Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലേക്കുള്ള വിദ്യാർത്ഥി സംഘടനകളുടെ മാർച്ചിൽ സംഘർഷം; വിദ്യാർത്ഥികൾ കല്ലെറിഞ്ഞതോടെ ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്; ഗ്രനേഡും പ്രയോഗിച്ചു; ഓഫീസ് അടിച്ച് തർത്ത് എസ്.എഫ്.ഐ; ആരോപണ വിധേയരായ അദ്ധ്യാപകർക്ക് പിന്തുണയുമായി പ്രൈവറ്റ് സ്‌കൂൾ സംഘടന

വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലേക്കുള്ള വിദ്യാർത്ഥി സംഘടനകളുടെ മാർച്ചിൽ സംഘർഷം; വിദ്യാർത്ഥികൾ കല്ലെറിഞ്ഞതോടെ ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്; ഗ്രനേഡും പ്രയോഗിച്ചു; ഓഫീസ് അടിച്ച് തർത്ത് എസ്.എഫ്.ഐ; ആരോപണ വിധേയരായ അദ്ധ്യാപകർക്ക് പിന്തുണയുമായി പ്രൈവറ്റ് സ്‌കൂൾ സംഘടന

കൊല്ലം: അദ്ധ്യാപികമാരുടെ പീഡനത്തിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂളിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചു. കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലേക്കാണ് കെ.എസ.യു പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്.ട്രിനിറ്റി സ്‌കൂളിലെ അദ്ധ്യാപകരുടെ മാനസിക പീഡനം താങ്ങാനാവാതെയാണ് പെൺകുട്ടി സ്‌കൂളിൽ നിന്നും ചാടിയത്.സംഭവത്തിൽ ഉൾപ്പെട്ട അദ്ധ്യാപകരെ രക്ഷിക്കാനും സംഭവം ഒതുക്കി തീർക്കാനും സ്‌കൂൾ മാനേജ്മെന്റ് ശ്രമിക്കുകയാണ്. ഇതിനെതിരെ ആയിരുന്നു കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിച്ചത്. എന്നാൽ സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിന് പൊലീസുകാർ കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് പ്രതിഷേധക്കാർക്കെതിരെ ഗ്രനേഡ് പ്രയോഗം നടത്തി. പ്രവർത്തകരെ മർദിച്ചതിന് ശേഷം വലിച്ചിഴച്ച് കൊണ്ട് കൊണ്ടു പോവുകയാണ് പൊലീസ് ചെയ്തത്. തുടർന്ന് ഒരു കൂട്ടം കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പിന്നീടാണ് എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി സ്‌കൂളിലേക്ക് എത്തിയത്. പൊലീസ് മാനേജ്‌മെന്റിന്റെ താളത്തിന് തുള്ളുകയാണ് എന്നാണ് വിദ്യാർത്ഥി സംഘടനകൾ പറയുന്നത്. അതേസമയം വ്യാപകമായ കല്ലേറാണ് പൊലീസിന് നേരെ പ്രവർത്തകർ നടത്തിയത്. 3 പൊലീസുകാർക്ക് കല്ലേറിൽ പരിക്കേറ്റു. തുടർന്നാണ് പൊലീസ് ലാത്തി ചാർജ്ജ് നടത്തിയത്. എന്നാൽ പ്രവർത്തകർ സ്‌കൂളിലേക്ക് ഇടിച്ച് കയറുകയും ഓഫീസ് തല്ലി തകർക്കുകയും ചെയ്തു.ഗ്രനേഡ് പ്രയോഗത്തിൽ ന്യൂസ് 18 റിപ്പോർട്ടർ ഉമേഷ് ബാലകൃഷ്ണന് പരിക്കേറ്റു

സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ വിദ്യാർത്ഥിനി രണ്ട് ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗൗരിക്ക് വേണ്ടി നാടും വീടുമെല്ലാം പ്രാർത്ഥനയിലായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് കൊണ്ടാണ് പുലർച്ചെ രണ്ട് മണിയോടെ ഗൗരി വിട പറഞ്ഞത്.

രണ്ട് ദിവസം മുൻപ് സഹപാഠിയുമായി ഗൗരിക്ക് വാക്കുതർക്കമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത അദ്ധ്യാപികമാർ ഇന്നലെ സ്റ്റാഫ് റൂമിന് അകത്തേക്ക് പെൺകുട്ടിയെ വിളിക്കുകയും മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കുകയും ചെയതു. മാത്രമല്ല ആത്മഹത്യാശ്രമം നടത്തിയ കുട്ടിയെ ആൺകുട്ടികൾക്കൊപ്പമിരുത്തിയത് അറിഞ്ഞ് അന്വേക്ഷിക്കാനെത്തിയ അതേ സ്‌കൂളിൽ പഠിക്കുന്ന മൂത്ത സഹോദരിയെ അദ്ധ്യാപിക വേദനിപ്പിക്കുന്ന രീതിയിൽ ശകാരിക്കുകയും ചെയ്തിരുന്നു ഇതാണ് പെൺകുട്ടിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്.

അതേസമയം ആരോപിതരായ സിന്ധു, ക്രസന്റ എന്നീ രണ്ട് അദ്ധ്യാപികമാർ ഒളിവിലാണ്. ഇവരെ സംരക്ഷിക്കാൻ സ്‌കൂൾ അധികൃതർ ശ്രമിക്കുകയാണ്. സ്‌കൂളിന് വേണ്ടി പൊലീസും അനുകൂല നിലപാട് സ്വീകരിക്കുകയാണ് എന്നാണ് ആരോപണം. അതേ സമയം കൃത്യ സമയത്ത് പെൺകുട്ടിക്ക് ആവിശ്യമായ ചികിൽസ നൽകിയില്ല എന്നും ആരോപണമുണ്ട്. കുട്ടിയെ കൊല്ലം ബൻസിഗർ ആശുപത്രിയിൽ എത്തിച്ചപ്പോൾ മതിയായ ചികിൽസ നൽകിയില്ലെന്നാണ് പരാതി.സ്‌കൂളും ആശുപത്രിയും തമ്മിൽ ബന്ധമുള്ളതിന്റെ ഫലമായാണ് മതിയായ ചികിൽസ നൽകാത്തത് എന്നാണ് പരാതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP