Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോളാർ കേസിൽ കുരുങ്ങി വീണ്ടും ഉമ്മൻ ചാണ്ടി; പ്രതിക്ക് വേണ്ടി സഹോദരന് പണം നൽകാമെന്ന മുഖ്യമന്ത്രിയുടെ സംഭാഷണം പുറത്ത്; തെളിവ് ആരോപണങ്ങൾ നിഷേധിച്ച് മാധവൻ എംഎൽഎ; ഫോൺ സംഭാഷണം ഇവിടെ കേൾക്കാം

കോഴിക്കോട്: സോളാർ കേസിലെ പ്രതിക്കായി മുഖ്യമന്ത്രി ഇടപെട്ടുവെന്ന് തെളിയിക്കുന്ന ഫോൺ സംഷഭാണം പുറത്ത്. പ്രതിയുടെ സഹോദരനും മുഖ്യമന്ത്രിയും തമ്മിലുള്ള സംഭാഷണങ്ങൾ മീഡിയ വൺ ചാനലാണ് പുറത്തുവിട്ടത്.

മണിലാൽ എന്ന പ്രതിയുടെ ബന്ധുക്കൾക്കാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. മണിലാലിന്റെ സഹോദരൻ റിജേഷുമായാണ് മുഖ്യമന്ത്രി സംസാരിച്ചത്. പി എ മാധവൻ എംഎൽഎയുമായി ബന്ധപ്പെട്ടാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധവനോട് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫോണിൽ പറയുന്നു. പണം നൽകാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പി എ മാധവൻ എംഎൽഎ ഇടപെട്ടുവെന്നാണ് ആക്ഷേപം.

മണിലാൽ എന്ന പ്രതിയുടെ ബന്ധുക്കൾക്കാണ് മുഖ്യമന്ത്രി സഹായവാഗ്ദാനങ്ങൾ നൽകിയത്. മണിലാലിന്റെ സഹോദരൻ റിജേഷുമായാണ് മുഖ്യമന്ത്രി സംസാരിച്ചത്. പി എ മാധവൻ എംഎൽഎയുമായി ബന്ധപ്പെട്ടാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധവനോട് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫോണിൽ പറയുന്നു. പണം നൽകാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പി എ മാധവൻ എംഎൽഎ ഇടപെട്ടു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പി എ മാധവൻ എംഎൽഎ പണം നൽകിയെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നുമുണ്ട്..

മണിലാലിനെ രക്ഷിക്കാമെന്ന് ഉമ്മൻ ചാണ്ടി നേരിട്ട് ഉറപ്പ് നൽകുന്നുണ്ട്. തൃശൂരിൽ യുഡിഎഫ് കൺവൻഷനിടെ ഉമ്മൻ ചാണ്ടിയുടെ തന്നെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ നേരിൽ കണ്ടപ്പോഴാണ് മണിലാലിനെ പുറത്തിറക്കാമെന്ന് മുഖ്യമന്ത്രി വാക്കാൽ ഉറപ്പ് നൽകിയതെന്നാണ് റിജേഷിന്റെ ബന്ധുക്കൾ പറയുന്നത്. സാമ്പത്തിക സഹായമായി പിഎ മാധവൻ വഴി 50,000 രൂപ എത്തിച്ചു നൽകുകയും ചെയ്തു. സരിതക്കും മറ്റും വ്യാജ ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെ സംഘടിപ്പിച്ച് നൽകിയത് മണിലാലാണ്. ബിജു രാധാകൃഷ്ണനും ഉമ്മൻ ചാണ്ടിയുമായി നടത്തിയ വിവാദ കൂടിക്കാഴ്ചയിൽ ബിജുവിനെ അനുഗമിച്ചത് മണിലാലായിരുന്നു.

ടീം സോളാറിന്റെ സാങ്കേതിക വിഭാഗത്തിൽ ജീവനക്കാരനായിരുന്നു മണിലാൽ. മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചിട്ടും മണിലാലിന്റെ മോചനം സാധ്യമാകാഞ്ഞതിനെ തുടർന്ന് റിജേഷും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് മീഡിയവണിന് ലഭിച്ചത്. പ്രതികൾക്ക് ആവശ്യമായ സാമ്പത്തിക സഹായം ആസൂത്രണം ചെയ്യുന്നത് മണലൂർ എംഎൽഎയായ പിഎ മാധവനാണെന്ന് ബിജു രാധാകൃഷ്ണൻ നേരത്തെ ആരോപിച്ചിരുന്നു.

കേസിൽ കഴിഞ്ഞ മണിലാൽ ഇരുപത് മാസമായി ജയിലിലാണ്. തെളിവുകൾ പുറത്ത് വിട്ടാൽ കൊല്ലുമെന്ന് സരിത ഭീഷണിപ്പെടുത്തിയെന്ന് റിജേഷ് വെളിപ്പെടുത്തി. അതിനിടെ സോളാർ കേസിൽ താൻ ഇടപെട്ടില്ലെന്ന് മാധവൻ വ്യക്തമാക്കി. ആർക്കും പണം നൽകിയിട്ടില്ലെന്നും മാധവൻ പറഞ്ഞു. സോളാർ കേസിൽ സരിത നായരുടെ കൂട്ടുപ്രതിയായ മണിലാലിന്റെ കേസ് നടത്താൻ മുഖ്യമന്ത്രി ഇടപെട്ടതായി വി എസ് സുനിൽ കുമാർ എംഎ!ൽഎ ഇന്നലെ സോളാർ കമ്മീഷന് മൊഴി നൽകിയിരുന്നു.

മണിലാലിന്റെ സഹോദരൻ മുഖ്യമന്ത്രിയുമായി നടത്തുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ തന്റെ കൈയിലുണ്ടെന്നും കമ്മീഷണനെ അറിയിച്ചു. ഈ ശബ്ദരേഖയാണ് മിഡിയോവൺ പുറത്ത് വിട്ടത്. 2014 മാർച്ചിൽ തൃശൂരിൽ സംഘടിപ്പിച്ച യു.ഡി.എഫ് കൺവെഷനിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മണിലാലിന്റെ സഹോദരൻ രജീഷും മറ്റ് ബന്ധുക്കളും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.ഇവരെ സഹായിക്കാൻ തൃശൂർ എംഎ!ൽഎ ചുമതലപ്പെടുത്തുകയും ഇതുപ്രകാരം എംഎ!ൽഎ 50,000 രൂപ രജീഷിന് നൽകുകയും ചെയ്തുവെന്നാണ് ആരോപണം.

പിന്നീട് കേസ് വിവരം സംസാരിക്കാൻ രജീഷ് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചതായും സോളാർ അന്വേഷണ കമ്മീഷന് നൽകിയ മൊഴിയിൽ സുനിൽകുമാർ പറഞ്ഞിരുന്നു. മാർച്ച് നാലിന് ശബ്ദരേഖ കമ്മീഷന് കൈമാറുമെന്ന് സുനിൽ കുമാർ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. ടീം സോളാറിന്റെ ടെക്‌നിക്കൽ ഓഫീസറായിരുന്നു മണിലാൽ.

സംഭാഷണത്തിന്റെ പൂർണ രൂപം
ഉമ്മൻ ചാണ്ടി; ഹലോ
റിജേഷ്; സർ ഗുഡ് മോർണിങ്
ഉമ്മൻ ചാണ്ടി; അതെ
റിജേഷ്; ഞാൻ തൃശൂരിൽ നിന്നാണ്.ഞാൻ സോളാർ കേസിന്റെ ആളാണ്,റിജേഷ്. ഞങ്ങളുടെ സ്ഥിതി ആകെ പരിതാപകരമാണ്. അതിനിടയിൽ സരിതയുടെ ഭീഷണി വേറെ.ഞങ്ങ എന്തൂട്ടാ ചെയ്യാ
ഉമ്മൻ ചാണ്ടി; എനിക്കിനിയൊന്നും ചെയ്യാനില്ല.ഞാൻ മാധവനോട് പറഞ്ഞിട്ടുണ്ട് കെട്ടോ..
റിജേഷ്; അതിന് മാധവൻ സാറ് ഫോണെടുക്കുന്നില്ല.
ഉമ്മൻ ചാണ്ടി; ഓകെ ഓകെ. ശരിയെന്നാ..
ഉമ്മൻ ചാണ്ടി; ഹലോ
റിജേഷ്; സർ ഗുഡ്‌മോർണിങ്.ഞാൻ തൃശൂരിൽ നിന്ന് റിജേഷാണ്. മറ്റേ കേസുണ്ടായിരുന്നല്ലോ സോളാറിന്റെ...
ഉമ്മൻ ചാണ്ടി;ആ...ആ..
റിജേഷ്; ഞങ്ങളുടെ സ്ഥിതി ഇപ്പോ സാറിനോട് പറഞ്ഞിട്ട് മനസ്സിലായില്ലല്ലോ,ഞങ്ങക്കിപ്പം ജനുവരി 12ാം തിയ്യതിയും 20ാം തിയ്യതിയും സോളാർ ജുഡീഷ്യൽ കമ്മീഷന് മുന്നിൽ ഹാജരാവാൻ പറഞ്ഞിട്ടുണ്ട്.ഞങ്ങൾ എന്തൂട്ടാ ചെയ്യേണ്ടത്
ഉമ്മൻ ചാണ്ടി; അത് സംബന്ധിച്ച് എനിക്കൊന്നും പറയാനില്ല.നിങ്ങൾക്കിപ്പോ എന്താണ്....
റിജേഷ്;സാറേ ഞങ്ങടെ ഉള്ളീക്കിടക്കണ ആള് പുറത്തായിക്ക!ഴിഞ്ഞാ ഞങ്ങളെ വിഷയങ്ങള് തീർന്ന്.ഞങ്ങൾക്കിപ്പൊ നിങ്ങളെ ഉപദ്രവിക്കണമെന്നോ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉപദ്രവിക്കണമെന്നോ ഇല്ല..
ഉമ്മൻ ചാണ്ടി; നിങ്ങൾക്ക് എന്താണോ ഉള്ളത്,അതങ്ങ് പറയുക..
റിജീഷ്;ഞാനിപ്പൊ പറഞ്ഞുക!ഴിഞ്ഞാല് ഇതുൾപ്പെടെ, സാറ് മാധവൻ സാറെ വിളിച്ച് മാധവൻ സാറ് എനിക്ക് പൈസ തന്ന കാര്യം ഉൾപ്പെടെ ഇപ്പോ പുറത്തുപോയിക്ക!ഴിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് എന്താണെന്ന് സാറിന് അറിയോ
ഉമ്മൻ ചാണ്ടി; ഓകെ ഓകെ
റിജേഷ്; മാധവൻ സാറ് എന്റെ കാര്യത്തില് വേറൊരു തീരുമാനവും ഉണ്ടാക്കിയിട്ടില്ല.
ഉമ്മൻ ചാണ്ടി; ഓകെ അത് ഞാൻ പറഞ്ഞില്ലെ,ഞാനന്ന് ഏൽപ്പിച്ചതാ.അപ്പം നിങ്ങള് തന്നെയങ്ങ് സംസാരിച്ചോണം കെട്ടോ.
റിജേഷ്; പക്ഷെ സാറെ സംസാരിക്കണമെങ്കിൽ ഞങ്ങൾക്കൊരു ഇത് വേണ്ടേ, ഒന്ന് ഫോണെടുക്കണ്ടെ.ഒരു എംഎൽഎ എന്ന് പറഞ്ഞാൽ അങ്ങനെയല്ലെ.
ചാണ്ടി; ഓകെ ഓകെ.അത് ചെയ്യും..പുള്ളി മതി കെട്ടോ..
റിജേഷ് : സാറ് വിചാരിച്ചാൽ നടക്കാവുന്ന കാര്യമേയുള്ളൂ
ഉമ്മൻ ചാണ്ടി : എനിക്കെന്ത് ചെയ്യാൻ പറ്റും. നമ്മൾ അവിടെയുള്ളവരോട് പറഞ്ഞു..
നിങ്ങളെ ഹെൽപ് ചെയ്യാൻ പറഞ്ഞു. ഹെൽപ് ചെയ്തു. ഹെൽപ് ചെയ്തതിന്റെ പേരിൽ പുള്ളിക്കെതിരെ ആക്ഷേപം വന്നു. എന്തു ചെയ്യാൻ പറ്റും.
റിജേഷ്: ഞാൻ ആൾക്കെതിരെ ആക്ഷേപം അങ്ങനൊന്നും പറഞ്ഞില്ല. ഇവിടെ ഒന്ന് ഒന്നര വർഷമായി ഞങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാ. ഞങ്ങൾ ഇതിൽ മനസ്സാ വാചാ കർമണാ ഒന്നും ചെയ്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP