Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊന്നാനിയിൽ നിന്നു കാമുകിയുമായി വയനാട്ടിലേക്ക് മുങ്ങി; സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചപ്പോൾ പിടിക്കപ്പെട്ടു; പൊലീസിനെ ആക്രമിച്ച രക്ഷപെടാൻ ശ്രമിച്ച യുവാവിന് ഒടുവിൽ പൊലീസ് സ്‌റ്റേഷനിൽ വെച്ച് നിക്കാഹ്!

പൊന്നാനിയിൽ നിന്നു കാമുകിയുമായി വയനാട്ടിലേക്ക് മുങ്ങി; സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചപ്പോൾ പിടിക്കപ്പെട്ടു; പൊലീസിനെ ആക്രമിച്ച രക്ഷപെടാൻ ശ്രമിച്ച യുവാവിന് ഒടുവിൽ പൊലീസ് സ്‌റ്റേഷനിൽ വെച്ച് നിക്കാഹ്!

പൊന്നാനി: പൊലീസ് സ്‌റ്റേഷനിൽ കയറിയ പ്രണയത്തിന് ശുഭാന്ത്യം.! പൊലീസിനെ മർദ്ദിച്ചു കടന്നുകളഞ്ഞ യുവാവിനാണ് ഒടുവിൽ പൊലീസ് സ്‌റ്റേഷനിൽ വെച്ച് പ്രണയസാഫല്യമായത്. പൊന്നാനി സ്റ്റേഷനിലായിരുന്നു ഈ ന്യൂജൻ നിക്കാഹ് നടന്നത്. അടിയും ഇടിയും ട്വിസ്റ്റും ഒക്കെയായി ശരിക്കുമൊരു സിനമാക്കഥ പോലെയാായിരുന്നു കാര്യങ്ങൾ.

സിനിമകളിലെ പോലെ പൊലീസിനെ ഇടിച്ച് നായകൻ രക്ഷപെടാൻ തുനിഞ്ഞപ്പോഴാണ് കഥയിൽ ശരിക്കും ട്വിസ്റ്റായത്. യുവാവ് ഇപ്പോൾ റിമാൻഡിലാണ്. പൊന്നാനി അതളൂർ സ്വദേശിയായ യുവാവാണ് കഥയിലെ നായകൻ.സ്വന്തം നാട്ടുകാരിയായ കാമുകിയുമൊത്ത് വ്യാഴാഴ്ച രാവിലെ യുവാവ് ഒളിച്ചോടുകയായിരുന്നു. വയനാട്ടിലെത്തിയ ഇരുവരും റുമെടുത്ത് ഒരു ദിവസം താമസിച്ചു. പിറ്റേന്ന് സുഹൃത്തുക്കളുമായി കറങ്ങാനിറങ്ങി.

ഇവർക്കൊപ്പം മദ്യപിക്കുമ്പോൾ പൊലീസിന്റെ പിടിയിലായ സംഘം പൊലീസിനെ അക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. യുവാവിന്റെ സുഹൃത്തിനെ സംഭവസ്ഥലത്ത് നിന്ന് വൈത്തിരി പൊലീസ് കസ്റ്റഡിയിലെടുത്തു.ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പൊന്നാനി പൊലീസിൽ പരാതി നൽകിയിരുന്നു. പൊന്നാനി പൊലീസ് സൈബർ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി വയനാട്ടിലുണ്ടെന്ന് കണ്ടെത്തി.പൊന്നാനി പൊലീസ് വെള്ളിയാഴ്ച ഉച്ചയോടെ യുവാവിനെയും കാമുകിയെയും പിടികൂടി പൊന്നാനി കോടതിയിൽ ഹാജരാക്കി.

യുവതിയുടെ ആവശ്യത്തെ തുടർന്ന് കോടതി യുവാവിനൊപ്പം പോകാൻ അനുമതി നൽകി. അതേസമയം യുവാവിന് അറസ്റ്റ് ചെയ്യാൻ വൈത്തിരി പൊലീസ് പുറത്ത് കാത്തുനിൽക്കുകയായിരുന്നു. തുടർന്ന് പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നിർദ്ദേശപ്രകാരം സി.ഐ ഓഫീസിൽ യുവാവിന്റെ നിക്കാഹിനുള്ള സൗകര്യമൊരുക്കി. സ്റ്റേഷനിൽ വച്ച് മതപരമായ ചടങ്ങുകളോടെ നിക്കാഹ് നടന്നു. നിക്കാഹിന് ശേഷം യുവാവിനെ വൈത്തിരി പൊലീസിനും യുവതിയെ ബന്ധുക്കൾക്കും കൈമാറി. യുവാവിനെ രാത്രിയോടെ വൈത്തിരി സ്റ്റേഷനിലേക്ക് കൊണ്ട് പോയി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP