Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാവോയിസ്റ്റ് നേതാവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; മൃതദേഹത്തിന്റെ പരിശോധന രണ്ട് തവണ നടത്തിയപ്പോഴും കണ്ടെത്തലുകൾ സമാനമാണെന്ന് ഹൈക്കോടതി

മാവോയിസ്റ്റ് നേതാവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; മൃതദേഹത്തിന്റെ പരിശോധന രണ്ട് തവണ നടത്തിയപ്പോഴും കണ്ടെത്തലുകൾ സമാനമാണെന്ന് ഹൈക്കോടതി

കൊച്ചി: നിലമ്പൂർ കരുളായി വനമേഖലയിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ച മാവോവാദി നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മൃതദേഹത്തിന്റെ പരിശോധന രണ്ട് തവണ നടത്തിയതാണെന്നും അവയിലെ കണ്ടെത്തലുകൾ സമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. പോസ്റ്റുമോർട്ടം നടപടികളുടെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വെടിയേറ്റ് മരിച്ച കുപ്പു ദേവരാജിന്റെ സഹോദരനാണ് റീപോസ്റ്റുമോർട്ടം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ് മോർട്ടം നടപടികളിൽ വീഴ്ചയുണ്ടെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്ന ആവശ്യം നേരത്തെ മഞ്ചേരി കോടതിയും തള്ളിയിരുന്നു.

ബന്ധുക്കൾ ആവശ്യപ്പെട്ടാൽ മൃതദേഹം വിട്ടുനൽകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ച സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്ന് ബന്ധുക്കൾ അധികൃതരെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

നിലമ്പൂർ കരുളായി വനമേഖലയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു.  ഇതേത്തുടർന്നാണ് മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്ന ആവശ്യം ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP