Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമർശിച്ച് മാർത്തോമ സഭ; മദ്യനയം ദൈവത്തിന്റെ സ്വന്തം നാടിന് അപമാനമാണ്; ഇതിലും നല്ലത് ഓരോ വീട്ടിലും വാറ്റാൻ അനുവദിക്കുന്നതാണ്; ചെങ്ങന്നൂരിൽ സ്ഥാനാർത്ഥികളുടെ മേന്മകൾ വിലയിരുത്തി മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യണമെന്നും ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത

സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമർശിച്ച് മാർത്തോമ സഭ; മദ്യനയം ദൈവത്തിന്റെ സ്വന്തം നാടിന് അപമാനമാണ്; ഇതിലും നല്ലത് ഓരോ വീട്ടിലും വാറ്റാൻ അനുവദിക്കുന്നതാണ്; ചെങ്ങന്നൂരിൽ സ്ഥാനാർത്ഥികളുടെ മേന്മകൾ വിലയിരുത്തി മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യണമെന്നും ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമർശിച്ച് മാർത്തോമ സഭ. മദ്യനയം ദൈവത്തിന്റെ സ്വന്തം നാടിന് അപമാനമാണെന്നും ഇതിലും നല്ലത് ഓരോ വീട്ടിലും വാറ്റാൻ അനുവദിക്കുന്നതാണെന്നും മാർത്തോമ സഭാ പരമാധ്യക്ഷൻ ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ മേന്മകൾ വിലയിരുത്തിൽ മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്യം കൊടുത്ത് ജനങ്ങളെ രോഗികളാക്കിയ ശേഷം മദ്യത്തിൽ നിന്ന് ലഭിക്കുന്ന ലാഭം ചികിത്സയ്ക്കായി നൽകുന്നതിൽ എന്ത് ധാർമ്മികതയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. അത് സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ല. ഇന്നലെ വരെ തെറ്റെന്നും പറഞ്ഞത് ഇന്ന് ശരിയാണെന്ന് പറയുന്നതിൽ എന്ത് വിശ്വാസ്യതയുണ്ടെന്നും അദ്ദേഹം ചോദിച്ചു.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ മേന്മകൾ വിലയിരുത്തി മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യണം. രാഷ്ട്രീയപാർട്ടികൾ വർഗീയ ധ്രൂവീകരണം നടത്തരുതെന്ന് പറഞ്ഞ അദ്ദേഹം ചെങ്ങന്നൂരിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് മാർത്തോമ സഭ തീരുമാനമെടുത്തിട്ടില്ലെന്നും വ്യക്തമാക്കി.

ക്രിസ്ത്യൻ സഭകൾ ഒന്നാകെ മദ്യനയത്തെ എതിർക്കുമ്പോൾ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പിൽ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും സർക്കാരിനുണ്ട്. കത്തോലിക്ക സഭയും എതിർപ്പുമായി രംഗത്തുണ്ട്. ചെങ്ങന്നൂരിൽ കാണിച്ച് തരാമെന്ന കെസിബിസിയുടെ വെല്ലുവിളിയും എൽഡിഎഫിന് ഇലക്ഷനിൽ തിരിച്ചടി നേരിടാനുള്ള സാധ്യത വർധിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP