Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് പനി മരണം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മണിപ്പാൽ മെഡിക്കൽ സംഘം; 'വീട് മാറി പോകേണ്ട സ്ഥിതിയില്ല'; ഭീതി പരത്തുന്നത് തെറ്റാണ്; കേന്ദ്ര സംഘം ഇന്നെത്തും

കോഴിക്കോട് പനി മരണം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മണിപ്പാൽ മെഡിക്കൽ സംഘം; 'വീട് മാറി പോകേണ്ട സ്ഥിതിയില്ല'; ഭീതി പരത്തുന്നത് തെറ്റാണ്; കേന്ദ്ര സംഘം ഇന്നെത്തും

കോഴിക്കോട്; ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയ്ക്കടുത്ത് സൂപ്പിക്കടയിൽ പനി ബാധിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഭയപ്പേടേണ്ട സാഹചര്യമില്ലെന്ന് സ്ഥലം സന്ദർശിച്ച മണിപ്പാൽ മെഡിക്കൽ സംഘം പറഞ്ഞു. സെന്റർ ഫോർ വൈറസ് റിസർച്ചിലെ തലവൻ പ്രൊഫ.ജി. അരുൺകുമാറും സംഘവും ശനിയാഴ്ച രാവിലെ മുതൽ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

വ്യാപകമായി രോഗം പകരുന്നെന്ന രീതിയിലുള്ള ഭീതി പരത്തുന്നത് തെറ്റാണ്. വീട് മാറിപ്പോകേണ്ട സാഹചര്യമില്ല. രോഗാണുവിനെ തിരിച്ചറിഞ്ഞാലേ മികച്ച ചികിത്സ ഉറപ്പാക്കാനാകൂ. മെഡിക്കൽ സംഘം പ്രദേശവാസികളോട് പറഞ്ഞു.രോഗികളുടെ രക്തം, തൊണ്ടയിലെ സ്രവം എന്നിവ മണിപ്പാലിൽ നിന്ന് പുനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും അയച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെ പരിശോധന ഫലം അറിയാമെന്നാണ് കരുതുന്നതെന്ന് അരുൺകുമാർ പറഞ്ഞു.

മരണപ്പെട്ട സഹോദരങ്ങളുടെ കുടുംബത്തിൽ അടുത്ത് ഇടപഴകിയ ആളുകൾക്കാണ് ഈ രോഗം വന്നത്. തലച്ചോറിനെ ബാധിക്കുന്ന മസ്തിഷ്‌ക ജ്വരമാണിത്. പനിയുണ്ടെന്ന് പറയുന്ന മറ്റുള്ളവർക്ക് ആ രീതിയിലായിട്ടില്ല. മരണപ്പെട്ടവർക്ക് തന്നെ ഒരാൾക്ക് വന്ന ശേഷം മറ്റുള്ളവർക്ക് പകർന്നതാണോ എല്ലാവർക്കും ഒരേ സമയം വന്നതാണോ എന്നത് ഉറപ്പിക്കാനുണ്ട്.

ആദ്യ മരണം സംഭവിച്ച് 15 ദിവസം പിന്നിട്ട് കഴിഞ്ഞു. പനി വ്യാപകമായി പടരുന്നില്ലെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. രോഗം ബാധിച്ച് മരിക്കുന്നവരുമായി ഇടപഴകുന്നവർ കൈയുറകളും മാസ്‌കുമടക്കം മുൻകരുതൽ നടപടികൾ എടുക്കണം. സമൂഹമാധ്യമത്തിലെ പ്രചാരണത്തിൽ തെറ്റിദ്ധരിക്കപ്പെടരുത്. ആരോഗ്യവകുപ്പ് വളരെ പെട്ടെന്ന് ഇടപെട്ടതിനാലാണ് പെട്ടെന്നുതന്നെ വിദഗ്ധ പരിശോധന നടത്താനായതെന്നും അദ്ദേഹം വിശദീകരിച്ചു.

മരണപ്പെട്ട സാലിഹിന്റെ ഉമ്മ, സഹോദരൻ, മരണപ്പെട്ട മറിയത്തിന്റെ ഭർത്താവ് മൊയ്തു ഹാജി എന്നിവരിൽനിന്നും വിവരങ്ങൾ തേടി. സാലിഹിന്റെ വീട്ടിലും മറിയത്തിന്റെ വീട്ടിലും പരിസരങ്ങളിലും വിശദമായ പരിശോധന നടന്നു. പറമ്പിൽ കിടന്നിരുന്ന മാങ്ങയുൾപ്പെടെ സംഘം പരിശോധിച്ചു. മരണപ്പെട്ടവരുമായി അടുത്തിടപഴകിയ 20-ഓളം പേരിൽനിന്ന് വീണ്ടും രക്തസാമ്പിൾ മെഡിക്കൽ സംഘവും ശേഖരിച്ചു.പ്രദേശത്തിനടുത്ത സ്ഥലത്ത് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സൂപ്പിക്കടയിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് ഞായറാഴ്ചയും തുടർന്നിരുന്നു. കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽനിന്ന് മൊബൈൽ മെഡിക്കൽ യൂണിറ്റും സഹായത്തിനെത്തി.

നിപ്പാ വൈറസിനെപ്പറ്റി പഠിക്കാൻ ആറംഗ കേന്ദ്ര സംഘം ഇന്നെത്തും

നിപ്പാ വൈറസിനെപ്പറ്റി പഠിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും വിവിധ വുകുപ്പുകളുടെ തലവന്മാരടങ്ങിയ ആറംഗ സംഘം  ഇന്ന് കേരളത്തിലെത്തും
എൻസിഡിസി ഡയറക്ടർ ഡോ.സുജിത്ത് കെ സിങ്, എൻസിഡിസി എപ്പിഡെമോളജി തലവൻ ഡോ കെ.ജെയിൻ, ഇഎംആർ ഡയറക്ടർ ഡോ.പി രവീന്ദ്രൻ,  എൻസിഡിസി സുണോസിസ് തലവൻ ഡോ.നവീൻ ഗുപ്ത, രണ്ടു ക്ലിനിഷ്യൻസ്, റെസ്പിരാടറി ഫിസിഷ്യനും ന്യൂറോ ഫിസിഷ്യനും, കൂടാതെ ആനിമൽ ഹസ്ബന്ററി മന്ത്രാലയത്തിലെ വിദഗ്ദനും ഇവർക്കാപ്പം ഉണ്ടാകും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP