Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശശികുമാറിനെ കൊന്നവർ സിപിഎമ്മിന്റെ മുൻ പ്രവർത്തകരെന്ന സിഐയുടെ പത്രസമ്മേളനത്തിലെ പരാമർശം മന്ത്രിയെ ചൊടിപ്പിച്ചു; മന്ത്രി മൊയ്തീൻ പൊലീസ് ഉദ്യോഗസ്ഥനെ പൊതുസ്ഥലത്തുവച്ചു പരസ്യമായി ശാസിച്ചു

ശശികുമാറിനെ കൊന്നവർ സിപിഎമ്മിന്റെ മുൻ പ്രവർത്തകരെന്ന സിഐയുടെ പത്രസമ്മേളനത്തിലെ പരാമർശം മന്ത്രിയെ ചൊടിപ്പിച്ചു; മന്ത്രി മൊയ്തീൻ പൊലീസ് ഉദ്യോഗസ്ഥനെ പൊതുസ്ഥലത്തുവച്ചു പരസ്യമായി ശാസിച്ചു

വാടാനപ്പള്ളി: സിപിഐ(എം) പ്രവർത്തകനെ കൊന്നകേസിലെ പ്രതികൾ സിപിഎമ്മിന്റെ മുൻ പ്രവർത്തകരാണെന്നു പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനു മന്ത്രിയുടെ പരസ്യശാസന. മന്ത്രി എ സി മൊയ്തീനാണ് പൊലീസ് ഉദ്യോഗസ്ഥനെ പൊതുസ്ഥലത്തുവച്ചു പരസ്യമായി ശാസിച്ചത്.

സിപിഐ(എം). പ്രവർത്തകൻ ചെമ്പൻ ശശികുമാറിന്റെ കൊലപാതകക്കേസ് അന്വേഷിക്കുന്ന വലപ്പാട് സി.ഐ: ആർ. രതീഷ്‌കുമാറിനാണ് ശാസന ലഭിച്ചത്. സി.എൻ. ജയദേവൻ എംപിയുമൊത്തു ശശികുമാറിന്റെ വീട്ടിൽ സന്ദർശനം നടത്തി മടങ്ങുന്നതിനിടെയാണു മന്ത്രി പൊലീസ് ഉദ്യോഗസ്ഥനെ പരസ്യമായി ശകാരിച്ചത്.

പാർട്ടിനേതാക്കളുടെ പരാതിയെത്തുടർന്നായിരുന്നു മന്ത്രി സി.ഐയെ ശാസിച്ചത്. കേസിൽ അറസ്റ്റിലായ ആറു ബിജെപി. പ്രവർത്തകർ മുൻപ് സിപിഐ(എം). പ്രവർത്തകരായിരുന്നെന്നു സിഐ കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. ശശികുമാറിന്റെ കൊലപാതകത്തിലെ ഗൂഢാലോചനയ്ക്കു നേതൃത്വം നൽകിയ പ്രമുഖനെയും സംഭവത്തിനുശേഷം മാറിനിൽക്കുന്നയാളെയും കുറിച്ചു നേരത്തെ സിപിഐ(എം). ഏരിയാസെക്രട്ടറി പി.എം. അഹമ്മദ് മന്ത്രിയോടു പറഞ്ഞിരുന്നു.

സിഐ രതീഷ്‌കുമാർ നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങളും മന്ത്രിയെ മൊബൈലിൽ കാണിച്ചു. വാടാനപ്പിള്ളി ബീച്ചിൽ പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടിയെ കൈയ്ക്കു പിടിച്ച് അപമാനിക്കാൻ ശ്രമിച്ചവർക്കെതിരേ പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും സിപിഐ(എം). നേതാക്കൾ പറഞ്ഞു. ഇതോടെ ക്ഷുഭിതനായ മന്ത്രി ഉദ്യോഗസ്ഥനെ അടുത്തേക്കു വിളിപ്പിച്ചു. കേസ് എങ്ങനെ തെളിയിച്ചെന്നാണു താങ്കൾ വാർത്താസമ്മേളനം നടത്തിയതെന്നു മന്ത്രി ചോദിച്ചു.

സർക്കാർ നയമാണു നടപ്പാക്കേണ്ടത്. ഷൈൻ ചെയ്ാനാണുയ ശ്രമമെങ്കിൽ, വേണ്ട. എന്തു തെളിവാണു കൈയിലുള്ളതെന്നും മന്ത്രി ചോദിച്ചു. പകച്ചുനിന്ന സി.ഐയോട് ഇതു നിങ്ങൾക്ക് ഗുണം ചെയ്യില്ലെന്നു മന്ത്രി മുന്നറിയിപ്പും നൽകി. പ്രതികളെല്ലാം നേരത്തേ സിപിഐ(എം). പ്രവർത്തകരായിരുന്നെന്നും ഇവർ പാർട്ടി വിട്ടു ബിജെപിയിൽ ചേർന്നതിനെത്തുടർന്നുള്ള പ്രശ്നങ്ങളാണു കൊലപാതകത്തിൽ കലാശിച്ചതെന്നുമാണു സി.ഐയുടെ നിലപാട്.

മുഖ്യപ്രതിയായ ബിനീഷിനെ ശശികുമാർ നിരന്തരം ആക്രമിച്ചിരുന്നു. കുട്ടികളെ സ്‌കൂളിൽ കൊണ്ടുപോകുമ്പോൾ ശശികുമാർ മാർഗതടസമുണ്ടാക്കി. രണ്ടരവർഷം മുമ്പു ബിനീഷിന്റെ അമ്മാവനെ മർദിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നു ബിനീഷ് ശശികുമാറിനെ കൊലപ്പെടുത്തുകയായിരുന്നെന്നും ഇതിനായി മറ്റുള്ളവരെ കൂടെക്കൂട്ടുകയായിരുന്നെന്നുമാണ് കഴിഞ്ഞ ദിവസം സിഐ പത്രസമ്മേളനത്തിൽ പറഞ്ഞത്. സി.ഐയുടെ ഈ നിലപാടിനെതിരേയായിരുന്നു മന്ത്രിയുടെ ശാസന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP