Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗസ്സയ്ക്ക് വേണ്ടി കണ്ണീർ പൊഴിക്കുന്നവർ ഇസ്രയേലിൽ മരിച്ചുവീഴുന്നവരെ മറക്കുന്നു; ഇസ്രയേലിന് പിന്തുണയുമായി മാർ ജോസഫ് പൗവ്വത്തിലിന്റെ ലേഖനം

ഗസ്സയ്ക്ക് വേണ്ടി കണ്ണീർ പൊഴിക്കുന്നവർ ഇസ്രയേലിൽ മരിച്ചുവീഴുന്നവരെ മറക്കുന്നു; ഇസ്രയേലിന് പിന്തുണയുമായി മാർ ജോസഫ് പൗവ്വത്തിലിന്റെ ലേഖനം

സ്രയേൽ-ഫലസ്തീൻ വിഷയത്തിൽ ഇസ്രയേലിന് പിന്തുണയുമായി ആർച്ച് ബിഷപ് മാർ ജോസഫ് പൗവ്വത്തിലിന്റെ ലേഖനം. ഗസയ്ക്ക് വേണ്ടി കണ്ണീർ പൊഴിക്കുന്ന മാദ്ധ്യമങ്ങൾ ഇസ്രയേലിൽ മരിച്ച് വീഴുന്നവരെ മറക്കുകയാണെന്നും ഇറാഖിൽ ക്രൈസ്തവരെയും ഷിയാകളെയും കൊല്ലുന്നതിനെതിരെ ആരും ശബ്ദിക്കുന്നില്ലെന്നും ലേഖനത്തിൽ ആർച്ച് ബിഷപ്പ് പറയുന്നു. കേരള മാദ്ധ്യമങ്ങളുടെ ഇരട്ടത്താപ്പ് എന്ന പേരിൽ ദീപികയിൽ വന്ന ലേഖനത്തിലാണ് ഫലസ്തീൻ ഇസ്രയേൽ വിഷയത്തിൽ മാദ്ധ്യമങ്ങളെ പഴിചാരിയും ഇസ്രയേലിനെ പിന്തുണച്ചും ആർച്ച് ബിഷപ്പ് രംഗത്തെത്തിയിരിക്കുന്നത്.

ഇറാക്കിലെയും സിറിയയിലെയും പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടി പശ്ചിമേശ്യയും മധ്യപൂർവ്വദേശവും ആകെ കലാപകലുഷിതമാണെന്ന് പറഞ്ഞു തുടങ്ങുന്ന ലേഖനത്തിൽ എല്ലാവരും ഗസ്സാപക്ഷത്ത് എന്നു പറഞ്ഞുകൊണ്ടാണ് ഈ വിഷയത്തിൽ കേരളത്തിലെ മാദ്ധ്യമങ്ങളെ വിമർശിക്കുന്നത്. 'ഗസ്സ മാത്രമാണ് മാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം. രാഷ്ട്രീയ പാർട്ടികൾ ധർണയും പ്രകടനവും വരെ നടത്തുന്നു. ഗസ്സയിൽ ഓരോ ദിവസവും എത്ര പേർ മരിക്കുന്നു എന്നതിനെല്ലാം ഇവിടെ കൃത്യമായ കണക്കുണ്ട്. കണക്കുകളെല്ലാം ഇസ്രയേലികൾക്ക് എതിരാണെന്നു മാത്രം, അദ്ദേഹം പറയുന്നു. ഗസ്സയിൽ നിന്ന് ഇസ്രയേലിലേക്ക് ദിവസേന റോക്കറ്റുകൾ(എത്രയെന്നു കണക്കില്ല) പായുന്നുണ്ട്. പക്ഷേ അവിടെ കൊല്ലപ്പെട്ടത് ഏതാനും പേർ മാത്രം. അതും കൂടുതൽ സൈനികർ തന്നെ. അത്രയ്ക്ക് സൂക്ഷ്മമായി സൈനികരുടെ തലയിൽ മാത്രം റോക്കറ്റ് അയക്കാൻ കഴിയുന്ന ഗസ്സക്കാരുടെ വൈദഗ്ധ്യം അസാധാരണമെന്നേ പറയാൻ കഴിയൂ എന്ന് പരിഹസിക്കുന്നുമുണ്ട് ലേഖനത്തിൽ.

ഗസയ്ക്ക് വേണ്ടി യു പി സ്‌കൂൾ കുട്ടികളെ ഉപയോഗിച്ച് ജാഥ നടത്തിക്കുന്നവർ ഹമാസിനെ പിന്തുണയ്ക്കുകയാണ്. വോട്ട് ബാങ്ക് നോക്കിയാണ് മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും ഈ നിലപാട് സ്വീകരിക്കുന്നതെന്നും ജോസഫ് പൗവ്വത്തിൽ ലേഖനത്തിൽ ആരോപിക്കുന്നു. ബിജെപിക്ക് മാത്രമാണ് ഇക്കാര്യത്തിൽ വ്യത്യസ്തമായ നിലപാട് ഉള്ളത്. പക്ഷേ അവരിവിടെ ഏറെയില്ലല്ലോ എന്നും അദ്ദേഹം പറയുന്നു. ഈ പക്ഷപാതം പ്രകടമാകുന്നത് ഇറാക്കിൽ നടക്കുന്ന നരഹത്യയെക്കുറിച്ച് മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും പുലർത്തുന്ന കടുത്ത നിസംഗതിയലൂടെയാണെന്നും ലേഖനത്തിൽ പറയുന്നു. ഇറാക്കിലും സിറിയയിലും നടക്കുന്ന മതപീഡനങ്ങളെക്കുറിച്ച് ഇവർക്ക് ഒന്നും പറയാനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ഇറാക്കിലെ വസ്തുതകൾ ചൂണ്ടി്ക്കാട്ടി ഐഎസ്‌ഐഎൽ ലോകവ്യാപകമായി പ്രചാരണം നടത്തുന്നുണ്ടെന്നതു കേരളത്തിലെ മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും ഓർത്തിരിക്കുന്നതെന്നു നല്ലതാണെന്നും അദ്ദേഹം ലേഖനത്തിലൂടെ ഓർമ്മിപ്പിക്കുന്നു. ഇസ്രയേലിന്റെ അക്രമപ്രവർത്തനങ്ങളെ എതിർക്കണം, പക്ഷേ അതോടൊപ്പമോ അതേക്കാൾ ശ്കതമായോ ഇറാക്കിലും സിറിയയിലും അരങ്ങേറുന്ന കിരാതത്വത്തിനെതിരെ കണ്ണടയ്ക്കാൻ പാടില്ലെന്നു പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP