Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ വിമർശിച്ച മനോരമ വാർത്തയ്‌ക്കെതിരെ പ്രതിഷേധം; റിപ്പോർട്ടറുടെ ചോദ്യത്തിന് നല്ല ഭക്ഷണവും ബാത്രൂം അടക്കമുള്ള സംവിധാനങ്ങളും ക്യാമ്പിൽ നിന്നും ലഭിച്ചെന്ന് വീട്ടമ്മയുടെ മറുപടി; വാർത്ത വളച്ചൊടിച്ച മനോരമയ്‌ക്കെതിരെ ജനകീയ പ്രതിഷേധം രൂക്ഷമാകുന്നു

സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ വിമർശിച്ച മനോരമ വാർത്തയ്‌ക്കെതിരെ പ്രതിഷേധം;  റിപ്പോർട്ടറുടെ ചോദ്യത്തിന് നല്ല ഭക്ഷണവും ബാത്രൂം അടക്കമുള്ള സംവിധാനങ്ങളും ക്യാമ്പിൽ നിന്നും ലഭിച്ചെന്ന് വീട്ടമ്മയുടെ മറുപടി; വാർത്ത വളച്ചൊടിച്ച മനോരമയ്‌ക്കെതിരെ ജനകീയ പ്രതിഷേധം രൂക്ഷമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : സംസ്ഥാനത്ത് മഴക്കെടുതിയുണ്ടായതിന് പിന്നാലെ സർക്കാർ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനത്തെ വിമർശിച്ച മനോരമ വാർത്തയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 'കുട്ടനാടിന്റെ കണ്ണീർ ഏറ്റെടുക്കുമോ കേരളം'; എന്ന പേരിൽ കൗണ്ടർ പോയിന്റിൽ മാധ്യമപ്രവർത്തക നിഷ പുരുഷോത്തമനാണ് ദുരിതാശ്വാസ ക്യാമ്പിൽ വലിയ ദുരിതം ജനങ്ങളനുഭവിക്കുന്നു എന്ന തരത്തിൽ സർക്കാരിനെതിരെ ചർച്ചയിൽ വിമർശനമുന്നയിച്ചത്.

ക്യാമ്പിൽ കഴിയുന്ന സ്ത്രീകളോടും കുട്ടികളോടും സൗകര്യങ്ങളുണ്ടോ എന്ന് റിപ്പോർട്ടർ ചോദിച്ചിരുന്നു. നല്ല ഭക്ഷണം ലഭിച്ചെന്നും ബാത്രൂമടക്കമുള്ള എല്ലാ സംവിധാനങ്ങളും ക്യാമ്പിലുണ്ടെന്നും ഒരുതരത്തിലുമുള്ള പ്രശ്നങ്ങളുമില്ലെന്നുമാണ് മനോരമ റിപ്പോർട്ടറുടെ ചോദ്യത്തിന് വീട്ടമ്മ മറുപടി നൽകിയത്.

വീട്ടിലേക്കാൾ സുഖകരമായാണ് ഇവിടെ താമസിക്കുന്നത്. എല്ലാവരും ഒരുമയോടെ സമാധാനത്തോടെ കഴിയുകയാണ് ക്യാമ്പിലെന്നുമാണ് അവർ പ്രതികരിച്ചത്. ക്യാമ്പിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാൻ കുട്ടികളോടും മാതാപിതാക്കളോടും മാറി മാറി കാര്യങ്ങൾ റിപ്പോർട്ടർ ചോദിച്ചെങ്കിലും, എല്ലാം മികച്ച രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്ന് എല്ലാവരും ഒരുപോലെ പ്രതികരിക്കുകയായിരുന്നു. തുടർന്ന്, മറ്റു ക്യാമ്പുകളിൽ പ്രശ്നമനുണ്ടെന്നും ഇവിടെ കുഴപ്പമില്ലെന്നും പറഞ്ഞുതീർക്കുകയാണ് മനോരമ ലേഖകൻ ചെയ്തത്.

മികച്ച രീതിയിൽ തന്നെയാണ് സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നത്. തെറ്റായ വാർത്തകൾ നൽകി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മനോരമ ചാനൽ ശ്രമം തുടരുന്നത്. നിപാ ബാധയെ തുടർന്ന് സർക്കാർ നടത്തിയ പ്രവർത്തനത്തെ താഴ്‌ത്തി ക്കാണിക്കാൻ മനോരമ ഇറക്കിയ വാർത്ത വലിയ തോതിൽ വിമർശനം നേരിട്ടിരുന്നു. നിഷ പുരുഷോത്തമൻ തന്നെയാണ് കൗണ്ടർ പോയന്റിൽ ഈ ചർച്ചയും നടത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP