Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോട്ടയം നഗരമധ്യത്തിൽ മധ്യവയസ്‌കന്റെ മൃതദേഹം ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് തിരുനക്കരക്ഷേത്രത്തിന് സമീപം; കൊലപാതകമെന്ന് പൊലീസ് നിഗമനം; അന്വേഷണം തുടങ്ങി

കോട്ടയം നഗരമധ്യത്തിൽ മധ്യവയസ്‌കന്റെ മൃതദേഹം ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് തിരുനക്കരക്ഷേത്രത്തിന് സമീപം; കൊലപാതകമെന്ന് പൊലീസ് നിഗമനം; അന്വേഷണം തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ മധ്യവയസ്‌ക്കനെ ദുരഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പള്ളിക്കത്തോട് സ്വദേശി വിജയനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.

ഇന്ന് പുലർച്ചെയാണ് തിരുനക്കര ക്ഷേത്രത്തിന് സമീപം ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടിന്റെ ഒരു ഭാഗം കഴുത്തിൽ കുരുക്കിട്ട് നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.പോസ്റ്റിൽ ചാരിനിർത്തിയ രീതിയിൽ മൃതദേഹം കിടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പുലർച്ചെ ഇയാൾചായ കുടിക്കാൻ പോകുന്നത് കണ്ടവരുണ്ടെന്നും അതിനാൽ സംഭവത്തിൽ ദൂരൂഹതയുണ്ടെന്നും നാട്ടുകാർ അറിയിച്ചു.

കടത്തിണ്ണയിലാണ് ഇയാൾ ഉറങ്ങാറ്. ഉറങ്ങുന്ന സ്ഥലത്തിനടുത്താണ് മരിച്ച നിലയിൽ കണ്ടത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുൾപ്പടെ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP