല പരാമർശവുമായി മുഖ്യമന്ത്രി ധനവകുപ്പിന് ഫയൽ കൈമാറി. ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച് റിക്കോർഡിനുടമായ മാണിയുടെ അടുത്ത ബജറ്റ് പ്രസംഗത്തിലെ ഹൈലൈറ്റ് ഇതുതന്നെയാകും.

13നാണ് ബജറ്റ്.സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന പേരിലാണ് സർക്കാർ സർവീസിൽ വിരമിക്കൽ പ്രായം ഉയർത്തുന്നത്. തൊഴിൽരഹിതരായ ലക്ഷക്കണക്കിന് യുവജനങ്ങളുടെ പ്രതീക്ഷകൾ തകർക്കുന്നതാണ് ഈ നീക്കം. അതുകൊണ്ട് തന്നെ പ്രതിഷേധവും ശക്തമാകും. സംസ്ഥാനത്ത് മാസങ്ങളായി പുതിയ നിയമനം നടത്താതെ അപ്രഖ്യാപിത നിയമനിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിനിടയിലാണ് ഈ നടപടി. ഇത് പിഎസ്‌സി പരീക്ഷ എഴുതി അഡൈ്വസ് മെമോ ലഭിച്ച ആയിരങ്ങളെയും പ്രമോഷൻ കാത്തിരിക്കുന്ന ജീവനക്കാരെയും ദോഷകരമായി ബാധിക്കും. അതിനിടെ പെൻഷൻ പ്രായം കൂട്ടുമ്പോൾ പിഎസ് സി പരീക്ഷ എഴുതാനുള്ള കുറഞ്ഞ പ്രായവും ഉയർത്താനാണ് സാധ്യത.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സർവീസിൽനിന്ന് ആയിരക്കണക്കിന് ജീവനക്കാർ വിരമിക്കുന്നുണ്ട്. ഇവർക്ക് ആനുകൂല്യങ്ങൾ നൽകാൻ വൻതുക കണ്ടെത്തണം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ പിടിപ്പുകേടും ധൂർത്തും കാരണം ശമ്പളം കൊടുക്കാനാകാതെ ട്രഷറിതന്നെ പൂട്ടുന്ന അവസ്ഥയിലാണിപ്പോൾ. സർവീസ് കാലയളവ് നീട്ടിനൽകി പ്രതിസന്ധിയിൽനിന്ന് തടിയൂരാമെന്നാണ് സർക്കാർ ആലോചന. നിലവിൽ വിവിധ വകുപ്പുകളിൽ നിയമന ഉത്തരവ് നൽകുന്നില്ല. വിദ്യാഭ്യാസം, കെഎസ്ആർടിസി വകുപ്പുകളിലായി പതിനായിരത്തോളം പേർക്ക് അഡൈ്വസ് മെമോ ലഭിച്ചിട്ടും നിയമനം

പെൻഷൻ പ്രായം ഉയർത്തില്ലെന്ന് മുഖ്യമന്ത്രി യുവജനസംഘടനാ നേതാക്കൾക്ക് അടുത്തകാലത്താണ് ഉറപ്പുനൽകിയത്. അതടക്കം ലംഘിച്ചാണ് പുതിയ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP