Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുധീരനു മുന്നിൽ കലിതുള്ളി ഐജി മനോജ് ഏബ്രഹാം; പൊലീസിനെതിരെ പ്രതിഷേധിച്ച കെ എസ് യുക്കാർക്ക് നേരെ വിരൽചൂണ്ടി ഐജി; ഡിസിപി അന്വേഷിക്കും; ജിഷ്ണുവിന്റെ മരണം തന്റെ റേഞ്ചിലുള്ള കാര്യമല്ലെന്നും ഐജിയുടെ മറുപടി

സുധീരനു മുന്നിൽ കലിതുള്ളി ഐജി മനോജ് ഏബ്രഹാം; പൊലീസിനെതിരെ പ്രതിഷേധിച്ച കെ എസ് യുക്കാർക്ക് നേരെ വിരൽചൂണ്ടി ഐജി; ഡിസിപി അന്വേഷിക്കും;  ജിഷ്ണുവിന്റെ മരണം തന്റെ റേഞ്ചിലുള്ള കാര്യമല്ലെന്നും ഐജിയുടെ മറുപടി

 

തിരുവനന്തപുരം : ആശുപത്രിയിൽ ജിഷ്ണുവിന്റെ മാതാവ് മഹിജയെ കാണാനെത്തിയ ഐജി മനോജ് എബ്രഹാം പ്രതിഷേധക്കാരോട് പ്രതികരിച്ചത് രൂക്ഷമായി. പ്രതിഷേധക്കാരോട് ആക്രോശിച്ച് കൊണ്ടാണ് മനോജ് എബ്രഹാം അടുത്തത്. മഹിജയ്‌ക്കെതിരായ നടപടികളിൽ പ്രതിഷേധവുമായെത്തിയ യുവജന സംഘടനാ പ്രവർത്തകരോടാണ് മനോജ് എബ്രഹാമിന്റെ പ്രതികരണം.

വി എം.സുധീരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ മുന്നിലാണ് റേഞ്ച് ഐജിയുടെ കലിതുള്ളൽ. മഹിജയെ സന്ദർശിച്ച ശേഷം പുറത്തെത്തിയ മനോജ് എബ്രഹാമിനെ കെ.എസ്.യു പ്രവർത്തകർ തടഞ്ഞിരുന്നു. ഇതാണ് ഐജിയെ പ്രകോപിപ്പിച്ചത്. പിന്നീട് പ്രതിഷേധിക്കാരോട് സംസാരിക്കാൻ തയാറായ ഐജി അവരുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി. സുധീരൻ അടക്കമുള്ള നേതാക്കളാണ് സ്ഥതിഗതികൾ ശാന്തമാക്കിയത്.

പിന്നീട് മാധ്യമങ്ങളോട് ഐജി സംസാരിച്ചതും ഇതേ കലിപ്പിലാണ്. ജിഷ്ണുവിന്റെ അമ്മയ്ക്ക് നേരെയുണ്ടായ അക്രമവും മർദ്ധനമേറ്റെന്ന ആരോപണവും ഡിസിപി അന്വേഷിക്കുമെന്ന് മനോജ് എബ്രഹാം പറഞ്ഞു. ഇവർക്കെതിരെ ഇന്ന് തന്നെ നടപടിയെടുക്കും. ഡിജിപിയോട് ആർക്കും പരാതി പറയാം. എന്നാൽ ഡിജിപി ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയവരെ മൂന്ന് മണിക്കൂറത്തേക്ക് അറസ്റ്റ് ചെയ്ത് നീക്കാനുള്ള നിയമമുണ്ട് ഇതാണ് ജിഷ്ണുവിന്റെ ബന്ധുക്കൾക്ക് നേരെ ഉണ്ടായത്.

ഇവർ ആരും ഇപ്പോൾ കസ്റ്റഡിയിൽ അല്ലെന്നും മനോജ് എബ്രഹാം പറഞ്ഞു. ജിഷ്ണുവിന്റെ മരണം സംബന്ധിച്ച ചോദ്യങ്ങൾ ഡിജിപിയോടാണ് ചോദിക്കേണ്ത്. അത് തന്റെ റേഞ്ചിലുള്ള കാര്യമല്ലെന്നും മനോജ് എബ്രഹാം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP