Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രൂപേഷും ഷൈനയും അടക്കം അഞ്ചു മാവോയിസ്റ്റുകൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി; നടപടി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ശുപാർശയിൽ കോയമ്പത്തൂർ കലക്ടറുടെത്: ഒരു വർഷത്തേക്ക് ജാമ്യം ലഭിക്കില്ല

രൂപേഷും ഷൈനയും അടക്കം അഞ്ചു മാവോയിസ്റ്റുകൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി; നടപടി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ശുപാർശയിൽ കോയമ്പത്തൂർ കലക്ടറുടെത്: ഒരു വർഷത്തേക്ക് ജാമ്യം ലഭിക്കില്ല

കോയമ്പത്തൂർ: അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനും ഭാര്യ ഷൈനയും അടക്കം അഞ്ച് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. രൂപേഷ്, ഭാര്യ ഷൈന, കണ്ണൻ, വീരമണി, അനൂപ് എന്നിവർക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തിയത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലീസിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ കലക്ടറുടേതാണ് നടപടി. ഇതോടെ കോയമ്പത്തൂർ ജയിലിൽ കഴിയുന്ന ഇവർക്ക് ഒരു വർഷത്തേക്ക് ജാമ്യം ലഭിക്കില്ല.

അറസ്റ്റിലായ അഞ്ചുപേരും മജിസ്‌ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രത്യേകം പ്രത്യേകം ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ദേശീയ സുരക്ഷാ നിയമം ചുമത്തിയത് ഇതിനു തിരിച്ചടിയായി. നിലവിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിലാണ് അഞ്ചുപേരുമുള്ളത്. അതേസമയം നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് രൂപേഷിന്റെ അഭിഭാഷകൻ പറഞ്ഞു.

കഴിഞ്ഞ മെയ് നാലിനാണ് കോയമ്പത്തൂരിലെ കരുമത്താംപട്ടിയിൽ നിന്ന് രൂപേഷടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേരള, തമിഴ്‌നാട്, ആന്ധ്ര പൊലീസ് സേനയുടെ സംയുക്ത നീക്കത്തിലാണ് മാവോയിസ്റ്റ് സംഘം കുടുങ്ങിയത്. കോയമ്പത്തൂരിൽ നിന്ന് 25 കിലോമീറ്റർ അകലെ അന്നൂർ റോഡിലുള്ള കരിമത്താംപെട്ടിയിലെ ഒരു ചായക്കടയിൽ നിന്നാണ് ആന്ധ്രപൊലീസിന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് വിരുദ്ധ സേന സംഘത്തെ പിടികൂടിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP