Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വാശ്രയ മെഡിക്കൽ പ്രവേശനം പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിൽ; മുഴുവൻ മെഡിക്കൽ സീറ്റുകളും ഏറ്റെടുത്തു; എൻആർഐ, മാനേജ്‌മെന്റ് ക്വാട്ടയിലും സർക്കാർ പ്രവേശനം നടത്തും

സ്വാശ്രയ മെഡിക്കൽ പ്രവേശനം പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിൽ; മുഴുവൻ മെഡിക്കൽ സീറ്റുകളും ഏറ്റെടുത്തു; എൻആർഐ, മാനേജ്‌മെന്റ് ക്വാട്ടയിലും സർക്കാർ പ്രവേശനം നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശനം പൂർണ്ണമായും സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിൽ. സ്വാശ്രയ കോളേജുകളിലെ മെഡിക്കൽ, ബിഡിഎസ് കോഴ്‌സുകളിലെ പ്രവേശനമാണ് സർക്കാർ നിയന്ത്രണത്തിലാക്കിയത്. 50 ശതമാനം വരുന്ന മെറിറ്റ് സീറ്റിലെ പ്രവേശനം സംസ്ഥാന സർക്കാർ നടത്തിയ പ്രവേശന പരീക്ഷയെ അടിസ്ഥാനമാക്കിയായിരിക്കും.

എൻആർഐ, മാനേജ്‌മെന്റ് ക്വാട്ടയിലെ പ്രവേശനം ദേശീയ പൊതു പ്രവേശന പരീക്ഷ (നീറ്റ്) അടിസ്ഥാനമാക്കി നടത്തുമെന്നും സർക്കാർ വ്യക്തമാക്കി. ഇക്കാര്യം സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞദിവസം സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷൻ പ്രതിനിധികളുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

മെഡിക്കൽ പ്രവേശനം സംബന്ധിച്ച് കേന്ദ്രത്തിന്റെ നിർദ്ദേശം സംസ്ഥാനത്തു പൂർണമായും നടപ്പാക്കാനുള്ള തീരുമാനമായിരുന്നു ചർച്ച പരാജയപ്പെടാൻ കാരണമായത്. എന്നാൽ മാനേജ്‌മെന്റുകളുടെ എതിർപ്പ് വകവയ്ക്കാതെ തീരുമാനവുമായി സർക്കാർ മുന്നോട്ടുപോകുകയായിരുന്നു. അതേസമയം, സർക്കാർ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP