Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) കൂടുതൽ കുഴപ്പത്തിൽ; മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പയ്യന്നൂർ ഏരിയ സെക്രട്ടറി കീഴടങ്ങി

കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) കൂടുതൽ കുഴപ്പത്തിൽ; മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പയ്യന്നൂർ ഏരിയ സെക്രട്ടറി കീഴടങ്ങി

കണ്ണൂർ: കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) കൂടുതൽ സമ്മർദ്ദത്തിൽ. വധക്കേസിൽ പ്രതിയായ സിപിഐ(എം) പയ്യന്നൂർ ഏരിയ സെക്രട്ടറി കീഴടങ്ങി. 20ം പ്രതി കെ. മധുസൂദനനാണ് തലശേരി സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. ജാമ്യാപേക്ഷ ഇന്നു പരിഗണിക്കാനിരിക്കെയാണ് കീഴടങ്ങൽ. മനോജ് വധക്കേസിൽ പ്രതിചേർക്കപ്പെട്ടവരിൽ സിപിഎമ്മിന്റെ ഏറ്റവും ഉയർന്ന നേതാവാണു പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനൻ.

വധക്കേസിൽ കുറ്റപത്രം സമർപ്പിച്ച അന്വേഷണ സംഘം ഗൂഢാലോചനക്കേസിൽ പ്രത്യേക അന്വേഷണം ആരംഭിക്കുകയും നാലു സിപിഐ(എം) പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ സിപിഐ(എം) പയ്യന്നൂർ ഏരിയ സെക്രട്ടറിയെ കേസിൽ പ്രതിചേർക്കുകയായിരുന്നു.

മനോജ് വധക്കേസിലെ പ്രധാനപ്രതി വിക്രമന് പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സ നടത്താനുള്ള സഹായങ്ങൾ ചെയ്തു എന്നതാണ് മധുസൂദനന്റെ പേരിലുള്ള പ്രധാനകുറ്റം. കേസിൽ സിആർപിസി 160 പ്രകാരം മൊഴി നൽകാൻ ഹാജരാകാൻ മധുസൂദനന് സിബിഐ നോട്ടീസ് നൽകിയിരുന്നു.

നേരത്തെ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും തലശ്ശേരി സെഷൻസ് കോടതി തള്ളിയിരുന്നു. യുഎപിഎ ചുമത്തിയതുകൊണ്ടാണ് ജാമ്യാപേക്ഷ തള്ളുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മനോജിനെ സിപിഐ(എം) പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പരാമർശമുണ്ടായിരുന്നു. ഇതേ തുടർന്നാണ് സംഭവത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP