Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജസ്ഥാനിൽ വ്യേമസേനാ വിമാനം തകർന്നു; തകർന്നു വീണത് മിഗ് 27 വിമാനം; പൈലറ്റ് അതിസാഹസികമായി രക്ഷപെട്ടു

രാജസ്ഥാനിൽ വ്യേമസേനാ വിമാനം തകർന്നു; തകർന്നു വീണത് മിഗ് 27 വിമാനം; പൈലറ്റ് അതിസാഹസികമായി രക്ഷപെട്ടു

ബർമർ: രാജസ്ഥാന് അടുത്ത് ബർമറിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണു. മിഗ് 27 വിമാനമാണ് തകർന്നുവീണത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിമാനത്തിന്റെ പൈലറ്റ് അതിസാഹസികമായി രക്ഷപെട്ടു. ബർമർ നഗരത്തിന് എട്ടു കിലോമീറ്റർ അകലെ സിയോക്കർ റോഡിലാണ് വിമാനം തകർന്നു വീണത്. േ

ജാദ്പൂർ എയർബേസിൽ നിന്നും ബർമറിലെ ഉത്തർലായ് എയർബേസിലേക്കുള്ള പതിവു പറക്കലിലാണ് അപകടമുണ്ടായതെന്ന് വ്യേമസേനാ അധികൃതർ അറിയിച്ചു. പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്തിന്റെ കത്തിയ അവശിഷ്ടം തെറിച്ച് ഒരു ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യേമസേനാ വക്താവ് ലഫ്റ്റനന്റ് കേണൽ മനീഷ് ഓജ്ജ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP