Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെഡിക്കൽ-എഞ്ചിനീയറിങ് പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു; മെഡിക്കലിൽ ഒന്നാം റാങ്ക് ജസ്മരിയ ബെന്നിക്ക്; കോട്ടയം സ്വദേശി അമൽ മാത്യുവിന് എഞ്ചിനീയറിങ് ഒന്നാം റാങ്ക്

മെഡിക്കൽ-എഞ്ചിനീയറിങ് പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു; മെഡിക്കലിൽ ഒന്നാം റാങ്ക് ജസ്മരിയ ബെന്നിക്ക്; കോട്ടയം സ്വദേശി അമൽ മാത്യുവിന് എഞ്ചിനീയറിങ് ഒന്നാം റാങ്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെഡിക്കൽ-എഞ്ചിനയറിങ് പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു. മെഡിക്കലിൽ പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് ജസ്മരിയ ബെന്നിക്കാണ്. കരമന സ്വദേശി സാമ്രിൻ ഫാത്തിമ രണ്ടാം റാങ്ക് സ്വന്തമാക്കി.. കോഴിക്കോട് സ്വദേശികളായ സേബാമ മാളിയേക്കൽ, ആറ്റ്ലൻ ജോർജ് എന്നിവർ മൂന്നും നാലും റാങ്കുകൾ നേടി. കോട്ടയം സ്വദേശി മെറിൻ മാത്യൂ അഞ്ചാം റാങ്ക് നേടി.മെഡിക്കൽ എസ്ടി വിഭാഗം ഒന്നാം റാങ്ക് അമാൻഡ എലിസബത്തിനാണ്.

പട്ടികജാതി വിഭാഗത്തിൽ കണ്ണൂർ സ്വദേശി രാഹുൽ അജിത്ത് ഒന്നാം റാങ്കും തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ചന്ദന ആർ.എസ് രണ്ടാം റാങ്കും നേടി. പട്ടികവർഗ വിഭാഗത്തിൽ കോഴിക്കോട് സ്വദേശി അമാന്ദ എലിസബത്ത് സാം ഒന്നാം റാങ്കും തിരുവനന്തപുരം സ്വദേശി ആദർശ് ഗോപൻ രണ്ടാം റാങ്കും നേടി.

എഞ്ചിനീയറിങ് ഫലം പ്രഖ്യാപിച്ചപ്പോൾ കോട്ടയത്തെ അമൽ മാത്യുവിനാണ് ഒന്നാം റാങ്ക്.ശബരീകൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്. പട്ടികജാതി വിഭാഗത്തിൽ കോഴിക്കോട് സ്വദേശികളായ സമിത് മോഹൻ, അക്ഷയ് കൃഷ്ണ എന്നിവർ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടി. പട്ടികവർഗ വിഭാഗത്തിൽ കാസർകോട് സ്വദേശികളായ പവൻരാജ്, ശ്രുതി കെ എന്നിവർ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടി.

ആർക്കിടെക്ചറിൽ കൊല്ലം സ്വദേശി അഭിരാമി ഒന്നാം റാങ്കും എറണാകുളം സ്വദേശി അഹമ്മദ് ഷബീർ രണ്ടാം റാങ്കും നേടി. മലപ്പുറം സ്വദേശി അനസിനാണ് മൂന്നാം റാങ്ക്. പട്ടികവിഭാഗത്തിൽ മലപ്പുറം സ്വദേശി അരവിന്ദ് പി ഒന്നാം റാങ്കും കോഴിക്കോട് സ്വദേശി ശങ്കർ രാജേഷ് രണ്ടാം റാങ്കും നേടി. പട്ടിക വിഭാഗത്തിൽ ഇടുക്കി സ്വദേശി അമൃത കെ.എസ് ഒന്നാം റാങ്കും വയനാട് സ്വദേശി മിഥുൻ സി.മുകുന്ദൻ രണ്ടാം റാങ്കും നേടി.

www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ റാങ്ക് വിവരങ്ങൾ ലഭ്യമാകും. നീറ്റ് പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് മെഡിക്കൽ/ഡെന്റൽ അനുബന്ധ കോഴ്‌സുകളിൽ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക തയാറാക്കിയത്. പ്രവേശന പരീക്ഷ കമീഷണർ നടത്തിയ പരീക്ഷയിലെ സ്‌കോറും പ്ലസ് ടു/ തത്തുല്യ പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നിവയിൽ ലഭിച്ച മാർക്കും തുല്യമായി പരിഗണിച്ചാണ് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കിയത്.

വൈകീട്ട് നാലിന് പി.ആർ.ഡി ചേംബറിൽ ആരോഗ്യ വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും വേണ്ടി മന്ത്രി കെ.കെ. ശൈലജയാണ് റാങ്കുകൾ പ്രഖ്യാപിച്ചത്. എല്ലാ വിജയികൾക്കും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പിന്റെ ആശംസകൾ മന്ത്രി കെ.കെ. ശൈലജ നേർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP