Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുരിശുനാട്ടിയും കൈയേറിയും ഭൂമിവെട്ടിപ്പിടിക്കുന്ന കപട ആത്മീയ നേതാക്കൾ ഈ മഹാമനുഷ്യനെ കണ്ടുപഠിക്കൂ; 100-ാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്ന മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത സമ്മാനമായി വളർത്തുമകന് നൽകുന്നത് വീട്; ഇതാണ് ക്രിസ്തു പറഞ്ഞ ജീവിതം

കുരിശുനാട്ടിയും കൈയേറിയും ഭൂമിവെട്ടിപ്പിടിക്കുന്ന കപട ആത്മീയ നേതാക്കൾ ഈ മഹാമനുഷ്യനെ കണ്ടുപഠിക്കൂ; 100-ാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്ന മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത സമ്മാനമായി വളർത്തുമകന് നൽകുന്നത് വീട്; ഇതാണ് ക്രിസ്തു പറഞ്ഞ ജീവിതം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മല കണ്ടാൽ കുരിശു നാട്ടുകയും ഇടവടക്കാരുടെയും വിശ്വാസികളുടെയും ചെലവിൽ ആഡംബരക്കാറിൽ സഞ്ചരിക്കുകയും വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുകയും സ്വർണപാത്രത്തിൽ ഭക്ഷിക്കുകയും ചെയ്യുന്ന സഭക്കാരും മെത്രാന്മാരും കണ്ടു പഠിക്കണം, ഈ വലിയ ഇടയനെ. ഭൂമിയിലേക്കിറങ്ങി, ഇവിടുത്തെ പാവങ്ങളുടെ കണ്ണീരൊപ്പി ക്രിസ്തു പറഞ്ഞത് പ്രാവർത്തികമായ ഈ വലിയ ഇടയൻ വൈദികർക്കും ബിഷപ്പുമാർക്കുമുള്ള എക്കാലത്തെയും മികച്ച മാതൃകയാണ്.

വരുന്ന 27 ന് 100 വയസ് തികയുന്ന ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. 100-ാം വയസിന്റെ ആഘോഷങ്ങൾ നടക്കുമ്പോൾ തിരുമേനി ഇങ്ങോട്ട് സമ്മാനം സ്വീകരിക്കുകയല്ല. അങ്ങോട്ട് നൽകുകയാണ്. വർഷങ്ങളായി സന്തത സഹചാരിയായ ബിജുവിന് ഒരു വീട് നിർമ്മിച്ചു കൊടുക്കുകയാണ് തിരുമേനി. വലിയ തിരുമേനി 100ാം പിറന്നാൾ ആഘോഷിക്കുന്നത് ഇങ്ങനെയാണ്. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച സ്വപ്ന വീട് മാർ ക്രിസോസ്റ്റം ഭവൻ വളർത്തുപുത്രൻ ബിജുവിന് സമ്മാനിക്കും. 27 ന് വൈകിട്ട് അഞ്ചിന് കോഴഞ്ചേരി മാർത്തോമ്മ പള്ളിയങ്കണത്തിൽ വച്ച് നടക്കുന്ന ക്രിസോസ്റ്റം തിരുമേനിയുടെ നൂറാം പിറന്നാൾ ആഘോഷ പരിപാടിയിൽ വെച്ച് താക്കോൽദാനം നടത്തും.

വേൾഡ് മലയാളി കേരള കൗൺസിലിന്റെയും, ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക് സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഭവന നിർമ്മാണം നടത്തിയത്. വേൾഡ് മലയാളി ഗ്ലോബൽ എൻആർഐ ഫോറം ചെയർമാൻ ജോസ് കോലത്ത്, ജോജി തെക്കേക്കര എന്നിവരാണ് സ്വപ്ന വീടിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. വേൾഡ് മലയാളി കേരള കൗൺസിലും ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക് സ്‌കൂളും സംയുക്തമായി വിവിധ ജില്ലകളിൽ വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുകയെന്നതാണ് സ്വപ്ന വീട് പദ്ധതി. പദ്ധതിയുടെ പന്ത്രണ്ടാമത്തെ സ്്വപ്ന വീടാണ് 27 ന് ഉദ്ഘാടനം ചെയ്യുന്ന മാർ ക്രിസോസ്റ്റം ഭവൻ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിൽ പാവപ്പെട്ടവർക്ക് വേണ്ടിയുള്ള സ്വപ്ന വീടുകളുടെ നിർമ്മാണവും നടന്നുവരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP