Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിൽമ പാൽ എങ്ങനെ നമ്മുടെ മുന്നിലെത്തുന്നു? നേരിൽ കണ്ട് ബോധ്യപ്പെടാൻ മിൽമ ക്ഷണിക്കുന്നു; ദേശീയ ക്ഷീര ദിനത്തിൽ മിൽമ ഡയറികൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും

മിൽമ പാൽ എങ്ങനെ നമ്മുടെ മുന്നിലെത്തുന്നു? നേരിൽ കണ്ട് ബോധ്യപ്പെടാൻ മിൽമ ക്ഷണിക്കുന്നു; ദേശീയ ക്ഷീര ദിനത്തിൽ മിൽമ ഡയറികൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും

തിരുവനന്തപുരം, നവംബർ 23, 2014: ദേശീയ ദിനമായി പ്രഖ്യാപ്പിച്ച നവംബർ 26നും, നവംബർ 27നും മിൽമയുടെസംസ്ഥാനത്തേ 13 ഡയറിഫാമുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ധവള വിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ. വർഗ്ഗീസ്‌കുര്യന്റെ ജന്മദിനമായ നവംബർ 26 ദേശീയ ക്ഷീരദിനമായി ആഘോഷിക്കുന്നത്. 13 ഫാമുകളിലും സന്ദർശകർക്കായി ഡയറികളിലെ ദൈനംദിന പ്രവർത്തനങ്ങൾ വീക്ഷിക്കാൻ സാദ്ധിക്കുകയും, ഇവിടുത്തേ ബൂത്തുകളിൽനിന്നും വളരെകുറഞ്ഞ നിരക്കിൽ മിൽമ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരവും മിൽയബോർഡ് ഒരുക്കിയിട്ടുണ്ട്.

പാൽഉത്പാദന വിതരണ സേവനങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാനുള്ള ശ്രമമാണ് മിൽമയുടെതെന്ന് ചെയർമാൻ ഗോപാലകുറുപ്പ് അഭിപ്രായപ്പെട്ടു. കർഷകർക്ക് പാൽഉത്പാദന രംഗത്ത് സ്ഥിര വരുമാനം ഉറപ്പുവരുത്തുക, ഉപഭോക്താകൾക്ക്ഗുണമേന്മയേറിയ പാൽലഭ്യമാക്കുക എന്നതാണ് മിൽമയുടെ മുഖ്യലക്ഷ്യം. മിൽമ പാലിന് ഒരുലിറ്ററിന് 34 രൂപ ഉപഭോക്താവിൽനിന്നും ഈടാക്കുമ്പോൾ ഉൽപ്പാദകർക്ക് 30 രൂപയോളംതിരിച്ചു നൽകുന്നുണ്ട്. പാൽ ഉത്പാദനം കേരളത്തിൽ വർധിച്ചു വരുന്നത് സ്വാഗതാർഹമാണെന്നും ഗോപാലകുറുപ്പ് അഭിപ്രായപ്പെട്ടു.

ക്ഷീര ദിനത്തിൽതിരുവനന്തപുരംകോബാങ്ക്ടവറിൽ നടക്കുന്ന ക്ഷീര ദിന ആഘോഷവുംഇതിന്റെ ഭാഗമായിതുടങ്ങുന്ന നാഷണൽ പ്രോഗ്രാംഫോർഡെയറിഡെവലപ്പ്‌മെന്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നിർവ്വഹിക്കും. സാംസ്‌കാരിക-ആസൂത്രണ-ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീകെ. സി. ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.

തിരുവനന്തപുരത്തേ അമ്പലത്തറ, കൊല്ലത്തുതേവ്വള്ളി; പത്തനംത്തിട്ടയിൽ തട്ട; ആലപ്പുഴിൽ പുന്നപ്ര; ഇടുക്കിയിൽ കട്ടപ്പന; കോട്ടയത്ത് വടവത്തൂർ; എറണാകുളത്ത് ത്രിപ്പൂണിത്തുറ; ത്രിശ്ശൂരിൽ രാമവർമ്മപുരം; പാലക്കാട്ട് കല്ലേപ്പുള്ളി; കോഴിക്കോട് കുന്നമംഗലം; വയനാട് കൽപ്പറ്റ; കണ്ണൂരിൽ പള്ളിക്കുന്ന്; കാസർഗോഡ്കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് മിൽമ ഡയറികളുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP