Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞായറാഴ്ച തിരക്കിൽ മെട്രോയ്ക്ക് റിക്കോർഡ് കളക്ഷൻ; അന്യജില്ലക്കാർ ഒഴുകിയെത്തിയപ്പോൾ ഇന്നലെ വരുമാനം മുപ്പത് ലക്ഷം കവിഞ്ഞു; പാലാരിവട്ടത്തും ആലുവയിലും വൻ തിരക്കും

ഞായറാഴ്ച തിരക്കിൽ മെട്രോയ്ക്ക് റിക്കോർഡ് കളക്ഷൻ; അന്യജില്ലക്കാർ ഒഴുകിയെത്തിയപ്പോൾ ഇന്നലെ വരുമാനം മുപ്പത് ലക്ഷം കവിഞ്ഞു; പാലാരിവട്ടത്തും ആലുവയിലും വൻ തിരക്കും

കൊച്ചി: ഓട്ടം തുടങ്ങി ആദ്യ അവധിദിനത്തിൽ ഞായറാഴ്ച കൊച്ചി മെട്രോ വാരിയത് റെക്കോർഡ് വരുമാനം. ഇന്നലെ രാത്രി എട്ടു മണി വരെയുള്ള കണക്കുപ്രകാരം 30,91,236 രൂപയാണ്. 86000 ത്തോളം പേർ മെട്രോയിൽ കയറി. ഇത് റിക്കോർഡ് വരുമാനമാണ്.

ആദ്യ സർവീസ് ദിനത്തിൽ 28,11,63 രൂപയായിരുന്നു ടിക്കറ്റ് ഇനത്തിൽ വരുമാനം ലഭിച്ചത്. ആദ്യ ദിനത്തിൽ ഏഴുമണി വരെ 62,320 പേരാണ് യാത്ര ചെയ്തത്. ഇതെല്ലാം ഞായറാഴ്ച മാറി മറിച്ചു. മറ്റ് ജില്ലകളിൽ നിന്ന് മെട്രോയിൽ കയറാൻ ആളുകൾ ഒഴുകിയെത്തിയതാണ് ഇതിന് കാരണം. ഞായാറാഴ്ചകളിൽ ഈ തിരക്ക് ഇനിയും തുരുമെന്നാണ് പ്രതീക്ഷ

വൻ തിരക്ക് കണക്കിലെടുത്ത് യാത്രക്കാരുടെ സൗകര്യാർത്ഥം ഏഴു മിനിറ്റ് ഇടവേളയിൽ കൂടുതൽ സർവീസുകൾ നടക്കുന്നുണ്ട്. പാലാരിവട്ടം, ആലുവ സ്റ്റേഷനുകളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP