Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുറഞ്ഞ വേതനം 600 രൂപയാക്കി നിജപ്പെടുത്തി സർക്കാരിന്റെ പുതിയ തൊഴിൽനയം; തൊഴിലിടങ്ങളിൽ ശുചിമുറികൾ, വിശ്രമമുറികൾ നിർബന്ധമാക്കും: ഭരണച്ചെലവ് കുറച്ച് വിവിധ മേഖലകളിൽ ആനൂകുല്യങ്ങൾ ഉറപ്പുവരുത്താനും ഒരുങ്ങി പിണറായി സർക്കാർ

കുറഞ്ഞ വേതനം 600 രൂപയാക്കി നിജപ്പെടുത്തി സർക്കാരിന്റെ പുതിയ തൊഴിൽനയം; തൊഴിലിടങ്ങളിൽ ശുചിമുറികൾ, വിശ്രമമുറികൾ നിർബന്ധമാക്കും: ഭരണച്ചെലവ് കുറച്ച് വിവിധ മേഖലകളിൽ ആനൂകുല്യങ്ങൾ ഉറപ്പുവരുത്താനും ഒരുങ്ങി പിണറായി സർക്കാർ

തിരുവനന്തപുരം: തൊഴിൽ മേഖലയിൽ കൂടുതൽ സുരക്ഷിതത്വം ഉറപ്പു വരുത്തി അടിമുടി അഴിച്ചു പണിയാൻ പിണറായി സർക്കാർ. സംസ്ഥാന സർക്കാരിന്റെ കരട് തൊഴിൽ നയം പ്രഖ്യാപിച്ചപ്പോൾ മിനിമം വേതനം 600 രൂപയായാണ് നിജപ്പെടുത്തിയിരിക്കുന്നത്. തൊഴിൽ നയം നടപ്പിലാകുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലെ തൊഴിൽ സാഹചര്യവും വേതനവ്യവസ്ഥയും പരിശോധിച്ചിച്ച് തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ വേതനം 600 രൂപയായി നിജപ്പെടുത്തുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളുടെ സമഗ്ര വളർച്ചയ്‌ക്കൊപ്പം തൊഴിലാളികളുടെ ക്ഷേമൈശ്വര്യങ്ങളും സാമൂഹികസുരക്ഷയും കൂടെ ഉറപ്പുവരുത്തുന്നതാണ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണച്ചെലവ് കുറച്ച് ആരോഗ്യം, പാർപ്പിടം തുടങ്ങിയ മേഖലകളിൽ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്ന വിധത്തിൽ ക്ഷേമപദ്ധതികൾ പരിഷ്‌കരിക്കും.

ശുചിമുറികൾ, വിശ്രമമുറികൾ, ഇരിക്കാനുള്ള ഇരിപ്പിടങ്ങൾ എന്നിവ തൊഴിലിടങ്ങളിൽ നിർബന്ധമാക്കും. വേതനക്കുടിശിക തൊഴിലുടമയിൽ നിന്ന് തന്നെ ഈടാക്കുവാനുള്ള റെവന്യൂ റിക്കവറി വ്യവസ്ഥ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. തൊഴിൽ തർക്കങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ അവ സമയബന്ധിതമായി പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കും. തൊഴിലിടങ്ങളിൽ ലിംഗസമത്വം നടപ്പാക്കുന്നതിനും സ്ത്രീ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും.

ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യം, ക്ഷേമം, സുരക്ഷ എന്നിവ ഉറപ്പുവരുത്താൻ ശക്തമായ ഇടപെടൽ നടത്തും. ഇത്തരത്തിൽ സമസ്തമേഖലയിലെയും തൊഴിലാളികൾക്ക് മാന്യമായ വേതനവും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ തൊഴിലാളി ക്ഷേമനിധി ബോർഡുകളെ ശാക്തീകരിക്കും.

സമൂഹത്തിലെ എല്ലാ വിഭാഗം തൊഴിലാളികൾക്കും തൊഴിൽ സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുന്നതു ലക്ഷ്യം വെച്ചുകൊണ്ടാണ് തൊഴിൽ നയം സർക്കാർ രൂപീകരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP