Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ പിരീഡ് ക്ലാസില്ലാതിരുന്നതിനാൽ കൂട്ടുകാർക്കൊപ്പം മൂന്നാം നിലയിലുള്ള ലൈബ്രറിയിലേക്ക് പോയി; അടുത്ത പിരീഡിനുള്ള ബെൽ മുഴങ്ങിയപ്പോൾ പുറത്തിറങ്ങിയ വിദ്യാർത്ഥിനി കൈവരിയിൽകൂടി പിന്നിലേക്കു മറിഞ്ഞു വീണു; കോളജ് കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആദ്യ പിരീഡ് ക്ലാസില്ലാതിരുന്നതിനാൽ കൂട്ടുകാർക്കൊപ്പം മൂന്നാം നിലയിലുള്ള ലൈബ്രറിയിലേക്ക് പോയി; അടുത്ത പിരീഡിനുള്ള ബെൽ മുഴങ്ങിയപ്പോൾ പുറത്തിറങ്ങിയ വിദ്യാർത്ഥിനി കൈവരിയിൽകൂടി പിന്നിലേക്കു മറിഞ്ഞു വീണു; കോളജ് കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: കോളജ് കെട്ടിടത്തിലെ മൂന്നാം നിലയിൽനിന്നു വീണ വിദ്യാർത്ഥിനിക്കു ദാരുണാന്ത്യം. മുളന്തുരുത്തി നിർമല കോളജിലെ ഒന്നാം വർഷ ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർത്ഥിനിയും ഉദയംപേരൂർ കണ്ടനാട് കവല ശങ്കുരിക്കൽ വീട്ടിൽ സാജന്റെ മകളുമായ മേരി വർഷ സാജൻ (18)ആണു മരിച്ചത്. ഇന്നലെ രാവിലെയാണ് കേളജിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

പതിവു പോലെ മേരി കോളജിലെത്തിയതായിരുന്നു. രാവിലെ ക്ലാസിലെത്തിയപ്പോൾ മുതൽ വിദ്യാർത്ഥിനിക്ക് തലകറക്കം ഉണ്ടായിരുന്നതായി സഹപാഠികൾ പറഞ്ഞു. ക്ലാസിൽ എത്തിയപ്പോഴാണ് അറിയുന്നത് രാവിലെ ആദ്യ പിരീഡ് ക്ലാസില്ല എന്ന്. അതിനെത്തുടർന്ന് മൂന്നാം നിലയിലുള്ള ലൈബ്രറിയിലേക്കു മേരി കൂട്ടുകാർക്കൊപ്പം പോയതായിരുന്നു. ആ പിരീഡ് മുഴുവൻ അവിടെ ചിലവഴിച്ച മേരി അടുത്ത പിരീഡിനുള്ള ബെൽ മുഴങ്ങിയപ്പോൾ കൂട്ടുകാരുമൊത്ത് പുറത്തിറങ്ങി. തിരികെ ക്ലാസിലേക്ക് പോകുന്ന വഴി കൈവരിയിൽകൂടി പിന്നിലേക്കു മറിഞ്ഞു വീഴുകയായിരുന്നു. തലകറക്കത്തിനെത്തുടർന്നാണു വിണതെന്നാണ് പ്രാഥമിക വിവരം.

ഒപ്പം ഉണ്ടായിരുന്ന കുട്ടികൾക്കു തടയാനാവുന്നതിനു മുമ്പു മേരി നിലംപതിച്ചു കഴിഞ്ഞിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ മറ്റുള്ളവർ ഉടനെ രക്തത്തിൽ കുളിച്ചു കിടന്ന മേരി വർഷയെ തൃപ്പൂണിത്തുറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്‌കാരം നടത്തും. മാതാവ് ഷീല. സഹോദരൻ വരുൺ. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് ഉദയംപേരൂർ സുന്നഹദോസ് പള്ളി സെമിത്തേരിയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP