Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംബിബിഎസ്-ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

മറുനാടൻ ബ്യൂറോ

തിരുവനന്തപുരം: 2017 ലെ എംബിബിഎസ്, ബിഡിഎസ് കോഴ്സിലേക്കുള്ള മൂന്നാമത്തെയും സ്വാശ്രയ മെഡിക്കൽ/ ഡെന്റൽ കോളജുകളിലേക്കുള്ള രണ്ടാമത്തെയും കേന്ദ്രീകൃത അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.www.cee.kerala.gov.in വെബ്‌സൈറ്റ് നോക്കാം.

അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർത്ഥിയുടെ അലോട്ടമെന്റ് മെമോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കേണ്ടതാണ്.

ഈ അലോട്ട്മെന്റ് പ്രകാരം പുതുതായോ മുൻഘട്ടങ്ങളിൽ ലഭിച്ച അലോട്ട്മെന്റിൽ നിന്ന് വ്യത്യസ്തമായോ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അലോട്ട് മെന്റ് മെമോയിൽ കാണിച്ചിട്ടുള്ള ഫീസ്/ അധിക തുക പ്രവേശന കമ്മീഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായും ബാങ്ക് ഗ്യാരണ്ടി/ ബോണ്ട് ബാധകമാണെങ്കിൽ അതും വിടുതൽ സർട്ടിഫിക്കറ്റ്, പ്രവേശന യോഗ്യത തെളിയിക്കുന്ന മറ്റ് രേഖകളുടെ അസ്സൽ എന്നിവ സഹിതം ഓഗസ്റ്റ് 28,29 തിയതികളിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് കാമ്പസിലുള്ള ഓൾഡ് ഓഡിറ്റോറിയത്തിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്. 29 ന് വൈകിട്ട് നാലുമണിക്ക് മുമ്പായി പ്രവേശനം തേടാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്.
ഓഗസ്റ്റ് 19 ന് പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് പ്രകാരം നിശ്ചിത ഫീസ് പ്രവേശന കമ്മീഷണർക്ക് സമർപ്പിച്ചിട്ടുള്ള അലോട്ട് മെന്റിൽ മാറ്റം വരാത്ത വിദ്യാർത്ഥികളും അവശ്യമായ രേഖകൾ സഹിതം 28,29 തിയതികളിൽ പ്രവേശനം നേടാൻ മേൽപ്പറഞ്ഞ ഓഡിറ്റോറിയത്തിൽ എത്തിച്ചേരേണ്ടതാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP