Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരട് സ്‌കൂൾ ബസ് അപകടം: ഒരുകുട്ടി കൂടി മരിച്ചു

മരട് സ്‌കൂൾ ബസ് അപകടം: ഒരുകുട്ടി കൂടി മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരട് സ്‌കൂൾ ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. മൂന്നു വയസുകാരി കരോളിൻ ജോബി ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.

ത്രീവപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കരോളിൻ. മരട് വിക്രം സാരാഭായ് റോഡിലെ കിഡ്‌സ് വേൾഡ് സ്‌കൂളിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്. പ്ലേ സ്‌കൂളിൽനിന്നു വീടുകളിലേക്കു കുട്ടികളെയുമായി പോയ സ്‌കൂൾ വാൻ റോഡരികിലെ ക്ഷേത്രക്കുളത്തിലേക്കാണ് മറിഞ്ഞത്. അപകടത്തിൽ നാലു വയസുള്ള രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ആയയും മരിച്ചിരുന്നു.

അപകടം നടക്കുമ്പോൾ ഡ്രൈവറും ആയയും എട്ടു കുട്ടികളുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. കാട്ടിത്തറ റോഡിലെ വളവിൽ എതിരേവന്ന സൈക്കിളിനു സൈഡ് കൊടുക്കുന്‌പോൾ സംരക്ഷണഭിത്തിയില്ലാത്ത ഇല്ലത്തുപറമ്പിൽ കുളത്തിലേക്കു വാഹനം മറിയുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP