Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഎസ്ആർടിസിയെ സുന്ദരമാക്കാൻ എത്തിയ എംഡി രാജമാണിക്യത്തിന് കിട്ടിയത് ബിയറിന്റെയും മദ്യത്തിന്റെയും കുപ്പികൾ; യാത്രക്കാർ സ്റ്റാൻഡിലിരുന്നു കുടിച്ചു കളയുന്നതാണോ എന്നു പരിഹാസച്ചോദ്യം; സ്വന്തം വീടു പോലെ കരുതണമെന്ന സന്ദേശവുമായി എംഡിയുടെ സൗന്ദര്യവൽകരണപദ്ധതി  

കെഎസ്ആർടിസിയെ സുന്ദരമാക്കാൻ എത്തിയ എംഡി രാജമാണിക്യത്തിന് കിട്ടിയത് ബിയറിന്റെയും മദ്യത്തിന്റെയും കുപ്പികൾ; യാത്രക്കാർ സ്റ്റാൻഡിലിരുന്നു കുടിച്ചു കളയുന്നതാണോ എന്നു പരിഹാസച്ചോദ്യം; സ്വന്തം വീടു പോലെ കരുതണമെന്ന സന്ദേശവുമായി എംഡിയുടെ സൗന്ദര്യവൽകരണപദ്ധതി   

നെയ്യാറ്റിൻകര: അഴുക്കിന്റെയും വൃത്തിയില്ലായ്മയുടെയും ദുർഗന്ധത്തിന്റെയുമൊക്കെ കേന്ദ്രങ്ങളാണ് സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ എന്നു പറഞ്ഞാൽ തെറ്റാകില്ല. കോടികൾ മുടക്കി വൻ കെട്ടിടസമുച്ചയങ്ങൾ കെട്ടിപ്പൊക്കിയിരിക്കുന്ന സ്ഥലങ്ങളിലെ വരെ സ്ഥിതി ഇതാണ്. കൃത്യമായ പരിപാലനമില്ലാത്തതിനാൽ പൊടിയും അഴുക്കും വെള്ളക്കെട്ടുമൊക്കെയാണ് ബഹുഭൂരിപക്ഷം കെ എസ് ആർ ടി സി സ്റ്റാൻഡുകളിലും എത്തുന്ന യാത്രക്കാരെ വരവേൽക്കുക. വഴിപാടു പോലെ വന്നു പോകുന്ന ഉദ്യോഗസ്ഥരാണ് ഇതിനൊക്കെ പ്രധാന കാരണക്കാർ. ബസ് സ്റ്റാൻഡും ബസുകളും എങ്ങനെ കിടന്നാലെന്താ... ഞങ്ങൾക്കൊന്നുമില്ലെന്ന മനസുള്ള അവരുടെ ശ്രദ്ധക്കുറവും ജാഗ്രതക്കുറവുമൊക്കെയാണ് ഈ അവസ്ഥയ്ക്കു പ്രധാന കാരണം. കോർപറേഷനു പുതിയ എംഡി എത്തിയതോടെ കാര്യങ്ങൾക്കൊക്കെ ചില്ലറ മാറ്റങ്ങളുണ്ടാവുകയാണ്.

ഇന്നലെയാണ് കെ എസ് ആർ ടി സിയെ കൂടുതൽ ഭംഗിയുള്ളതാക്കാൻ എംഡി രാജമാണിക്യം ഇറങ്ങിത്തിരിച്ചിരിക്കുന്നത്. നെയ്യാറ്റിൻകര ഡിപ്പോയിലാണ് ആദ്യം എത്തിയത്. സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തുള്ള ഡിപ്പോയിൽ ക്ലീൻ കെഎസ്ആർടിസി ഗ്രീൻ കെഎസ്ആർടിസി പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ എംഡിയെ വരവേറ്റതാകട്ടെ അഴുക്കും വൃത്തികേടും മാത്രമല്ല, എണ്ണിയാലൊടുങ്ങാത്ത ബിയറിന്റെയും മദ്യത്തിന്റെയും കുപ്പികളായിരുന്നു. പൊതു ഇടം സ്വന്തം ഭവനംപോലെ കരുതണമെന്ന സന്ദേശം നൽകുന്ന പരിപാടിക്കെത്തിയ രാജമാണിക്യം കുപ്പിക്കാഴ്ച കണ്ടു ഞെട്ടി.

കെഎസ്ആർടിസി ബസുകളും ബസ് സ്റ്റാൻഡ് പരിസരവും ക്ലീനാക്കാൻ എംഡിയും ചേരുകയായിരുന്നു. തൂമ്പയും ചൂലുമെടുത്ത് അദ്ദേഹവും ജീവനക്കാരുടെയും നാട്ടുകാരുടെയും ഒപ്പം ചേരുകയായിരുന്നു. അതിനിടയിലാണ് സ്റ്റാൻഡിന്റെ പരിസരങ്ങളിൽ വൻതോതിൽ കുപ്പിക്കൂമ്പാരം കണ്ടെത്തിയത്. ബീയർ കുപ്പികളുടെ വൻ കൂമ്പാരവും ചെറിയ മദ്യക്കുപ്പികളുമായിരുന്നു ഇത്. ഇവയും കൂട്ടയിലാക്കി എംഡിതന്നെ മാറ്റി. ഒപ്പം ജീവനക്കാരെ നോക്കി ഒരു ചോദ്യവും. 'ഇതൊക്കെ യാത്രക്കാർ സ്റ്റാൻഡിൽ ഇരുന്നു കുടിച്ചതാണോ?' അല്ലെന്നും റോഡിനു പുറത്തുനിന്നു രാത്രി കാലങ്ങളിൽ മദ്യപിക്കുന്നവർ മതിലിനു പുറത്തുകൂടി ഇടുന്നതാണെന്നും ജീവനക്കാരുടെ മറുപടി.

ഇതെല്ലാം കണ്ടു നിന്ന യാത്രക്കാർ ഉടൻ എംഡിയോട് മറ്റൊരു രഹസ്യം പറഞ്ഞു. നെയ്യാറ്റിൻകരയിൽനിന്നു പുറപ്പെടുന്ന പല ബസുകളിലെയും ഡ്രൈവർമാരും കണ്ടക്ടർമാരും പകൽ സമയവും മദ്യലഹരിയിലായിരിക്കുമെന്ന്. പലപ്പോഴും പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാറില്ലെന്നു കൂടി യാത്രക്കാർ പറഞ്ഞതോടെ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാം ഞാൻ ശരിയാക്കുമെന്നൊരു മുഖഭാവവുമായി എംഡി ക്ലീനിങ് തുടർന്നു. കെഎസ്ആർടിസി തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ ബസ് സ്റ്റാൻഡുകളും ഡിപ്പോകളും ബസുകളും വൃത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

എംഡിയായി ചുമതലയേറ്റശേഷം കെഎസ്ആർടിസിയുടെ മുഖം മാറ്റത്തിനുള്ള ശ്രമമാണ് എംഡി രാജമാണിക്യത്തിന്റെ ഭാഗത്തുനിന്നുള്ളത്്. സർവീസുകൾ കാര്യക്ഷമമായി നടത്തിയും തിരക്കുള്ള റൂട്ടുകളിൽ കൂടുതൽ സർവീസുകൾ നടത്തിയും കോർപറേഷന്റെ നഷ്ടം ഇല്ലാതാക്കുകയാണ് രാജമാണിക്യം ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്കും ക്ലീൻ കെഎസ്ആർടിസി ഗ്രീൻ കെഎസ്ആർടിസി പദ്ധതിയുടെ ഭാഗമാകാം. കെഎസ്ആർടിസിയുടെ സേവനങ്ങൾ പൊതു ജനങ്ങളിലേക്കെത്തിക്കാൻ സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പൊതു ജനങ്ങൾ മൂന്നോട്ടുവയ്ക്കുന്ന ക്രിയാത്മകമായ നിർദ്ദേശങ്ങളും കെഎസ്ആർടിസി നടപ്പാക്കും. ഉടൻതന്നെ സംസ്ഥാനത്തെ മറ്റു ഡിപ്പോകളിലും സൗന്ദര്യവൽകരണ പദ്ധതികൾ തുടങ്ങുമെന്നും എംഡി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP