Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തെ ജനകീയ സമരങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്നതായി ഇന്റലിജൻസ്; സമരങ്ങളിൽ പങ്കാളികളാവുന്നത് സിപിഐ മാവോയിസ്റ്റ് സംഘടനാ പ്രവർത്തകർ; പുതുവൈപ്പിൻ സമരത്തിലും പെമ്പിളൈ ഒരുമൈ സമരത്തിലും മാവോയിസ്റ്റ് ഇടപെടലെന്ന് സ്ഥിരീകരണം; നേരിട്ട് ഇടപെടാത്ത അണിയറനീക്കങ്ങളാണ് മാവോയിസ്റ്റുകളുടേതെന്നും പൊലീസ്‌

സംസ്ഥാനത്തെ ജനകീയ സമരങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്നതായി ഇന്റലിജൻസ്; സമരങ്ങളിൽ പങ്കാളികളാവുന്നത് സിപിഐ മാവോയിസ്റ്റ് സംഘടനാ പ്രവർത്തകർ; പുതുവൈപ്പിൻ സമരത്തിലും പെമ്പിളൈ ഒരുമൈ സമരത്തിലും മാവോയിസ്റ്റ് ഇടപെടലെന്ന് സ്ഥിരീകരണം; നേരിട്ട് ഇടപെടാത്ത അണിയറനീക്കങ്ങളാണ് മാവോയിസ്റ്റുകളുടേതെന്നും പൊലീസ്‌

നിലമ്പൂർ:സംസ്ഥാനത്ത് നടക്കുന്ന ജനകീയ സമരങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം സജീവമാകുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്.നിരോധിത സംഘടനയായ സിപിഐ. മാവോയിസ്റ്റിന്റെ പ്രവർത്തകർ ഇത്തരം സമരങ്ങളിൽ സ്ഥിരം പങ്കാളികളാകുന്നതായാണ് ഇന്റലിജൻസ് വ്യക്തമാക്കുന്നത്. പോരാട്ടം, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, റെഡ്സ്റ്റാർ, ആർ.സി.എഫ്, വിദ്യാർത്ഥിപ്രസ്ഥാനം തുടങ്ങിയ സംഘടനകളാണ് സമരരംഗത്ത് ആളുകളെ സംഘടിപ്പിച്ച് സമരപരിപാടികൾ ആസൂത്രണംചെയ്യുന്നത്.

പ്രത്യക്ഷത്തിൽ സമരരംഗത്തിറങ്ങാതെ സഹായസമിതികളായാണ് പ്രവർത്തിക്കുക. സമരങ്ങളെ തീവ്രസ്വഭാവത്തിലേക്ക് നയിക്കുന്നതിനാവശ്യമായ അണിയറപ്രവർത്തനങ്ങളും ഇവർ നടത്തും. കഴിഞ്ഞദിവസം നടന്ന കൊച്ചി പുതുവൈപ്പിൻ സമരത്തിലും ഇത്തരം തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യം പൊലീസ് സ്ഥിരീകരിച്ചിരുന്നു. മൂന്നാർ പെമ്പിളൈ ഒരുമൈ സമരത്തിലും ഇത്തരം സംഘടനാപ്രവർത്തകർ ഇടപെട്ടിരുന്നതായി പൊലീസ് സ്ഥിരീകരിക്കുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഭൂസമരങ്ങൾ, മറ്റ് അക്രമസമരങ്ങൾ എന്നിവയിലാണ് ഇവരുടെ ശ്രദ്ധ കൂടുതൽ തിരിയുന്നത്. കഴിഞ്ഞ നവംബർ 24-ന് നടന്ന നിലമ്പൂർ വെടിവെപ്പിനുശേഷം ജനകീയസമരങ്ങളിൽ കൂടുതൽ ശക്തവും സജീവമായും ഇടപെടണമെന്ന മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തലുണ്ടായിരുന്നു.
കേരളത്തിൽനിന്നുള്ള ഏക കേന്ദ്രകമ്മിറ്റി അംഗമാണ് അർബൻ ആക്ഷനുകൾ സജീവമാക്കുന്നതിന് എല്ലാ ചരടുവലികളും നടത്തുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ജനകീയസമരങ്ങളിൽ കൂടുതൽ പങ്കാളിത്തംവഹിച്ച് കൂടുതൽ ചെറുപ്പക്കാരെ സിപിഐ. മാവോയിസ്റ്റ് സംഘടനയിലേക്ക് ആകർഷിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുവെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. മൂന്നാർ സ്വദേശി മനോജ് എന്ന യുവാവിനെ കഴിഞ്ഞയാഴ്ചപൊലീസ് മുൻകരുതൽ അറസ്റ്റ് നടത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. വയനാട്, എറണാകുളം സ്വദേശികളായ മാവോവാദി അനുഭാവ സംഘടനാപ്രവർത്തകർ മൂന്നാറിൽ ക്യാമ്പ് ചെയ്ത് സമരപരിപാടികൾ ആസൂത്രണംചെയ്തിരുന്നതായും രഹസ്യാന്വേഷണവിഭാഗത്തിന് വിവരം കിട്ടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP