Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിളപ്പിൽശാല മാലിന്യ സംസ്‌കരണ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നു ഹരിത ട്രിബ്യൂണൽ; വിധി സുപ്രീം കോടതി ഉത്തരവിന് എതിരെന്നു തിരുവനന്തപുരം മേയർ കെ ചന്ദ്രിക

വിളപ്പിൽശാല മാലിന്യ സംസ്‌കരണ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നു ഹരിത ട്രിബ്യൂണൽ; വിധി സുപ്രീം കോടതി ഉത്തരവിന് എതിരെന്നു തിരുവനന്തപുരം മേയർ കെ ചന്ദ്രിക

ചെന്നൈ: തിരുവനന്തപുരം വിളപ്പിൽശാലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന് നഗരസഭയോടു ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടു. പ്‌ളാന്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിളപ്പിൽശാല സംയുക്ത സമര സമിതി നൽകിയ ഹർജിയിലാണ് ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന്റെ ഉത്തരവ്.

വിളപ്പിൽശാല മാലിന്യപ്ലാന്റ് മാറ്റാനാകില്ലെന്ന തിരുവനന്തപുരം കോർപറേഷന്റെ വാദം ബെഞ്ച് തള്ളി. പ്‌ളാന്റ് പൂട്ടുന്നതോടൊപ്പം മൂന്ന് മാസത്തിനകം മാലിന്യങ്ങൾ സംസ്‌കരിക്കണം. എട്ട് മാസത്തിനകം പ്ലാന്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണം.

കർമസമിതി രൂപീകരിച്ച് പ്ലാന്റിനായി പുതിയ സ്ഥലം കണ്ടത്തെണമെന്നും ഇപ്പോൾ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം പൂർവ സ്ഥിതിയിലാക്കാനും ട്രിബ്യൂണൽ നിർദ്ദേശിച്ചു. ഇതിന് ചെലവ് വരുന്ന തുക കോർപ്പറേഷൻ വഹിക്കണം.

ജനങ്ങളുടെ ആവശ്യവും പരിസ്ഥിതി മലിനീകരണവും കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവെന്നും ട്രിബ്യൂണൽ വ്യക്തമാക്കി. ഉത്തരവിനെതിരെ കോർപ്പറേഷന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ട്രിബ്യൂണൽ പറഞ്ഞു.

അതേസമയം, ട്രിബ്യൂണലിന്റെ വിധി അനുസരിച്ചാൽ അത് സുപ്രീം കോടതി വിധിയുടെ ലംഘനമാകുമെന്നു മേയർ കെ ചന്ദ്രിക പറഞ്ഞു. വിളപ്പിൽശാലയിൽ 90 ടൺ മാലിന്യം സംസ്‌കരിക്കാമെന്ന് സപ്രീം കോടതി വിധിയുള്ളതാണ്. ട്രിബ്യൂണലിന്റെ വിധിയുടെ കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്നും മേയർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP