Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ മൂന്ന് സ്വാശ്രയ കോളേജിലെ മെഡിക്കൽ പ്രവേശനത്തിന് സുപ്രീംകോടതി അനുമതി നൽകി; ചെറിയ പിഴവുകൾക്ക് പ്രവേശനം തടയാൻ കഴിയുമോ എന്ന് കോടതി: മൂന്ന് കോളേജുകളിലുമായി 400 വിദ്യാർത്ഥികൾ പ്രവേശനം നേടി

കേരളത്തിലെ മൂന്ന് സ്വാശ്രയ കോളേജിലെ മെഡിക്കൽ പ്രവേശനത്തിന് സുപ്രീംകോടതി അനുമതി നൽകി; ചെറിയ പിഴവുകൾക്ക് പ്രവേശനം തടയാൻ കഴിയുമോ എന്ന് കോടതി: മൂന്ന് കോളേജുകളിലുമായി 400 വിദ്യാർത്ഥികൾ പ്രവേശനം നേടി

ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. കേരളത്തിലെ മൂന്നു സ്വാശ്രയ കോളജുകളിലെ എംബിബിഎസ് പ്രവേശനത്തിന് അംഗീകാരം. മെഡിക്കൽ പ്രവേശനം റദ്ദാക്കിയതിനെതിരേ കോളജുകൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക തീരുമാനം.

പ്രവേശനം തടഞ്ഞ മെഡിക്കൽ കൗൺസിലിനെയും കേന്ദ്ര സർക്കാരിനെയും കോടതി വിമർശിച്ചു. ചെറിയ പിഴവുകൾക്ക് പ്രവേശനം നിഷേധിക്കാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു. മൂന്ന് കോളേജുകളിലായി 400 വിദ്യാർത്ഥികൾ പ്രവേശനം നേടി. മെഡിക്കൽ പ്രവേശനം അംഗീകരിക്കുമെന്ന് സുപ്രീം കോടതി വാക്കാൽ അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പിന്നീട് പുറത്തിറക്കും. ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് നിർണായക തീരുമാനം കൈക്കൊണ്ടത്.

തൊടുപുഴ അൽ അസ്ഹർ, അടൂർ മൗണ്ട് സിയോൻ, ഡിഎം വയനാട് എന്നി മെഡിക്കൽ കോളജുകളുടെ പ്രവേശനാനുമതിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. കേരള ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. ഇതോടെ പ്രവേശനം നേടിയ നാനൂറോളം വിദ്യാർത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP