Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാവിലെ കല്ല്യാണം; ചൈൽഡ് ലൈൻ പ്രവർത്തകർ ശൈശവ വിവാഹ തട്ടിപ്പ് പുറത്താക്കി; വധു മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കും; രാത്രിയിൽ വരന്റെ നിർബന്ധത്തിൽ പെൺകുട്ടിയെ വിട്ടുകൊടുത്ത് മാതാപിതാക്കളും; ആമ്പലപ്പുഴയിൽ നിന്നൊരു വിവാഹക്കഥ

രാവിലെ കല്ല്യാണം; ചൈൽഡ് ലൈൻ പ്രവർത്തകർ ശൈശവ വിവാഹ തട്ടിപ്പ് പുറത്താക്കി; വധു മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കും; രാത്രിയിൽ വരന്റെ നിർബന്ധത്തിൽ പെൺകുട്ടിയെ വിട്ടുകൊടുത്ത് മാതാപിതാക്കളും; ആമ്പലപ്പുഴയിൽ നിന്നൊരു വിവാഹക്കഥ

അമ്പലപ്പുഴ: ആരു പറഞ്ഞാലും ഭാര്യയുമായി മാത്രമേ പോകൂ എന്ന് ഭർത്താവ് നിർബന്ധം പിടിച്ചപ്പോൾ എല്ലാവർക്കും വഴങ്ങേണ്ടി വന്നു. പ്രായപൂർത്തിയാകാത്ത വധു അങ്ങനെ മോഷ്ടിക്കപ്പെട്ടു. അമ്പലപ്പുഴ സ്വദേശിനിയായ പെൺകുട്ടിയെയാണ് വിവാഹ ദിവസം രാത്രിയോടെ ഭർത്താവ് കടത്തിക്കൊണ്ട് പോയത്.

നിർബന്ധപൂർവം വിവാഹം നടത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൈൽഡ് ലൈൻ അധികൃതർ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. എന്നാൽ ഭാര്യയുമായി മാത്രമേ വീട്ടിൽ കയറുകയുള്ളുവെന്ന് നിർബന്ധം പിടിച്ച വരൻ രാത്രിയോടെ വധുവിനെ വീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി. അമ്പലപ്പുഴ സ്വദേശിയായ പെൺകുട്ടിയുടെ വിവാഹമാണ് നാടകീയ രംഗങ്ങൾക്ക് സാക്ഷിയായത്. ഇന്നലെ രാവിലെ പത്തോടെ ഒരു സമുദായ സംഘടനയുടെ പുന്തലയിലെ പ്രാർത്ഥനാ ഹാളിലായിരുന്നു കല്ല്യാണം.

പുന്നപ്രയിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണു വധു. പ്ലസ്ടൂ പൂർത്തിയാകും മുൻപ് പഠനം നിർത്തി. പെൺകുട്ടി ആവശ്യപ്പെട്ടിട്ടും പിതാവും സഹോദരനും തുടർന്നു പഠിക്കാൻ അനുവദിച്ചില്ല. വീട്ടുതടങ്കലിലായിരുന്ന പെൺകുട്ടിക്കു പിന്നീട് വിവാഹാലോചനകൾ ആരംഭിക്കുകയായിരുന്നെന്നാണു വിവരം. ഇതിനിടെ കൊല്ലത്തുനിന്നു വന്ന ആലോചന ഉറപ്പിക്കുകയായിരുന്നു. അതിന് പെൺകുട്ടിക്ക് വഴങ്ങേണ്ടി വന്നു. പതിനെട്ട് വയസ് പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കിയുള്ളതിനാൽ വളരെ കുറച്ചു പേർ മാത്രമേ കല്ല്യാണത്തിന് എത്തിയുള്ളൂ. ആർഭാടം ചുരുക്കി അടുത്തബന്ധുക്കളെ മാത്രമേ കല്ല്യാണം അറിയിച്ചുള്ളൂ എന്നതാണ് യാഥാർത്ഥ്യം. സമുദായ സംഘടനെയയും യഥാർഥ വയസ് അറിയിച്ചിരുന്നില്ല.

പെൺകുട്ടിയുടെ പ്രായം കുറവാണെന്നും ശൈശവ വിവാഹം മറ്റുള്ളവർ അറിയാതിരിക്കാനുമാണ് പുന്തലയിലെ ഹാളിൽ വിവാഹം നടത്തിയത്. എന്നാൽ, വിവരമറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകരെത്തിയപ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു. കുട്ടിയുടെ പ്രായം തിരക്കിയപ്പോൾ പതിനെട്ട് വയസായെന്നാണു മാതാപിതാക്കൾ പറഞ്ഞത്. വൈകിട്ടോടെ പ്രായം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ ചൈൽഡ് ലൈൻ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഇതോടെ കളി പുറത്തായി. തുടർന്നാണു കുട്ടിക്കു പ്രായപൂർത്തിയാകുന്നതു വരെ മാതാപിതാക്കളോടൊപ്പം വിട്ടയയ്ക്കാൻ തീരുമാനിച്ചത്.

ചടങ്ങിനെത്തിയവർ മടങ്ങിയെങ്കിലും വരൻ മണിക്കൂറുകളോളം കാത്തു കിടന്നു. രാത്രിയോടെ വീട്ടിലെത്തി ഇന്നലെ രാവിലെ തിരികെ എത്തിക്കാമെന്ന ഉറപ്പിൽ വധുവിനെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇതിന് വീട്ടുകാരും വഴങ്ങി. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം നടത്തിയ മാതാപിതാക്കൾക്കെതിരേ യാതൊരു നടപടിയും പൊലീസോ ചൈൽഡ്‌ലൈൻ പ്രവർത്തകരൊ എടുത്തിട്ടില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP