Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല മേൽശാന്തിയുടെ ബന്ധുവെന്ന് വിശ്വസിപ്പിച്ച് തിരുവാഭരണം പണയം വെച്ച മേൽശാന്തി അറസ്റ്റിൽ; കടബാധ്യത തീർക്കാൻ തിരുവാഭരണം പണയംവെച്ചത് 2 ലക്ഷം രൂപയ്ക്ക്

ശബരിമല മേൽശാന്തിയുടെ ബന്ധുവെന്ന് വിശ്വസിപ്പിച്ച് തിരുവാഭരണം പണയം വെച്ച മേൽശാന്തി അറസ്റ്റിൽ; കടബാധ്യത തീർക്കാൻ തിരുവാഭരണം പണയംവെച്ചത് 2 ലക്ഷം രൂപയ്ക്ക്

കോഴിക്കോട് :കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണമാണ് മേൽശാന്തി തന്ത്രിമഠം അനീഷ് നമ്പൂതിരി രണ്ട്‌ലക്ഷത്തിലധികം രൂപയ്ക്ക് പണയം വച്ചത്. നാൽപ്പത് പവനോളം തൂക്കം വരുന്ന തിരുവാഭരണം മാർച്ച് 17 മുതൽ കാണാനില്ലെന്ന് കാട്ടി ക്ഷേത്രം മാനേജർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് തിരുവാഭരണം പണയം വെച്ചതു സംബന്ധിച്ച വിവരം ലഭിച്ചത്.

സാമൂതിരിയുടെ ചരിത്രവുമായി ബന്ധപ്പെട്ട ക്ഷേത്രത്തിലെ തിരുവാഭരണം വിലമതിക്കാനാവാത്തതാണ്. കിരീടം, മാല, പതക്കം തുടങ്ങിയ എട്ടിനം ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്. പണയംവെച്ചതും വീട്ടിൽ സൂക്ഷിച്ചിരുന്നതുമായ എല്ലാ ആഭരണങ്ങളും പൊലീസ് കണ്ടെത്തി.

ഉത്സവത്തിനണിയാൻ മാർച്ച് ഏട്ടിനാണ് മാനേജർ തിരുവാഭരണം ലോക്കറിൽനിന്നെടുത്ത് മേൽശാന്തിയെ ഏൽപ്പിച്ചത്. മാർച്ച് പതിനഞ്ചിന് ഉത്സവം സമാപിച്ച ശേഷം തിരുവാഭരണം ക്ഷേത്രം മാനേജരെ തിരിച്ചേൽപ്പിക്കേണ്ടതായിരുന്നു. എന്നാൽ, അനീഷ് നമ്പൂതിരിയോട് മാനേജർ പലവട്ടം ആവശ്യപ്പെട്ടെങ്കിലും തിരുവാഭരണം തിരിച്ചേൽപ്പിച്ചിരുന്നില്ല. രാമനവമി ആഘോഷത്തിന് തിരുവാഭരണം ചാർത്തേണ്ടതായിരുന്നു. എന്നാൽ, ഇതുണ്ടായില്ല. തുടർന്നാണ് മാനേജർ പൊലീസിന് പരാതി നൽകിയത്.

മാർച്ച് പതിനേഴിന് ശ്രീകൃഷ്ണപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തിൽ തിരുവാഭരണത്തിലെ 23 ഗ്രാം മാലയാണ് ആദ്യം പണയംവെച്ചത്. തുടർന്ന്, 23ന് ഇതേ സ്ഥാപനത്തിൽ നാല് ഗ്രാം വരുന്ന ആഭരണം 8000 രൂപയ്ക്ക് പണയംവെച്ചു. ശ്രീകൃഷ്ണപുരത്ത് മറ്റൊരു വ്യക്തി നടത്തുന്ന സ്ഥാപനത്തിൽ 35,000 രൂപയ്ക്ക് ഒരു പതക്കവും പണയംവെച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

ചെത്തല്ലൂരിലെ ഒരു സ്വകാര്യവ്യക്തിയുടെ പക്കലാണ് തിരുവാഭരണത്തിലെ കിരീടം പണയംവെച്ചത്. മുൻ ശബരിമല മേൽശാന്തിയുടെ ബന്ധുവാണെന്നും അദ്ദേഹം നൽകിയ കിരീടമാണെന്നും വിശ്വസിപ്പിച്ചായിരുന്നു 170000 രൂപയ്ക്ക് കിരീടം പണയംപെച്ചത്.

വീടുനിർമ്മാണവുമായി ബന്ധപ്പെട്ട് പാലക്കാട്ടുള്ള ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് അനീഷ് 15 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. ഒരു മാസം മുമ്പാണ് അനീഷിന്റെ വിവാഹം നടന്നത്. ഇതിനും ഒന്നരലക്ഷത്തോളം രൂപ ചെലവായി. സാമ്പത്തികബുദ്ധിമുട്ടാണ് തിരുവാഭരണം വെച്ച് വായ്പയെടുക്കാൻ ഇടയാക്കിയതെന്ന് അനീഷ് പൊലീസിനോട് സമ്മതിച്ചു. നാലുവർഷം മുമ്പാണ് അനീഷ് മേൽശാന്തിയായി ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP