Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ തിരുകിക്കയറ്റിയതു ജോയ് തോമസിനൊപ്പം നിന്നു കോടികൾ അടിച്ചുമാറ്റിയ യൂണിയൻ നേതാവിനെ; വാർത്ത വെളിയിൽ വന്നപ്പോഴേ അപകടം മണത്ത മന്ത്രി ഉത്തരവു റദ്ദാക്കി മാനം രക്ഷിച്ചു; പിണറായി സർക്കാർ ആദ്യ വിവാദത്തിൽ നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്

സർക്കാർ തിരുകിക്കയറ്റിയതു ജോയ് തോമസിനൊപ്പം നിന്നു കോടികൾ അടിച്ചുമാറ്റിയ യൂണിയൻ നേതാവിനെ; വാർത്ത വെളിയിൽ വന്നപ്പോഴേ അപകടം മണത്ത മന്ത്രി ഉത്തരവു റദ്ദാക്കി മാനം രക്ഷിച്ചു; പിണറായി സർക്കാർ ആദ്യ വിവാദത്തിൽ നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിൽ ഭരണത്തിലെത്തിയ എൽഡിഎഫ് സർക്കാർ ഒരു വിവാദത്തിൽ നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. കൺസ്യൂമർഫെഡിൽ കോടികളുടെ അഴിമതിയിൽ പങ്കാളിയെന്ന ആരോപണത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട സിഐടിയു യൂണിയൻ നേതാവിനെ തിരിച്ചെടുത്ത നടപടിയാണു സർക്കാരിന് തലവേദന സൃഷ്ടിച്ചത്.

എന്നാൽ, വാർത്തകൾ വിവാദം സൃഷ്ടിക്കുംമുമ്പു തന്നെ തിരിച്ചെടുക്കാൻ ഇറക്കിയ ഉത്തരവു റദ്ദാക്കി സർക്കാർ മാനം രക്ഷിക്കുകയായിരുന്നു. കേന്ദ്ര പർച്ചേസ് കമ്മിറ്റി ചെയർമാനായിരുന്ന ആർ ജയകുമാറിനെ ത്രിവേണി ആലപ്പുഴ മേഖല കോഓർഡിനേറ്ററായാണു തിരിച്ചെടുത്തത്. ഈ ഉത്തരവാണു സഹകരണമന്ത്രി എ.സി.മൊയ്തീൻ ഇടപെട്ടു റദ്ദാക്കിയത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എംഡിയായിരുന്ന ടോമിൻ ജെ.തച്ചങ്കരിയുടെ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണു 110 കോടി രൂപയുടെ അഴിമതിയിൽ പങ്കുണ്ടെന്നു കണ്ടു കൺസ്യൂമർഫെഡ് വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു) ജനറൽ സെക്രട്ടറിയായ ആർ.ജയകുമാറിനെ സസ്‌പെൻഡ് ചെയ്തത്. ഇതു ചോദ്യം ചെയ്തു ജയകുമാർ കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവു ലഭിച്ചില്ല.

ഭരണം മാറിയപ്പോൾ സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു. സിഐടിയുവിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ സമ്മർദം കാരണമാണു സസ്‌പെൻഷൻ പിൻവലിച്ചതെന്നാണു വാർത്തകൾ പുറത്തുവന്നത്. നിലവിൽ ജയകുമാറിനെതിരെ നാലു വിജിലൻസ് കേസുകളാണു നിലവിലുള്ളത്. പതിനഞ്ചോളം ത്വരിത പരിശോധനയും തുടരുകയാണ്. അനധികൃത സ്വത്തു സമ്പാദനവും അന്വേഷണത്തിലാണ്.

മദ്യ വിൽപനയുടെ ഇൻസന്റീവ് ഇനത്തിൽ 30 കോടിയുടെ ക്രമക്കേട്, ഗുണനിവാരമില്ലാത്ത നിത്യോപയോഗ സാധനങ്ങൾ വാങ്ങിക്കൂട്ടിയതുവഴി വെട്ടിപ്പ്, അനധികൃതമായി വൗച്ചറുകളുണ്ടാക്കി ധന ധൂർത്ത്, ആഡംബര ഹോട്ടലുകളിൽ താമസിച്ചു 10 കോടിയുടെ ധൂർത്ത് തുടങ്ങിയവയിലാണു ജയകുമാർ അടക്കമുള്ളവർക്കെതിരെ അന്വേഷണങ്ങൾ. വിവാദം പൊട്ടിപ്പുറപ്പെടുമെന്നു കണ്ടതോടെ മന്ത്രി തന്നെ നേരിട്ട് ഇടപെട്ടു ഉത്തരവു റദ്ദാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP