Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ പുതുതായി 959 എംബിബിഎസ് സീറ്റുകൾ കൂടി അനുവദിച്ചു; പാലക്കാട്ടും തിരുവനന്തപുരത്തും ഓരോ പുതിയ മെഡിക്കൽ കോളേജ് കൂടി; അമൃതയ്ക്ക് പത്ത് പിജി സീറ്റുകൾ കൂടി

കേരളത്തിൽ പുതുതായി 959 എംബിബിഎസ് സീറ്റുകൾ കൂടി അനുവദിച്ചു; പാലക്കാട്ടും തിരുവനന്തപുരത്തും ഓരോ പുതിയ മെഡിക്കൽ കോളേജ് കൂടി; അമൃതയ്ക്ക് പത്ത് പിജി സീറ്റുകൾ കൂടി

ന്യൂഡൽഹി : പുതിയ മെഡിക്കൽ കോളജ്, പുതിയ ബാച്ച്, സീറ്റ് വർധന എന്നിവയിലൂടെ കേരളത്തിൽ ഈ അധ്യയന വർഷം കർശന വ്യവസ്ഥകളോടെ 950 എംബിബിഎസ് സീറ്റുകൾകൂടി അനുവദിക്കാൻ ജസ്റ്റിസ് ആർ.എം.ലോധ അധ്യക്ഷനായ ഉന്നതാധികാര സമിതി തീരുമാനിച്ചു.മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എംസിഐ) പ്രവർത്തന മേൽനോട്ടത്തിനു കഴിഞ്ഞ മെയ്‌ രണ്ടിനാണു സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചത്. ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് ഡയറക്ടർ ഡോ.ശിവ് സരീൻ, മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ് എന്നിവരുമുൾപ്പെട്ട സമിതി, നേരത്തേ എംസിഐ പരിഗണിച്ചു തള്ളിയതുൾപ്പെടെയുള്ള അപേക്ഷകളാണു പരിഗണിച്ചത്.

കൊച്ചിയിലെ അമൃത സ്‌കൂൾ ഓഫ് മെഡിസിൻ, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലായി 10 പിജി സീറ്റും അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ രണ്ടെണ്ണമുൾപ്പെടെ മൊത്തം 26 പുതിയ മെഡിക്കൽ കോളജുകൾക്കു പ്രവർത്തനാനുമതി ലഭിച്ചു. ഈ ഗണത്തിൽ മാത്രം എംബിബിഎസിനു 3900 സീറ്റിന്റെ വർധനയുണ്ടാകും.

പുതിയ മെഡിക്കൽ കോളജുകൾ: എസ്ആർ മെഡിക്കൽ കോളജ് ആൻഡ് റിസർച് സെന്റർ, തിരുവനന്തപുരം - 150 സീറ്റ്. കേരള മെഡിക്കൽ കോളജ്, പാലക്കാട് - 150 സീറ്റ്.

പുതിയ ബാച്ച്: പി.കെ.ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പാലക്കാട്: മൂന്നാം ബാച്ച് - 150 സീറ്റ്. അൽ അസർ മെഡിക്കൽ കോളജ് ആൻഡ് എസ്എസ് ഹോസ്പിറ്റൽ, തൊടുപുഴ: മൂന്നാം ബാച്ച് - 150 സീറ്റ്. മൗണ്ട് സിയോൻ മെഡിക്കൽ കോളജ്, പത്തനംതിട്ട: മൂന്നാം ബാച്ച് - 100 സീറ്റ്. ഡിഎം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്: നാലാം ബാച്ച് - 150 സീറ്റ്.

സീറ്റ് വർധന: കണ്ണൂർ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ - 50 സീറ്റ്. തിരുവനന്തപുരം കാരക്കോണം ഡോ.സോമർവെൽ മെമോറിയൽ സിഎസ്‌ഐ മെഡിക്കൽ കോളജിൽ 50 സീറ്റ്. ഫലത്തിൽ, ഇവിടെ മൊത്തം സീറ്റ് - 150. കോഴിക്കോട് മെഡിക്കൽ കോളജിൽ സീറ്റ് വർധന അനുവദിച്ചില്ല. ഇവിടെ 100 സീറ്റ് എന്നതു തുടരും.

പിജി സീറ്റ്: കൊച്ചി അമൃത: എംസിഎച്ച് (ഗൈനക്കോളജി, ഓങ്കോളജി), എംസിഎച്ച് (പീഡിയാട്രിക്‌സ്, സർജറി), ഡിഎം (റീപ്രൊഡക്ടീവ് മെഡിസിൻ), ഡിഎം (റൂമറ്റോളജി) എന്നിവയിൽ രണ്ടുവീതം ആകെ എട്ടു സീറ്റ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡിഎം (എൻഡോക്രൈനോളജി) രണ്ടു സീറ്റ്. കോഴിക്കോട്ടെ മലബാർ മെഡിക്കൽ കോളജ് ഉൾപ്പെടെ എട്ടു സ്ഥാപനങ്ങളുടെ അപേക്ഷകളിൽ അനുകൂല തീരുമാനമുണ്ടെന്നും അവ പിന്നീടു വിശദീകരിക്കുമെന്നും സമിതി വ്യക്തമാക്കി.

അടിസ്ഥാന സൗകര്യങ്ങളിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിച്ചതായി സത്യവാങ്മൂലം, സീറ്റ് അനുവദിക്കാൻ വ്യവസ്ഥ ചെയ്തിട്ടുള്ള ഫീസിനു പുറമേ ഒരു വർഷത്തേക്കു രണ്ടുകോടി രൂപയുടെ ബാങ്ക് ഗ്യാരന്റി എന്നിവയാണു നിർദേശിച്ചിട്ടുള്ളത്. വ്യവസ്ഥകളനുസരിച്ചുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന് അടുത്ത മാസം 30നുശേഷം പരിശോധന നടത്തും. പിഴവു കണ്ടെത്തിയാൽ അടുത്ത രണ്ടു വർഷത്തേക്കു പുതുതായി വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ അനുവദിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP