Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജൈവ പച്ചക്കറികൾ പുതുവർഷ സമ്മാനമായി നൽകി മാതൃക സൃഷ്ടിച്ച് മെഗാ സ്റ്റാർ മമ്മൂട്ടി; പ്രമുഖർക്കും സാധാരണക്കാർക്കുമായി വിതരണം ചെയ്തത് സ്വന്തം പാടത്ത് വിളഞ്ഞ പച്ചക്കറികൾ

ജൈവ പച്ചക്കറികൾ പുതുവർഷ സമ്മാനമായി നൽകി മാതൃക സൃഷ്ടിച്ച് മെഗാ സ്റ്റാർ മമ്മൂട്ടി; പ്രമുഖർക്കും സാധാരണക്കാർക്കുമായി വിതരണം ചെയ്തത് സ്വന്തം പാടത്ത് വിളഞ്ഞ പച്ചക്കറികൾ

കൊച്ചി: കേക്കിന് പകരം ഒരു കുട്ട പച്ചക്കറി സമ്മാനമായി നല്കി സമൂഹത്തിലെ പ്രമുഖർക്കൊപ്പവും സാധാരണക്കാർക്കൊപ്പവും മെഗാ സ്റ്റാർ മമ്മൂട്ടി പുതുവത്സരം ആഘോഷിച്ചു. സ്വന്തം പാടത്ത് വിളഞ്ഞ വിഷം തൊട്ടുതീണ്ടാത്ത ജൈവപച്ചക്കറികളാണ് മമ്മൂട്ടി പുതുവർഷദിനത്തിൽ കാക്കനാട് ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ജൈവപച്ചക്കറി വിതരണചടങ്ങിൽ വിതരണം ചെയ്തത്. ചീര, ഒന്നു രണ്ട് പടവലം, നാടൻ പയറ് എന്നിവയുൾപ്പെട്ട 20 കുട്ട പച്ചക്കറി സമൂഹത്തിലെ വിവിധ തുറയിൽപ്പെട്ടവർ ചടങ്ങിൽ ഏറ്റുവാങ്ങിയത്.

കഞ്ഞിക്കുഴി പഞ്ചായത്തിൽ നടപ്പാക്കുന്ന ജനകീയ ജൈവ ഹരിത സമൃദ്ധി എന്ന പച്ചക്കറി കൃഷിയിൽ 25 സെന്റ് സ്ഥലത്തെ കൃഷി മമ്മൂട്ടി സ്‌പോണ്‌സർ ചെയ്തിരുന്നു. അവിടെ നിന്നുള്ള ഇരുപത്തി അയ്യായിരം രൂപയുടെ പച്ചക്കറി എന്ത് ചെയ്യും എന്നുള്ള മമ്മൂട്ടിയുടെ ചോദ്യത്തിന് മുൻ മന്ത്രി തോമസ് ഐസക്കാണ് ഇത്തവണ പുതുവത്സര കേക്കിനു പകരം കഞ്ഞിക്കുഴി പച്ചക്കറി സമ്മാനമായി നൽകുക എന്ന ആശയം മുന്നോട്ട് വച്ചത്. മമ്മൂട്ടിക്ക് ഇത് നന്നേ ബോധിക്കുകയും ചെയ്തു. തുടർന്നാണ് സമൂഹത്തിൽ പുത്തൻ മാതൃക സൃഷ്ടിക്കാനായി സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ടവർക്ക് ഈ പച്ചക്കറികൾ വിതരണം ചെയ്യ്തത്.

സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ടവർക്കാണ് മമ്മൂട്ടി തന്റെ സമ്മാനമായി കഞ്ഞിക്കുഴിയിലെ ജൈവ പച്ചക്കറി വിതരണം ചെയ്തത്. രാഷട്രീയം- .കെ.വി.തോമസ്, പി.രാജീവ്, ബെന്നി ബഹനാൻ, .എ.എൻ.രാധാകൃഷ്ണൻ, എൽദോസ് കുന്നപ്പിള്ളി, സാംസ്‌കാരികം-ഡാനിയേൽ കോണൽ(ബിനാലെ ആർട്ടിസ്റ്റ്), ബാലചന്ദ്രൻ ചുള്ളിക്കാട്, അഫ്‌സൽ യൂസഫ്(സംഗീതസംവിധായകൻ) മതം- വൈറ്റില ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭദ്രേശാനന്ദ, മാർ ജോർജ് ആലഞ്ചേരി, സലാവുദ്ദീൻ മദനി

ആരോഗ്യരംഗം- ഡോ.ജോസ് ചാക്കോ പെരിയപ്പുറം, ബിസിനസ്- പ്രണവ് കുമാർ സുരേഷ്(സിഇഒ,സ്റ്റാർട്ട് അപ് വില്ലേജ്, സ്പോർട്സ്- പി.ആർ.ശ്രീജേഷ്, സാധാരണക്കാർ- വിജയൻ(ലോകം ചുറ്റിയ ടീസ്റ്റാൾകച്ചവടക്കാരൻ), ജൂഡ്‌സൺ( ജീവകാരുണ്യ പ്രവർത്തകനായ ഓട്ടോ ഡ്രൈവർ), ജിതേന്ദ്രകുമാർ(റോഡിൽ നിന്ന് ലഭിച്ച 18പവന്റെ വജ്രാഭരണങ്ങൾ ഉടമയ്ക്ക് തിരിച്ചുനല്കിയ ഇതരസംസ്ഥാനത്തൊഴിലാളി), ശിവാനന്ദൻ(ചക്രക്കസേരയിൽ ജീവിക്കുന്നു. കിടന്നകിടപ്പിൽ ആറായിരത്തോളം പുസ്തകങ്ങൾ വായിച്ചുകഴിഞ്ഞു. ഇപ്പോൾ ബ്ലോഗെഴുത്തിൽ സജീവം), അലൻ ദിലീപ്(തൃപ്പൂണിത്തുറ നഗരസഭയുടെ മികച്ച വിദ്യാർത്ഥി കർഷകനുള്ള അവാർഡ് നേടിയ കുട്ടികർഷകൻ) പൊലീസ്- സ്‌പെഷൽബ്രാഞ്ച് അസി.കമ്മീഷണർ ബാലസുബ്രഹ്മണ്യം എന്നിവർ മെഗാ സ്റ്റാറിൽനിന്നും പച്ചക്കറി കുട്ട ഏറ്റുവാങ്ങി.

ആലപ്പുഴ ജില്ല സമ്മേളനം നടക്കുന്നതിനാൽ കാക്കനാട്ടെ ചടങ്ങിൽ തോമസ് ഐസക്കിന്‌ പങ്കെടുക്കാൻ കഴിയിഞ്ഞിരുന്നില്ല. എന്നാൽ രാവിലെ 20 കുട്ട പച്ചക്കറി പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, വൈസ് പ്രസിഡന്റ് എം.ജി. രാജു എന്നിവരിൽ നിന്ന് തോമസ് ഐസക്  ഏറ്റു വാങ്ങിയിരുന്നു. ഇതാണ് കാക്കനാട്ടേക്ക് കൊണ്ടുപോയത്‌ ഒപ്പം മമ്മൂട്ടിക്ക് സമ്മാനമായി കഞ്ഞിക്കുഴി പച്ചക്കറി കൃഷിയെ കുറിച്ച് തോമസ് ഐസക് എഴുതിയ 'മരുപച്ചകൾ ഉണ്ടാകുന്നത്' എന്ന പുസ്തകവും അദ്ദേഹം കൊടുത്ത് വിട്ടിരുന്നു. കഞ്ഞിക്കുഴി ജൈവ പച്ചക്കറി ഒരു പ്രത്യേക ബ്രാൻഡ് ആയി മാറുകയാണ്. ഇന്ന് നടക്കുന്ന പരിപാടി അതിനു ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ മുഴുവൻ ജൈവ പച്ചക്കറിയും ഈ ബ്രാൻഡിൽ വിപണനം ചെയ്യുവാൻ ആണ് ഉദ്ദേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP