Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കസവുമുണ്ടും ചുവന്ന ഷർട്ടുമിട്ട് യൂറി വാൽ ബോണി; സെറ്റുമുണ്ട് അണിഞ്ഞ് ഫ്രാൻസിസ്‌ക: പൂജിച്ച താലി ആഴിമല ഭഗവാന് മുമ്പിൽ ചാർത്തി ഇറ്റലിയിലെ പ്രണയത്തിന് വിഴിഞ്ഞത്ത് സാഫല്യം; ആനസവാരിയും ചെണ്ടമേളവുമായി വിവാഹം ആഘോഷമാക്കി നാട്ടുകാരും

കസവുമുണ്ടും ചുവന്ന ഷർട്ടുമിട്ട് യൂറി വാൽ ബോണി; സെറ്റുമുണ്ട് അണിഞ്ഞ് ഫ്രാൻസിസ്‌ക: പൂജിച്ച താലി ആഴിമല ഭഗവാന് മുമ്പിൽ ചാർത്തി ഇറ്റലിയിലെ പ്രണയത്തിന് വിഴിഞ്ഞത്ത് സാഫല്യം; ആനസവാരിയും ചെണ്ടമേളവുമായി വിവാഹം ആഘോഷമാക്കി നാട്ടുകാരും

വിഴിഞ്ഞം: ഇറ്റലിയിലെ പ്രണയത്തിന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ മംഗല്യ സാഫല്യം. വധൂവരന്മാർക്ക് ആനസവാരിയും ചെണ്ടമേളവും സംഘാടകരുടെ വിവാഹ സമ്മാനം.

വിഴിഞ്ഞം പുളിങ്കുടിയിലെ ആഴിമല ശിവ സന്നിധിയിലായിരുന്നു വിവാഹം. ഇരുപത്തിയൊന്നുകാരായ ഇറ്റലിയിലെ റവേന സ്വദേശിയായ വരൻ യൂറി വാൽ ബോണി സിയും ഏർബ സ്വദേശിനിയായ വധു ഫ്രാൻസിസ്‌കയും തമ്മിലുള്ള രണ്ടു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത് . ഇരുവരുടെയും പ്രണയ മറിഞ്ഞ യൂറിയുടെ പിതാവ് വിവാഹം കേരളത്തിൽ നടത്താൻ തീരുമാനിച്ചു. യൂറിയുടെ പിതാവിന്റെ വിവാഹം നടന്ന അതേ ക്ഷേത്ര സന്നിധി തന്നെ വേദിയാക്കി. ഇരുവരും ആയുർവേദ തെറാപ്പിസ്റ്റുകളാണ്.

ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുടെയും ഉൾപ്പെടെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ആചാരാനുഷ്ഠാനങ്ങളോടെ വരൻ വധുവിന്റെ കഴുത്തിൽ താലി കെട്ടി. കസവുമുണ്ടും ഷർട്ടും അണിഞ്ഞവരനെയും പട്ടുസാരി ഉടുത്ത് അണിഞ്ഞൊരുങ്ങിയ വധുവിനെയും ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. ഹിന്ദു ആചാരപ്രകാരം താലി പൂജയും താലികെട്ടൽ ചടങ്ങും. തുടർന്ന് തീരത്തും ക്ഷേത്ര പരിസരത്തും ഫോട്ടോ പിടിത്തവും.

ഇത് കഴിഞ്ഞ് താമസസ്ഥലത്തെത്തിയപ്പോൾ ഇരു വരെയും സ്വീകരിച്ചത് നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും ചെണ്ടമേളവും. സംഘാടകർ ഒരുക്കിയ അപ്രതീക്ഷിത സമ്മാനമായിരുന്നു ഇത്. പിന്നെ ആന സവാരിയും നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP