Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയമന ശുപാർശ ലഭിച്ചവർ നിയമനം ലഭിക്കുന്നതിനു ബന്ധപ്പെടണമെന്ന് ഇടതുസംഘടനാ നേതാവ് വാട്‌സാപ് സന്ദേശം വിവാദമായി; അഴിമതി മണം തിരിച്ചറിഞ്ഞ മന്ത്രി മാത്യു ടി തോമസ് ഇടപെട്ടു; 72 അസിസ്റ്റന്റ് എൻജിനീയർമാർക്ക് ചോദിച്ചിടത്ത് നിയമനം; ജലവിഭവ വകുപ്പിന്റെ പുതിയ മാതൃകയ്ക്ക് കൈയടിക്കാം

നിയമന ശുപാർശ ലഭിച്ചവർ നിയമനം ലഭിക്കുന്നതിനു ബന്ധപ്പെടണമെന്ന് ഇടതുസംഘടനാ നേതാവ് വാട്‌സാപ് സന്ദേശം വിവാദമായി; അഴിമതി മണം തിരിച്ചറിഞ്ഞ മന്ത്രി മാത്യു ടി തോമസ് ഇടപെട്ടു; 72 അസിസ്റ്റന്റ് എൻജിനീയർമാർക്ക് ചോദിച്ചിടത്ത് നിയമനം; ജലവിഭവ വകുപ്പിന്റെ പുതിയ മാതൃകയ്ക്ക് കൈയടിക്കാം

തിരുവനന്തപുരം: ജല അഥോറിറ്റിയുടെ ചരിത്രത്തിൽ ആദ്യമായി പിഎസ്‌സി ശുപാർശ ചെയ്ത 72 അസിസ്റ്റന്റ് എൻജിനീയർമാരിൽ നിന്നു നിലവിലുള്ള ഒഴിവുകളിലേക്ക് ഓപ്ഷൻ വാങ്ങി നിയമനം നടത്തി. അഴിമതി ഒഴിവാക്കാനായിരുന്നു ഇത്. മന്ത്രി മാത്യു ടി തോമസിന്റെ ഇടപെടലായിരുന്നു ഇതിന് കാരണം.

തസ്തികയിലേക്കു നിയമന ശുപാർശ ലഭിച്ചവർ നിയമനം ലഭിക്കുന്നതിനു ബന്ധപ്പെടണമെന്ന് ഇടതുസംഘടനാ നേതാവ് വാട്‌സാപ് സന്ദേശം നൽകിയതു വിവാദമായിരുന്നു. നേതാവിനു കാരണം കാണിക്കൽ നോട്ടിസ് നൽകി. നിയമനത്തിന്റെ പേരിലുള്ള അഴിമതി തടയാനായി പുതുതായി എത്തുന്നവർക്കു കഴിവതും ചോദിക്കുന്ന സ്ഥലത്തു തന്നെ നിയമനം നൽകാൻ മന്ത്രി മാത്യു ടി.തോമസ് നിർദ്ദേശിക്കുകയായിരുന്നു.

പരിശീലനം പൂർത്തിയായ ദിവസം തന്നെ നിലവിലുള്ള ഒഴിവുകൾ എവിടെയൊക്കെയാണെന്നു 72 പേരെയും അറിയിച്ചു. മുൻഗണന അനുസരിച്ച് ഏഴു സ്ഥലങ്ങൾ ആവശ്യപ്പെടാമെന്നും വ്യക്തമാക്കി. 53 പേർക്ക് അവർ ചോദിച്ച സ്ഥലത്തു തന്നെ നിയമനം നൽകി. ഒൻപതു പേർക്ക് രണ്ടാമത്തെയും ഏഴു പേർക്ക് മൂന്നാമത്തെയും മൂന്നു പേർക്ക് നാലാമത്തെയും സ്ഥലങ്ങൾ നൽകി.

ഇതോടെ, ജല അഥോറിറ്റിയിലെ പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം അസിസ്റ്റന്റ് എൻജിനീയർമാരായി. പിഎസ്‌സി നിയമന ശുപാർശ നൽകിയ 88 പേരിൽ 72 പേരാണ് റിപ്പോർട്ട് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP