Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പകർച്ചവ്യാധി നിയന്ത്രണം ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ല; തദ്ദേശ സ്ഥാപനങ്ങൾ ഈ വിഷയത്തിൽ കൂടുതൽ പ്രാധാന്യം നൽകണം; മാലിന്യം കെട്ടിക്കിടക്കാതെ നിർമ്മാർജനം ചെയ്യുന്നതിനതിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മാത്യു ടി തോമസ്

പകർച്ചവ്യാധി നിയന്ത്രണം ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ല; തദ്ദേശ സ്ഥാപനങ്ങൾ ഈ വിഷയത്തിൽ കൂടുതൽ പ്രാധാന്യം നൽകണം;  മാലിന്യം കെട്ടിക്കിടക്കാതെ നിർമ്മാർജനം ചെയ്യുന്നതിനതിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മാത്യു ടി തോമസ്

തിരുവനന്തപുരം: പകർച്ചവ്യാധി നിയന്ത്രണം ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും തദ്ദേശ സ്ഥാപനങ്ങൾ ഈ വിഷയത്തിൽ കൂടുതൽ പ്രാധാന്യം നൽകണമെന്നും മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ആരോഗ്യ ജാഗ്രതാ ജില്ലാതല കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരണത്തിന്റെയും മന്തുരോഗ പ്രതിരോധ ഗുളിക വിതരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം കുമ്പഴയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പൊതുജനാരോഗ്യ കാര്യങ്ങളിൽ ഫലപ്രദമായി ഇടപെടാൻ സാധിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾക്കാണ്. മാലിന്യം കെട്ടിക്കിടക്കാതെ നിർമ്മാർജനം ചെയ്യുന്നതിനും ജലസ്രോതസ്സുകളിൽ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്ക് ശക്തമായ നടപടികൾ സ്വീകരിക്കാൻ കഴിയും.

മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ആരംഭിച്ച പദ്ധതി വളരെ ശ്ലാഘനീയമാണ്. തോടുകളിലും മറ്റ് ജലാശയങ്ങളിലും മാലിന്യം എറിയുന്നവരുടെ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തി നൽകിയാൽ ആയിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഈ പഞ്ചായത്ത്. ഇത്തരം നൂതനവും പൊതുജനപങ്കാളിത്തവുമുള്ള പദ്ധതികൾ എല്ലാ ഗ്രാമപഞ്ചായത്തുകളും ഏറ്റെടുത്ത് നടപ്പിലാക്കണം. ജലാശയങ്ങൾ മലിനമാക്കുന്നവർക്ക് മൂന്നു വർഷത്തെ തടവും രണ്ട് ലക്ഷം രൂപ പിഴയും നൽകുന്നതിന് സംസ്ഥാന സർക്കാർ നിയമ നിർമ്മാണം നടത്തിയിട്ടുണ്ട്. ഈ നിയമം നടപ്പിലാക്കാൻ പൊലീസ് അധികാരികളുടെ സഹായവും തേടാവുന്നതാണ്.

വിവിധ വകുപ്പുകളുടെ ഏകോപനവും പകർച്ചവ്യാധി നിയന്ത്രണ പരിപാടികളിൽ ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായാണ് ആരോഗ്യ ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നത്. അതത് സമയത്തെ സമിതിയുടെ പ്രവർത്തനങ്ങൾ സർക്കാർ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. പത്തനംതിട്ട ജില്ല പകർച്ചവ്യാധി വ്യാപനത്തിൽ ഏറെ പിന്നിലാണ്. എങ്കിലും സർക്കാർ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP