Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എം ഐ ഷാനവാസ് എംപിയെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു; ശബ്ദം നഷ്ടമാവുകയും ശരീരം പകുതിയായി കുറയുകയും ചെയ്യുന്ന ഗുരുതര രോഗത്തിന്റെ പിടിയിൽ നിന്നും അൽഭുതകരമായി രക്ഷപ്പെട്ട നേതാവിന് വേണ്ടി അണികളുടെ പ്രാർത്ഥന

എം ഐ ഷാനവാസ് എംപിയെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു; ശബ്ദം നഷ്ടമാവുകയും ശരീരം പകുതിയായി കുറയുകയും ചെയ്യുന്ന ഗുരുതര രോഗത്തിന്റെ പിടിയിൽ നിന്നും അൽഭുതകരമായി രക്ഷപ്പെട്ട നേതാവിന് വേണ്ടി അണികളുടെ പ്രാർത്ഥന

ന്യൂഡൽഹി: തളർച്ചയനുഭവപ്പെട്ട എം.ഐ.ഷാനവാസ് എംപിയെ എയിംസ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ, പാർലമെന്ററികാര്യ മന്ത്രി അനന്ത്കുമാർ എന്നിവർ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച പരിചരണം ഉറപ്പു വരുത്തിയിട്ടുണ്ട്. എംപിമാരുടെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഷാനവാസിന് ചൊവ്വാഴ്ച രാത്രിയോടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻതന്നെ മറ്റു എംപിമാർ ചേർന്ന് ഷാനവാസിനെ എയിംസിൽ എത്തിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിൽ അല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. നാഡിമിടിപ്പും താഴ്ന്നിരുന്നു. രാത്രിയോടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളാവുകയായിരുന്നു. തുടർന്നാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മാറ്റിയത്. ഹൃദയസംബന്ധമായ അസുഖം നേരത്തെ ഷാനവാസിനെ അലട്ടിയിരുന്നു. അസുഖം ഭേദമായ ശേഷമാണ് ഷാനവാസ് പാർലമെന്റ് നടപടികളിൽ സജീവമായത്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദ ആശുപത്രിയിൽ വിളിച്ച് ഷാനവാസിന്റെ അസുഖത്തെ കുറിച്ച് ആരാഞ്ഞു. മികച്ച ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം ഡോക്ടർമാർക്ക് നിർദ്ദേശം നൽകി. പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാറും ഷാനവാസിന്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ തേടി. അതിനിടെ എം.ഐ. ഷാനവാസിന്റെ നില മെച്ചപ്പെട്ടുവെന്നാണ് ആശുപത്രി നൽകുന്ന സൂചന.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഷാനവാസ് പൊതുരംഗത്തു നിന്ന് കുറച്ചു നാൾ വിട്ടു നിന്നിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽ സജീവമായി. ചൊവ്വാഴ്ച അസുഖമുണ്ടായ ദിവസവും പാർലമെന്റിൽ അദ്ദേഹം പ്രസംഗിച്ചിരുന്നു. നേരത്തേയും അതീവ ഗുരതരാവസ്ഥയിൽ ഷാനവാസ് എ്ത്തിയിരുന്നു. അന്ന് ആദ്യ പരിശോധനയിൽ ഗുരുതരമായ കാൻസറാണെന്നു കണ്ടെത്തുന്നു. മരണത്തിനു കീഴടങ്ങാൻ തയാറാകുന്ന വേളയിൽ അടുത്ത പരിശോധനയുടെ ഫലം പുറത്തുവരുന്നു. ആദ്യ പരിശോധനാഫലം തെറ്റ്. രോഗം ക്യാൻസറായിരുന്നില്ല. എല്ലാവർഷവും നോമ്പു കഴിയുമ്പോൾ ഷാനവാസ് സ്വന്തം ഭാരം നോക്കും. അഞ്ചോ ആറോ കിലോ ഭാരം കുറഞ്ഞിരിക്കും. പക്ഷേ, അത്തവണ നോക്കിയപ്പോൾ തൂക്കത്തിൽ ഏഴു കിലോയുടെ കുറവ്. ഒരാഴ്ചയ്ക്കുശേഷം വീണ്ടും ഒരു കിലോകൂടി കുറഞ്ഞു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പോയി സിടി സ്‌കാൻ എടുത്തു. വയറ്റിലെ ബൈൽ ഡക്ടിൽ (ആശഹല റൗര)േ കല്ലു വളർന്ന് ബ്‌ളോക്ക് ആയിരിക്കുന്നു. വയറ്റിൽ മുഴപോലെ എന്തോ ഒന്ന്. എത്രയുംവേഗം അത് എടുത്തുകളയണം. ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ തീയതിയും കുറിച്ചു. വയർ തുറന്നുവച്ചപ്പോൾ പെട്ടെന്ന് ഡോക്ടർമാർ ഒരു കാര്യം കണ്ടുപിടിച്ചു കരളിൽ അസാധാരണമായി എന്തോ വളർന്നിരിക്കുന്നു മൾട്ടിപ്പിൾ ഗ്രോത്ത്.

കരളിൽ കണ്ട വളർച്ചയുടെ ഭാഗം എടുത്ത് ബയോപ്‌സി പരിശോധനയ്ക്കു കൊടുത്തു. പതോളജിസ്റ്റിന്റെ റിപ്പോർട്ട് വൈകാതെ വന്നു ഇതു കാൻസറാണ്. കാൻസറിന്റെ ഗുരുതരമായ ഘട്ടം. ഇനി വയറിൽ ശസ്ത്രകിയ നടത്തിയിട്ടു കാര്യമില്ല. കരളിൽ ഗുരുതരമായ കാൻസർ ആണെങ്കിൽ മറ്റൊരു ഓപ്പറേഷൻ റിസ്‌ക് ആണ്. അങ്ങനെ ആറു മണിക്കൂറോളം തുറന്നുവച്ചിരുന്ന വയർ ഡോക്ടർമാർ തുന്നിക്കെട്ടി. കീമോതെറപ്പി ഉൾപ്പെടെ എല്ലാം ചികിൽസയ്ക്കും സമയക്രമവും നിശ്ചയിച്ചു. എന്നാൽ പിന്നീട് കാൻസറല്ലെന്ന് തെളിഞ്ഞു. ശബ്ദം നഷ്ടമാവുകയും ശരീരം പകുതിയായി കുറയുകയും ചെയ്യുന്ന ഗുരുതര രോഗമായിരുന്നു അന്ന് ഷാനവാസിനെ പിടികൂടിയത്.

രോഗം ഭേദമായ ശേഷം വീണ്ടും രാഷ്ട്രീയത്തിൽ സജീവമായി. വയനാട് നിന്ന് രണ്ടാതവണയും മികച്ച ഭൂരിപക്ഷത്തിൽ വയനാടിൽ നിന്ന് ജയിച്ച് എംപിയായി. അതിനിടെയാണ് വീണ്ടും അസുഖമെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP