Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

35കാരനെ ഭർത്താവായി വേണ്ടെന്ന് പറഞ്ഞ് 18കാരിയായ വധു താലി പൂജിക്കാൻ നൽകിയപ്പോൾ ഇറങ്ങി ഓടി പൊലീസ് സ്‌റ്റേഷനിൽ അഭയം പ്രാപിച്ചു; പിന്നാലെ എത്തിയ സംഘം ആഭരണങ്ങളും പാട്ടുസാരിയും വരെ ഊരി വാങ്ങി; ഇരിങ്ങാലക്കുടയിൽ നിന്നും ഒരു റിപ്പോർട്ട്

35കാരനെ ഭർത്താവായി വേണ്ടെന്ന് പറഞ്ഞ് 18കാരിയായ വധു താലി പൂജിക്കാൻ നൽകിയപ്പോൾ ഇറങ്ങി ഓടി പൊലീസ് സ്‌റ്റേഷനിൽ അഭയം പ്രാപിച്ചു; പിന്നാലെ എത്തിയ സംഘം ആഭരണങ്ങളും പാട്ടുസാരിയും വരെ ഊരി വാങ്ങി; ഇരിങ്ങാലക്കുടയിൽ നിന്നും ഒരു റിപ്പോർട്ട്

കൊടുങ്ങല്ലൂർ: പ്രായക്കൂടുതൽ ഉള്ളയാളെ കല്ല്യാണം കഴിക്കാനില്ലെന്ന് വധു. വരൻ താലി ചാർത്തുന്നതിനു മിനിറ്റുകൾക്കു മുൻപേ വധു ക്ഷേത്രാങ്കണത്തിൽനിന്ന് ഇറങ്ങിയോടി സമീപത്തെ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. വധുവിന്റെ മാതാവും സഹോദരിയും വരന്റെ ബന്ധുക്കളും തടയാൻ ശ്രമിച്ചെങ്കിലും ഇവരെ തട്ടിമാറ്റി യുവതി ഓടുകയായിരുന്നു. ഇരിങ്ങാലക്കുടയിലായിരുന്നു സംഭവം.

ഇതേസമയം വരന്റെ ബന്ധുക്കൾ സ്റ്റേഷനിലെത്തി നഷ്ടപരിഹാരം ആവശ്യപ്പെട്ടു പരാതി നൽകി. വധുവിന് അണിയാനുള്ള സ്വർണാഭരണങ്ങളും വസ്ത്രങ്ങളും വരന്റെ ബന്ധുക്കളാണ് വാങ്ങി നൽകിയതെന്നു പറയുന്നു. വധു പിൻവാങ്ങിയതോടെ സ്റ്റേഷനിൽ വച്ചുതന്നെ സ്വർണം ഊരിവാങ്ങി. വധു ഉടുത്തിരുന്ന പട്ടുസാരിയും സമീപത്തെ സ്‌കൂളിൽ വച്ചു വരന്റെ ബന്ധുക്കൾ ഊരിവാങ്ങി. ഇതോടെ പ്രശ്‌നങ്ങളും തീർന്നു.

ക്ഷേത്രത്തിൽ നിന്ന് വരന്റെ ബന്ധുക്കളും മറ്റു നാട്ടുകാരും നോക്കിനിൽക്കെയാണ് വധു ഓടിയത്. എന്താണു നടക്കുന്നതെന്ന് അന്വേഷിക്കും മുൻപേ യുവതി സ്റ്റേഷനിലെത്തി. മാള സ്വദേശിയാണ് വരൻ. ഇവർ വാടകയ്ക്കു താമസിക്കുന്ന പുല്ലൂറ്റെ വീട്ടിൽനിന്നു എല്ലാവരും ചേർന്നു ക്ഷേത്രത്തിലെത്തിയത്. വധുവിന് അമ്മയും സഹോദരിയും സഹോദരീ ഭർത്താവും മാത്രമേയുള്ളൂ. ഇവർ ശനിയാഴ്ച രാത്രി വരന്റെ വീട്ടിലെത്തിയിരുന്നു. വരനും വധുവും ഒരുമിച്ചാണ് വിവാഹത്തിനായി ക്ഷേത്രത്തിലെത്തിയത്.

വരന്റെ ബന്ധുക്കൾ താലി പൂജിക്കാൻ നൽകിയപ്പോഴാണ് വധു വിവാഹം വേണ്ടെന്നു പറഞ്ഞു പിൻവാങ്ങിയത്. വധുവിനു 18 വയസാണ്. വരന് മുപ്പത്തിനാലും. തന്നേക്കാളും പ്രായം കൂടുതൽ കാരണം പിൻവാങ്ങുന്നതായാണ് വധു പൊലീസിൽ അറിയിച്ചത്. മൂന്നു മാസങ്ങൾക്കു മുൻപേ പെണ്ണുകാണൽ ഉൾപ്പെടെ ചടങ്ങുകൾ നടത്തിയാണ് വിവാഹം ഉറപ്പിച്ചതെന്നു വരന്റെ ബന്ധുക്കൾ പറഞ്ഞു. വരന്റെ ബന്ധുക്കളും വിവാഹത്തിനെത്തിയ നൂറുകണക്കിനാളുകളും സ്റ്റേഷനു മുൻപിൽ തടിച്ചുകൂടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP