Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൗന്ദര്യം ഒരു ശാപം തന്നെയെന്ന് ഉറപ്പിച്ച് മെറിൻ ജോസഫ്! കൊച്ചിയുടെ എസിപി ഇപ്പോൾ പൊലീസ് പണി പഠിക്കാൻ തലസ്ഥാനത്ത് വെയിലു കൊള്ളുന്നു; തലസ്ഥാനത്തേക്ക് വിളിപ്പിച്ചിരിക്കുന്നത് മൂവാറ്റുപുഴയ്ക്ക് പോകാൻ വണ്ടി കയറും മുമ്പ്

സൗന്ദര്യം ഒരു ശാപം തന്നെയെന്ന് ഉറപ്പിച്ച് മെറിൻ ജോസഫ്! കൊച്ചിയുടെ എസിപി ഇപ്പോൾ പൊലീസ് പണി പഠിക്കാൻ തലസ്ഥാനത്ത് വെയിലു കൊള്ളുന്നു; തലസ്ഥാനത്തേക്ക് വിളിപ്പിച്ചിരിക്കുന്നത് മൂവാറ്റുപുഴയ്ക്ക് പോകാൻ വണ്ടി കയറും മുമ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സൗന്ദര്യം അൽപ്പം കൂടിപ്പോകുന്നത് ഒരു പുലിവാലാണെന്ന് മെറിൻ ജോസഫ് ഐപിഎസിന് ഇപ്പോഴാണ് ശരിക്കും ബോധ്യമായത്. കൊച്ചിയിൽ നിയമനം ലഭിക്കും മുമ്പ് തന്നെ ഫേസ്‌ബുക്കിലെ സെൻസേഷനായി മാറിയ മെറിൻ ജോസഫ് ഐപിഎസ് ഇപ്പോൾ വീണ്ടും ജോലിയിൽ പ്രവേശിച്ചത് മുതൽ മാദ്ധ്യമ വാർത്തകളിലും ഇടംപിടിച്ചിരുന്നു. ഇതിനിടെ നിവിൻ പോളിക്കൊപ്പം പൊതുചടങ്ങിൽ ഫോട്ടോയെടുത്തതിന്റെ പേരിൽ മെറിൻ പുലിവാല് പിടിച്ചു. ഇതോടെ മേലുദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായ മെറിനെ ഉപദേശിച്ചു നന്നാക്കാൻ വേണ്ടിയും പ്രായോഗിക പാഠങ്ങൾ പഠിപ്പിക്കാൻ വേണ്ടിയും തലസ്ഥാനത്തേക്ക് വിളിപ്പിച്ചിരിക്കയാണ് ഇപ്പോൾ.

കൊച്ചിയിലെ അസി.സൂപ്രണ്ട് ആയ മെറിൻജോസഫിനെ പൊലീസിംഗിലെ പ്രായോഗിക പാഠങ്ങൾ പഠിക്കാൻ വേണ്ടിയാണ് തലസ്ഥാനത്ത് താൽക്കാലികമായി നിയോഗിച്ചത്. ഇന്നലെ മുതൽ മെറിൻ തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഭാഗമായി. സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങൾ നിയന്ത്രിക്കുകയായിരുന്നു ആദ്യഡ്യൂട്ടി. ഡി.സി.പി സഞ്ജയ്കുമാറിനൊപ്പം ഹെൽമെറ്റും ധരിച്ച് മെറിൻ പൊലീസിനെ നയിച്ചു.

മൂവാറ്റുപുഴ അസി.സൂപ്രണ്ടായി മെറിനെ നിയമിച്ചെങ്കിലും പൊലീസിംഗിൽ കൂടുതൽ പരിശീലനം വേണമെന്നായിരുന്നു പൊലീസ് നേതൃത്വത്തിന്റെ നിലപാട്. പലപ്പോഴും അപക്വമായ നിലപാടാണ് മെറിന്റെ ഭാഗത്തു നിന്നുമെന്നാണ് പൊലീസ് മേധാവികളുടെ വിലയിരുത്തൽ. ഇതേ തുടർന്നാണ് മൂവാറ്റുപുഴയിലേക്ക് തിരിച്ച മെറിനെ തലസ്ഥാനത്തേക്ക് തിരിച്ചുവിളിച്ച് തലസ്ഥാനത്ത് പ്രത്യേകം പരിശീലനം നൽകാൻ തീരുമാനിച്ചത്. സിറ്റി പൊലീസിലേക്ക് മെറിനെ അറ്റാച്ച് ചെയ്തുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. സിറ്റി കമ്മിഷണർ ഓഫീസിന്റെ ഭാഗമായി പ്രായോഗിക പൊലീസ് സംവിധാനം പഠിക്കാനാണ് മെറിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്. അടുത്ത നിയമനം ലഭിക്കുന്നതുവരെ മെറിൻ സിറ്റിയിലുണ്ടാവും.

എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ചടങ്ങിനിടെ യൂണിഫോമിലായിരുന്ന മെറിൻ നിവിൻപോളിക്കൊപ്പം ഹൈബി ഈഡൻ എംഎ‍ൽഎയെക്കൊണ്ട് ചിത്രമെടുപ്പിക്കുകയായിരുന്നു. ''വിത്ത് നിവിൻ പോളി കറണ്ട് സെൻസേഷൻ ഇൻ കേരള'' എന്ന അടിക്കുറിപ്പോടെയാണ് മെറിൻ ചിത്രം ഫേസ്‌ബുക്കിലിട്ടത്. ഇത് പ്രോട്ടോകോൾ ലംഘനമാണെന്ന് ആരോപണമുയർന്നതോടെ ഫേസ്‌ബുക്കിൽ മെറിൻ വിശദീകരണക്കുറിപ്പിട്ടു. മാദ്ധ്യമധർമ്മത്തെപ്പ?റ്റി അറിയാത്തവരാണ് പ്രോട്ടോകോൾ പഠിപ്പിക്കാൻ വരുന്നതെന്നും ഇത്തരം വാർത്തകൾ സൃഷ്ടിക്കപ്പെടുന്നത് മാദ്ധ്യമപ്രവർത്തനത്തിന്റെ അധഃപതനമാണെന്നും മെറിൻ ഫേസ്‌ബുക്കിലെഴുതി.

'എംഎ‍ൽഎയുടെ അനുമതി വാങ്ങിയശേഷമാണ് ചിത്രമെടുപ്പിച്ചത്. മാദ്ധ്യമങ്ങൾ ഇത് വിലകുറഞ്ഞ വിവാദമാക്കി. ആ സമയത്ത് താൻ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നില്ല. അതിഥിയായി പങ്കെടുത്ത തനിക്കു പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന ഉത്തരവാദിത്വം മാത്രമാണുണ്ടായിരുന്നത്. സമ്മാനവിതരണത്തിനായി സംഘാടകർ വേദിയൊരുക്കുന്നതിനിടെയുള്ള സമയത്താണു ഫോട്ടോയെടുത്തത്. ആഭ്യന്തരമന്ത്‌റി ആ സമയം വേദി വിട്ടിരുന്നു. ഇത്രയും ഒഴിവുസമയം കിട്ടുമ്പോൾ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്. സ്‌റ്റേജിൽ നിന്നു ചാടണമായിരുന്നോ? അതോ അറ്റൻഷനായി നിന്നു സദസിലുള്ളവരെ സല്യൂട്ട് ചെയ്യണമായിരുന്നോ? അതോ സ്‌റ്റേജിൽ സീറ്റ് പോകാതെ അവിടെ പോയി ഇരിക്കണമായിരുന്നോ? ഡ്യൂട്ടിയെ ധിക്കരിക്കുകയാണെന്നു പറയുന്നവരോടു വെറുതെയിരിക്കുമ്പോൾ ഫോട്ടോ അപ്‌ലോഡ് ചെയ്യരുതെന്ന് ഏതു നിയമത്തിലാണു പറഞ്ഞിട്ടുള്ളതെന്നും മെറിൻ ജോസഫ് ഫേസ്‌ബുക്കിൽ എഴുതി.

മെറിന്റെ ഫേസ്‌ബുക്ക് പ്രതികരണം വിവാദമായതോടെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡി.ജി.പി ടി.പി സെൻകുമാറിന് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ നിർദ്ദേശം നൽകി. പൊതുചടങ്ങിൽ പദവിക്ക് നിരക്കാത്ത രീതിയിൽ മെറിൻ പെരുമാറിയെന്ന് പൊലീസ് നേതൃത്വം ആഭ്യന്തരവകുപ്പിനെ അറിയിച്ചു. ഇതോടെയാണ് പ്രായോഗിക പൊലീസിംഗിൽ കൂടുതൽ പരിശീലനം നേടിയശേഷം സ്വതന്ത്ര ക്രമസമാധാനചുമതല നൽകിയാൽ മതിയെന്ന് ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. എന്തായാലും തലസ്ഥാനത്ത് കുറച്ചു ദിവസം മെറിൻ ജോസഫ് ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP