1 usd = 69.80 inr 1 gbp = 89.03 inr 1 eur = 79.91 inr 1 aed = 19.00 inr 1 sar = 18.61 inr 1 kwd = 229.95 inr

Aug / 2018
19
Sunday

എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ എസ്എഫ്‌ഐക്കാരുടെ ധൂർത്തടി: യൂണിവേഴ്‌സിറ്റി അനുവദിച്ച 19 ലക്ഷവും പിരിച്ചെടുത്തതും പോയ വഴി തേടി സംസ്ഥാന കമ്മറ്റി: എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരേ അന്വേഷണം നടത്തണമെന്ന് മേൽഘടകം

March 20, 2017 | 09:16 PM IST | Permalink



എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ എസ്എഫ്‌ഐക്കാരുടെ ധൂർത്തടി: യൂണിവേഴ്‌സിറ്റി അനുവദിച്ച 19 ലക്ഷവും പിരിച്ചെടുത്തതും പോയ വഴി തേടി സംസ്ഥാന കമ്മറ്റി: എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരേ അന്വേഷണം നടത്തണമെന്ന് മേൽഘടകം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കഴിഞ്ഞ മാസം 20 മുതൽ 24 വരെ കോഴഞ്ചേരിയിൽ നടന്ന എംജി യൂണിവേഴ്‌സിറ്റി യൂണിയൻ കലോത്സവത്തിൽ എസ്എഫ്‌ഐക്കാർ നടത്തിയ വൻ സാമ്പത്തിക ക്രമക്കേട് സംസ്ഥാന കമ്മറ്റി യോഗത്തിൽ ചർച്ചയായി. പ്രതിക്കൂട്ടിലുള്ള പത്തനംതിട്ട ജില്ലാ സെക്രട്ടറി സംസ്ഥാന കമ്മറ്റി യോഗത്തിൽ നിന്ന് വിട്ടു നിന്നു. പണം പോയ വഴി തേടി സംസ്ഥാന കമ്മറ്റി അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ സെക്രട്ടറിയും കലോത്സവം ജനറൽ കൺവീനറുമായ സജിത്ത് പി ആനന്ദിന് എതിരേയാണ് അന്വേഷണം.

യൂണിവേഴ്‌സിറ്റി യൂണിയൻ കലോത്സവത്തിൽ വൻക്രമക്കേടുണ്ടെന്ന് അന്ന് തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യാതൊരു മുന്നൊരുക്കവും നടത്താതെയായിരുന്നു മേള സംഘടിപ്പിച്ചത്. മാധ്യമങ്ങളെ ആ വഴിയിലേക്ക് അടുപ്പിച്ചില്ല. യൂണിവേഴ്‌സിറ്റി അനുവദിച്ച 19 ലക്ഷം രൂപയുടെ ഫണ്ട് ഏതു വഴിക്ക് പോയെന്ന് ആർക്കുമറിയില്ല. ഇതിന് പുറമേ നാട്ടിൽ മുഴുവൻ എസ്എഫ്‌ഐക്കാർ പിരിവു നടത്തി. എബ്രിഡ് ഷൈന്റെ കാളിദാസ് ചിത്രമായ പൂമരത്തിന്റെ പ്രമോഷൻ വർക്കിനും കലോത്സവത്തിനിടയിലെ ഷൂട്ടിങിനുമായി 3 ലക്ഷം രൂപയാണ് കമ്മറ്റിക്കാർക്ക് നൽകിയത്.

തുടക്കം മുതൽ കല്ലുകടിയാണ് അനുഭവപ്പെട്ടത്. സ്വാഗതസംഘം കമ്മറ്റിയുടെ ചെയർപേഴ്‌സൺ ആക്കേണ്ടിയിരുന്നത് സ്ഥലം എംഎൽഎ ആയിരുന്ന വീണാ ജോർജായിരുന്നു. വീണയെ വെട്ടി പകരം മുൻഎംഎൽഎയും സഹകരണ നിക്ഷേപഗ്യാരന്റി ബോർഡ് ചെയർമാനുമായ എ പത്മകുമാറിനെയാണ് ചെയർമാൻ ആക്കിയത്. എല്ലാ ദിവസവും വൈകിട്ട് വിവിധ കമ്മറ്റികളുടെ കൺവീനർമാർ അവലോകന യോഗം ചേരണമെന്നും നിഷ്‌കർഷിച്ചിരുന്നു. അതും ഉണ്ടായില്ല. ഒരു കമ്മറ്റിക്കും ശരിയായ രീതിയിൽ ചെലവുകാശ് നൽകിയില്ല. ഇതിനൊക്കെ പുറമേ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും മുതിർന്ന നേതാക്കളെ പിള്ളേര് അടുപ്പിച്ചതേയില്ല. മത്സരവും മത്സരക്രമവുമെല്ലാം കുത്തഴിഞ്ഞതായിരുന്നു. വല്ല വിധേനെയും തല്ലിക്കൂട്ടി കലോത്സവം അവസാനിപ്പിക്കുകയായിരുന്നു.

ഇന്നു ചേർന്ന എസ്എഫ്.ഐ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി സജിത്ത് പി ആനന്ദനെതിരെ രൂക്ഷവിമർശനമാണ് 14 ജില്ലകളിൽ നിന്നുമുള്ളവരും ഉയർത്തിയത്. സംസ്ഥാന നേതൃത്വവും ജില്ലാ സെക്രട്ടറിയെ കൈയൊഴിഞ്ഞതായാണ് വിവരം. ജില്ലാ സെക്രട്ടറിയുടെ അസാന്നിധ്യത്തിലും വിശദമായ ചർച്ച നടന്നു. സംസ്ഥാന നേതൃത്വം നൽകിയ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് കലോത്സവം നടത്തിയതെന്നാണ് മുഖ്യആരോപണം. വിധി കർത്താക്കളെ സംബന്ധിച്ച് സംസ്ഥാന നേതൃത്വം നൽകിയ നിർദ്ദേശം അവഗണിച്ചു. ജനറൽ കൺവീനർ കൂടിയായ ജില്ലാ സെക്രട്ടറി സ്വന്തം നിലയിലാണ് വിധികർത്താക്കളെ നിശ്ചയിച്ചത്.

പല വിധികർത്താക്കളെ സംബന്ധിച്ചും മത്സരാർഥികൾ ഉന്നയിച്ച ആക്ഷേപം ശരിവക്കുന്ന തരത്തിലാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഒരു നിലവാരവുമില്ലാത്ത പരിപാടികൾ അവതരിപ്പിച്ചവർക്കും സമ്മാനം ലഭിച്ചു. സംഘാടനം പൂർണമായും പാളിയെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി. സർവകലാശാലയിൽ നിന്നും അനുവദിച്ച ഫണ്ട് സബ് കമ്മിറ്റികൾ മുഖേെന നൽകാതെ സെക്രട്ടറിയുടെ സുഹൃത്തുക്കളുടെ അക്കൗണ്ട് വഴി മാറിയെടുത്ത വിഷയവും ചർച്ചയായി. തുടർന്നാണ് ജില്ല സെക്രട്ടറിക്കെതിരായി ഉയർന്ന വിഷയത്തിൽ അനേ്വഷണം നടത്താൻ കമ്മിറ്റിയിൽ തീരുമാനമായത്.

കലോത്സവം പൊളിഞ്ഞു പോളീസായിട്ടും അത് തിരുത്താൻ എസ്എഫ്‌ഐ നേതൃത്വം തയാറായില്ല. കുറേപ്പേർ നെഞ്ചത്ത് ബാഡ്ജും കുത്തി നടന്നതല്ലാതെ പരിപാടി നടത്താൻ ആരുമുണ്ടായിരുന്നില്ല. മൈക്ക് സെറ്റ്, ടൂറിസ്റ്റ് ടാക്‌സി എന്നിവ വാടകയ്ക്ക് എടുത്തതിനെ ചൊല്ലി അന്നു തന്നെ വിവാദം ഉടലെടുത്തിരുന്നു. വിധികർത്താക്കളെ ചെങ്ങന്നൂരിലും മറ്റുമാണ് താമസിപ്പിച്ചിരുന്നത്. രാവിലെ എട്ടു മണിക്ക് തന്നെ ഇവർ തയ്യാറെടുത്ത് താമസസ്ഥലത്ത് നിൽക്കും. ഇവരെ കൊണ്ടുവരാൻ പോകേണ്ട വണ്ടി ആ സമയത്ത് ഏതെങ്കിലും കുട്ടിസഖാവ് ചായ കുടിക്കാൻ കൊണ്ടുപോയിരിക്കുകയായിരിക്കും. ഒടുവിൽ എവിടുന്നെങ്കിലും വാഹനം തപ്പിയെടുത്ത് വിധികർത്താക്കളെ കൊണ്ടുവരുമ്പോൾ മണി 12. പരിപാടി തുടങ്ങുന്നത് രണ്ടിന്. തീരുന്നത് പിറ്റേന്ന് രാവിലെ ആറിന്. ഈ രീതിയിലായിരുന്നു മത്സരക്രമം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ എത്തിയാൽ വീടുതകരുമെന്ന് ഭയം; ചെങ്ങന്നൂർ ശ്രീ അയ്യപ്പ കോളേജ് ഹോസ്റ്റലിൽ കുടുങ്ങിയ പെൺകുട്ടികൾക്ക് നേരേ ഒരുകൂട്ടം സ്ത്രീകളുടെ ആക്രമണം; പ്രളയദുരന്തത്തിനിടെയുണ്ടായ സംഭവത്തിൽ ലജ്ജിച്ച് തലതാഴ്‌ത്തി നാട്ടുകാർ; സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി വ്യോമസേന; കർശന നടപടിയെന്ന് മുഖ്യമന്ത്രി
കൊട്ടിയൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ എസ്ഡിപിഐ പ്രവർത്തകർ സഹായവുമായി എത്തിയത് പ്രത്യേക ടാഗും യൂണിഫോമും ധരിച്ച്; ദുരിതാശ്വാസ പ്രവർത്തനത്തിന് മതമോ ജാതിയോ രാഷ്ട്രീയമോ അടയാളപ്പെടുത്തുന്ന ചിഹ്നം വേണ്ടെന്ന് പറഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ; വാക്കേറ്റം അവസാനിച്ചത് ഡിവൈഎഫ്ഐ- എസ്ഡിപിഐ സംഘട്ടനത്തിൽ; മൂന്ന് പേർ പരിക്കേറ്റ് ആശുപത്രിയിൽ; കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിക്കിടയിലും നാണംകെട്ട രാഷ്ട്രീയം കളിച്ച് പാർട്ടികൾ
ചെന്നിത്തല ആവശ്യപ്പെടും പോലെ കേരളത്തിലെ പ്രളയത്തെ 'ദേശീയ ദുരന്ത'മായി പ്രഖ്യാപിക്കാൻ സാധിക്കില്ല; ദുരന്തങ്ങളെ ദേശീയമെന്നോ പ്രാദേശികമെന്നോ വേർതിരിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ല; ഉത്തരാഖണ്ഡിൽ 4,094 പേർ കൊല്ലപ്പെട്ട വെള്ളപ്പൊക്കവും 'ദേശീയ ദുരന്തം' ആയില്ല; സംസ്ഥാനങ്ങൾക്കു കൈകാര്യം ചെയ്യാനാവാത്ത ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്രസേന ദൗത്യം ഏറ്റെടുക്കുകയല്ല സഹകരിക്കുകയാണ് വേണ്ടതെന്നും കേന്ദ്ര നിയമം: 'രക്ഷാപ്രവർത്തനം' രാഷ്ട്രീയ വിവാദമാക്കും മുമ്പ് അറിയേണ്ട കാര്യങ്ങൾ
ആലുവയിലും പറവൂരിലും ജലനിരപ്പ് താഴ്ന്നു; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു തുടങ്ങി; അണക്കെട്ടുകളിൽ എല്ലാം വെള്ളം താഴ്ന്നു; റാന്നിയിൽ വീണ്ടും വെള്ളം ഉയർന്നപ്പോൾ പന്തളത്തെ വെള്ളം താഴ്ന്നില്ല; ചെങ്ങന്നൂരിൽ എന്തു സംഭവിച്ചു എന്നു മാത്രം ഇപ്പോഴും ആർക്കും ഒരു നിശ്ചയവും ഇല്ല; മഴ സാധ്യതയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലേക്ക് ഹെലികോപ്ടറിൽ ഭക്ഷണവും വെള്ളവും എത്തിക്കും
സാഹസികതയുടെ സഹയാത്രികന് കേരളക്കരയുടെ ഒരു ബിഗ് സല്യൂട്ട്; കൊച്ചിയിൽ വമ്പൻ ഹെലികോപ്റ്റർ വീടിന് മുകളിലിറക്കി 26 പേരെ രക്ഷിച്ച് ക്യാപ്റ്റൻ പി. രാജ്കുമാർ; ഓഖി ദുരന്ത സമയത്ത് സാഹസികമായ രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയതിന് രാജ്യം ശൗര്യചക്ര നൽകി ആദരിച്ചു;ഐഎൻഎസ് ഗരുഡയിലെ ഉദ്യോഗസ്ഥനായ രാജ്കുമാർ പാലക്കാട് സ്വദേശി
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം
തമിഴ് നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും പെയ്യാത്ത മഴയെന്ത് കേരളത്തിൽ മാത്രം? 18 മലകളുടെ അധിപനായ ധർമ്മശാസ്താവ് അതിന്റെ പരിശുദ്ധിക്കു കളങ്കം വരുത്തുവാൻ ശ്രമിച്ച അവിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണ് ഈ പെരുമഴ; 18 തികഞ്ഞ സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്നവരോട് അയ്യപ്പൻ പറയുന്നത് ആരും തന്നെ കാണാൻ വരേണ്ട എന്നാണ്; ശബരിമല ക്ഷേത്രത്തിൽ ചടങ്ങുകൾ പോലും മുടങ്ങിയതോടെ സ്ത്രീ പ്രവേശന വിഷയം ആയുധമാക്കി വിശ്വാസികൾ; തന്ത്രിക്ക് പോലും എത്താനാകാത്ത അവസ്ഥ സോഷ്യൽ മീഡിയ ചർച്ചയാക്കുമ്പോൾ
ഇടയനോടൊപ്പം ഒരു ദിവസം എന്ന പേരിൽ പ്രാർത്ഥന നടത്തിയും മെത്രാൻ കന്യാസ്ത്രീകളെ പീഡിപ്പിച്ചു; ഒരു ദിവസം എന്ന് പറഞ്ഞാൽ രാത്രിയും ഉൾപ്പെടുമെന്ന് പറഞ്ഞ് അരമനയിലേക്ക് അർദ്ധരാത്രിയും കന്യാസ്ത്രീകളെ വിളിപ്പിച്ചു; പ്രലോഭനങ്ങളിൽ വീഴാത്ത ജലന്ധർ മഠത്തിലെ കന്യാസ്ത്രീകളും പീഡകനെതിരെ മൊഴി കൊടുത്തതോടെ നാണക്കേട് കൊണ്ട് തല താഴുന്നുന്നത് സംരക്ഷിക്കാൻ ശ്രമിച്ച കത്തോലിക്കാ സഭ; കുമ്പസാര രഹസ്യത്തിന് പിന്നാലെ പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുമ്പോൾ ആശങ്കയോടെ വിശ്വാസികൾ
ആന്റണി പെരുമ്പാവൂർ വേശ്യാലയം നടത്തുന്നത് മോഹൻലാലിന്റെ അറിവോടെയെന്ന വ്യാജ പ്രചരണത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റി; പെങ്ങന്മാർക്കെതിരെ കുരച്ചാൽ എസ് എഫ് ഐയെ തകർക്കുമെന്ന് വീമ്പു പറഞ്ഞ് താരമായി; പച്ചത്തെറിയുമായി പരിവാറുകാരെ ആക്രമിച്ചു പുരോഗമന വേഷം കെട്ടി; സൈബർ ഗുണ്ടായിസത്തിന്റെ ഉസ്താദായ കോട്ടയത്തെ വ്യാജ മാധ്യമ പ്രവർത്തകയുടെ ശിങ്കിടിയായി തിളങ്ങി; മയക്കുമരുന്ന് കൈവശം വച്ചതിന് പൊലീസ് പൊക്കിയ 'ആക്കിലപ്പറമ്പൻ' സോഷ്യൽ മീഡിയയിലെ വൈറലുകളുടെ സൃഷ്ടാവ്
'ഇടയനോടൊപ്പം ഒരു ദിവസം' തുടങ്ങിയത് 2014ൽ; 18 കന്യാസ്ത്രീകൾ തിരുവസ്ത്രം ഊരിയത് 'എ ഡേ വിത്ത് ഷെപ്പേഡ്' പ്രാർത്ഥനയ്ക്കിടെ മോശം അനുഭവം ഉണ്ടായപ്പോൾ; സ്വകാര്യമായി ചോദിച്ചപ്പോൾ സത്യം പറഞ്ഞ് മുഴുവൻ കന്യാസ്ത്രീകളും; ക്യാമറയ്ക്ക് മുന്നിൽ മൊഴിയെടുത്തപ്പോൾ ബിഷപ്പിനെ പുണ്യാളനാക്കി രണ്ടു പേരും; മഠത്തിലെ കംപ്യൂട്ടറുകളിലെ ഡിജിറ്റൽ തെളിവുകളും ബിഷപ്പിനെതിര്; ഇനി വേണ്ടത് ബെഹ്‌റയുടെ അനുമതി മാത്രം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അഴിയെണ്ണാതിരിക്കാൻ നെട്ടോട്ടത്തിൽ
കുതിരാനിൽ കുടുങ്ങി ജയറാം; കഴുത്തറ്റം വെള്ളത്തിൽ നിന്നും നീന്തി രക്ഷപ്പെട്ട് ധർമ്മജൻ; ഉടൻ വരുന്ന വെള്ളത്തെ കാത്ത് ടോവിനോ; മുങ്ങിയ വീടിന്റെ ചിത്രം പങ്കുവച്ച് ജോജു; ദിലീപിന്റെ വീടിന് അടുത്തു വരെ വെള്ളം എത്തി; കായലും കടലും കയറി വീട് പണിത താരങ്ങൾക്കെല്ലാം ആശങ്ക; മല്ലികാ സുകുമാരനെ പോലെ ദുരിതം അറിഞ്ഞവരിൽ അനേകം സിനിമാക്കാർ
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
പ്രസംഗിച്ചു കൊണ്ടിരുന്ന മോഹൻലാലിനെ 'വെടി വെക്കാൻ' നടൻ അലൻസിയറിന്റെ ശ്രമം; ഈർഷ്യ മറച്ചുവെക്കാതെ മോഹൻലാൽ പ്രസംഗം തുടർന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു സ്‌റ്റേജിലിരുന്ന മന്ത്രി എ കെ ബാലൻ; ഗൗരവം ചോർത്താൻ മുഖ്യമന്ത്രി ചിരിച്ചെങ്കിലും ആർക്കും തമാശ തോന്നിയില്ല; വിരലുകൾ തോക്കുപോലെ ആ്ക്കിയുള്ള വെടിക്ക് ശേഷം സ്‌റ്റേജിലെത്തിയ നടനെ തടഞ്ഞു പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും: ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ
ജെസ്‌ന കേരളത്തിന് പുറത്ത് ജീവിച്ചിരിക്കുന്നു; മുക്കൂട്ടുതറയിൽ നിന്നുള്ള തിരോധാനം ആസൂത്രിതം; കണ്ടെന്ന കഥകൾ അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗം; മടിവാളയിലെ ആശ്രയഭവനിൽ കണ്ടുവെന്ന പ്രചാരണത്തിന് പിന്നിൽ ഒന്നാന്തരം തിരക്കഥ; മറുനാടൻ മുൻപ് സൂചിപ്പിച്ച വഴിയിലൂടെ പൊലീസിന്റെ അന്വേഷണ സംഘം നീങ്ങുമ്പോൾ പുറത്തു വരുന്ന സൂചനകളെല്ലാം ഇനി ജെസ്‌നയിലേക്ക് അധികദൂരമില്ലെന്ന് തന്നെ
സിനിമ മോഹം തലയ്ക്ക് പിടിച്ച ശ്രീകുമാർ മേനോൻ മാസം ഒരുകോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്വന്തം സ്ഥാപനത്തെ കൈവിട്ടു; കല്യാണുമായി തെറ്റിയതോടെ വരുമാനം നിലച്ച ശ്രീകുമാറിന്റെ പുഷ് കടം കയറി പാപ്പർ ഹർജിയിൽ വരെ എത്തി; ശമ്പളം പോലും ലഭിക്കാതായതോടെ ജീവനക്കാരെല്ലാം സ്ഥലം വിട്ടു; രണ്ടാമൂഴം ഉറപ്പില്ലാതിരിക്കെ ഒടിയൻ കൂടി പൊളിഞ്ഞാൽ എന്താകുമെന്ന് അറിയാതെ ദിലീപ്-മഞ്ജു തർക്കത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ
ചൂടുണ്ടെന്ന് അറിയാതെയാ അമ്മ ഗ്യാസിന് മുകളിൽ വച്ച ചട്ടുകം കാലിൽ വച്ചത്; കാലു വേദനിച്ചപ്പോ അമ്മ തേൻ പുരട്ടി തന്നിട്ട് ആരോടും പറയല്ലേ എന്ന് പറഞ്ഞു; അടിക്കുകയും പിച്ചുകയും ചെയ്യുമെങ്കിലും അമ്മയോടെനിക്ക് ദേഷ്യമൊന്നുമില്ല; കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച രണ്ടാം ക്ലാസ്സുകാരിയുടെ മൊഴിയിൽ പൊലീസും കരഞ്ഞു
അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും ചേർന്ന് മലയാളികളെ മുഴുവൻ ഒറ്റ ദിവസം കൊണ്ട് വിഡ്ഢികളാക്കിയോ? പ്രണവ് മോഹൻലാൽ സിനിമയുടെ പ്രമോഷനായി ഒരുക്കിയ നാടകം ആയിരുന്നു ഹനയുടെ മീൻ വില്പനയെന്ന് ആരോപിച്ച് തെളിവുകൾ നിരത്തി അനേകം പേർ; സിനിമക്കാർ കുഴിച്ച കുഴിയിൽ മാതൃഭൂമി ലേഖകൻ ഒറ്റയ്ക്ക് വീഴുകയും പിന്നാലെ മനോരമ മുതൽ മറുനാടൻ വരെ സർവ്വ മാധ്യമങ്ങളും ഒരുമിച്ച് വീഴുകയും ചെയ്തെന്ന് വാദിച്ച്‌ സോഷ്യൽ മീഡിയ
ഗണേശിന്റെ 'ഇടവേളക്കളി' വേണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് മോഹൻലാൽ; പത്തനാപുരത്തെ എതിരാളിയെ ഒപ്പം നിർത്തി ശുദ്ധീകരണം; ഇനി ജഗദീഷിന് കൂടുതൽ റോൾ; ഡബ്ല്യൂസിസിയെ തകർക്കാൻ വനിതാ സെൽ ഉണ്ടാക്കുന്നത് മഞ്ജു വാര്യരുടെ മനസ്സറിഞ്ഞ്; പൃഥ്വിരാജിനെ ഒപ്പം നിർത്താൻ ഭേദഗതികൾ; ചട്ടങ്ങൾ മാറ്റി ദിലീപിനെ സംഘടനയ്ക്ക് പുറത്ത് നിർത്തും; താരസംഘടനയിൽ ഒടുവിൽ ലാൽ പിടിമുറുക്കുമ്പോൾ
മോഹൻലാലിനെ 'വെടി വെക്കാൻ' ശ്രമിച്ച നടൻ അലൻസിയറിനെ എഎംഎംഎയിൽ നിന്നും പുറത്താക്കിയേക്കും; താരസംഘടനയുടെ അധ്യക്ഷനെ പൊതുവേദിയിൽ പരസ്യമായി അധിക്ഷേപിച്ചത് വെച്ചു പൊറുപ്പിക്കില്ലെന്ന് ഭാരവാഹികൾ; കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടി സ്വീകരിക്കാൻ നീക്കം; സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹൻലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും വിശദീകരിച്ച് അലൻസിയറും
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം