Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വധുവിന്റെ വീട്ടിലേക്ക് പോകാനിറങ്ങിയ വരനെ സുഹൃത്തുക്കൾ ചേർന്ന് കാറിൽ കയറ്റി നഗരപ്രദക്ഷിണം നടത്തി; പൊലീസ് പൊക്കിയപ്പോൾ വരനെ വീട്ടിലാക്കി സുഹൃത്തുക്കളെ നേരം വെളിക്കുന്നത് വരെ പൊലീസ് സ്‌റ്റേഷനിൽ ഇരുത്തി: കാസർകോട്ടെ ഫ്രീക്കന്മാർക്ക് പണി കിട്ടിയ വിധം

വധുവിന്റെ വീട്ടിലേക്ക് പോകാനിറങ്ങിയ വരനെ സുഹൃത്തുക്കൾ ചേർന്ന് കാറിൽ കയറ്റി നഗരപ്രദക്ഷിണം നടത്തി; പൊലീസ് പൊക്കിയപ്പോൾ വരനെ വീട്ടിലാക്കി സുഹൃത്തുക്കളെ നേരം വെളിക്കുന്നത് വരെ പൊലീസ് സ്‌റ്റേഷനിൽ ഇരുത്തി: കാസർകോട്ടെ ഫ്രീക്കന്മാർക്ക് പണി കിട്ടിയ വിധം

കാസർഗോഡ്: മലബാറിലെ കല്ല്യാണ റാഗിംഗിന്റെ കഥകൾ പലതവണ പുറത്തുവന്നിട്ടുണ്ട്. ഫ്രീക്ക് പിള്ളേരുടെ തമാശകളിയാണ് പലപ്പോഴും ഇത്തരം സംഭവങ്ങളെങ്കിലും ചിലപ്പോഴെങ്കിലും ഈ കാട്ടിക്കൂട്ടലുകൾ കാര്യമാകാറുണ്ട്. അത്തരമൊരു സംഭവമാണ് കഴിഞ്ഞദിവസം കാസർകോട് നടന്നത്. വധുവിന്റെ വീട്ടിലേക്ക് പോയ നടനെ കല്യാണ റാഗിംഗിന്റെ പേരിൽ കാറിൽകയറ്റി നഗരപ്രദക്ഷിണം നടത്തിയപ്പോൾ കൂട്ടികാർക്ക് ഒരു ദിവസം മുഴുവനും ജയിലിൽ കഴിയേണ്ടി വന്നു.

വധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന വരനെ രാത്രിയിൽ മൂന്നു കാറുകളിലായി പിടിച്ചു കൊണ്ടുപോവുകയും അസമയത്ത് നഗരത്തിൽ കറങ്ങുകയും ചെയ്യുമ്പോഴാണ് 13 സുഹൃത്തുക്കലെ പൊലീസ് പൊക്കിയത്. ഇതോടെ വരനെ വിട്ടയച്ചോ പൊലീസ് കൂട്ടുകാരെ നേരം പുലരും വരെ പൊലീസ് സ്‌റ്റേഷനിൽ ഇരുത്തി. ഉപ്പള സ്വദേശിയായ വരനെയും സുഹൃത്തുക്കളെയുമാണ് കാസർഗോഡ് സി.ഐ അബ്ദുൽ റഹീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിക്ക് കാസർഗോഡ് പഴയ ബസ്റ്റാൻഡിൽ നിന്ന് പിടികൂടിയത്.

ഉപ്പള സ്വദേശിയായ വരൻ ഇർഷാദിനെ സുഹൃത്തുക്കളായ മൊയ്തീൻ(24), ബദറുദ്ദീൻ(32), നാസർ(28), മുഹമ്മദ്കുഞ്ഞി കല്ലറയിൽ(22), ഫയാസ്(25), മുഹമ്മദ് അഷറഫ്(42), നൗഷാദ്(23), മുഹമ്മദ് മുഷാറത്ത്(29), ഹമീദ് (24), അബ്ദുൽ സമീർ(27), സൽസൂർ അലി(22), അബ്ദുൽ ലത്തീഫ്(32), അബ്ദുൽ ജംഷാദ്(23) എന്നിവർ ചേർന്നാണ് പുലർച്ചെ വരെ വധുവിന്റെ വീട്ടിൽ കൊണ്ടുപോകാതെ പല സ്ഥലത്തും കറക്കിയത്.

അസമയത്ത് പുത്തൻ ഡെസ്റ്റർ കാറിലും സ്വിഫ്റ്റ് കാറിലും ആൾട്ടോ കാറിലും നഗരത്തിൽ കറങ്ങുന്നത് കണ്ടാണ് യുവാക്കളെ പൊലീസ് പൊക്കിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ തങ്ങൾ വധുവിന്റെ വീട്ടിലേക്ക് വരനെ കൊണ്ടു പോകുന്ന ആൾക്കാരാണെന്ന് അറിയിച്ചെങ്കിലും ആദ്യം പൊലീസ് വിശ്വസിച്ചില്ല. വരന്റെ വീട്ടിൽ നിന്നും ഭക്ഷണം നൽകാത്തതിനാലാണ് വരനെ കാസർഗോട്ടെ ഹോട്ടലിലേക്ക് കൊണ്ട് വന്നതെന്നുമായിരുന്നു ഇവരുടെ വിശദീകരണം.

ഇതോടെ വരൻ സത്യാവസ്ഥ ബോധ്യപ്പെടുത്തുകയായിരുന്നു. തന്റെ വീട്ടിലും വധുവിന്റ വീട്ടിലും സുഹൃത്തുക്കൾക്ക് ഭക്ഷണം ഒരുക്കിയിരുന്നു. എന്നാൽ അത് വേണ്ടെന്ന് പറഞ്ഞ് തന്നെ പിടിച്ചു വാഹനത്തിൽ കയറ്റി കൊണ്ടുവന്നതാണെന്നും വരൻ വെളിപ്പെടുത്തി. ഒരു കല്ല്യാണ റാഗിംഗായാണ് ഇതിനെ വിലയിരുത്തിയത്. വരൻ പറഞ്ഞത് സത്യമാണെന്ന് ബോധ്യമായ പൊലീസ് സുഹൃത്തുക്കളെ കൊണ്ട് വരനോട് മാപ്പ് പറയിപ്പിക്കുകയും ഇതിന് ശേഷം വരന് ഡെസ്റ്റർ കാർ നൽകി വധുവിന്റെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. പിന്നീട് യുവാക്കളെ സ്‌റ്റേഷനിൽ കൊണ്ടു വന്ന ശേഷം പുലർച്ചെ അഞ്ചുമണി വരെ ഇവർക്ക് പൊലീസ് ക്ലാസെടുത്തു കൊടുത്തു. ഇവർക്കെതിരെ പെറ്റികേസ് രജിസ്റ്റർ ചെയ്ത് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP