Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഡ്വ. ജനറൽ ദണ്ഡപാണി സർക്കാരിനു വേണ്ടി, ഭാര്യയും മകനും സർക്കാരിനെതിരേയും; ദണ്ഡപാണിക്കെതിരേ ബാർ കൗൺസിലിനെക്കൊണ്ടു നോട്ടീസ് അയപ്പിച്ചതിനു പിന്നിൽ മന്ത്രിയും കോൺഗ്രസ് ഉന്നതനും

അഡ്വ. ജനറൽ ദണ്ഡപാണി സർക്കാരിനു വേണ്ടി, ഭാര്യയും മകനും സർക്കാരിനെതിരേയും; ദണ്ഡപാണിക്കെതിരേ ബാർ കൗൺസിലിനെക്കൊണ്ടു നോട്ടീസ് അയപ്പിച്ചതിനു പിന്നിൽ മന്ത്രിയും കോൺഗ്രസ് ഉന്നതനും

കൊച്ചി : സംസ്ഥാന സർക്കാരിനു വേണ്ടി കേസ് വാദിക്കാനായാണ് ഭരണകൂടം അഡ്വക്കറ്റ് ജനറലിനെ നിയമിക്കുന്നത്. നിയമിതനായാൽ പിന്നെ സംസ്ഥാന താത്പര്യം നോക്കി മാത്രമേ പ്രവർത്തിക്കാവൂ. എന്നാൽ അഡ്വക്കറ്റ് ജനറലിന്റെ പേരിലുള്ള നിയമോപദേശകസ്ഥാപനം സർക്കാരിനെതിരെ നിരന്തരം കേസ് നടത്തുന്നതും അനുകൂല വിധി സമ്പാദിക്കുന്നതും വിവാദമായിരിക്കുന്നു.

സർക്കാരിന്റെ അഡ്വക്കറ്റ് ജനറലായ അഡ്വ: കെ.പി ദണ്ഡപാണിയുടെ നിയമോപദേശകസ്ഥാപനമായ ദണ്ഡപാണി അസോസിയേറ്റ്‌സ് ആണ് ഇപ്പോൾ സർക്കാരിനുതന്നെ പുലിവാലായിരിക്കുന്നത്. എറണാകുളത്തെ പ്രമുഖ അഭിഭാഷക ഗ്രൂപ്പ് ആയ ദണ്ഡപാണി അസോസിയേറ്റ്‌സിനു മുൻപ് നേതൃത്വം നൽകിയിരുന്നത് കെ.പി ദണ്ഡപാണി തന്നെയായിരുന്നു.

അഡ്വക്കറ്റ് ജനറലായതിനുശേഷം ഇതിന്റെ ചുമതല ഭാര്യ സുമതി ദണ്ഡപാണിക്കും മകൻ മില്ലു ദണ്ഡപാണിക്കുമായി സാങ്കേതികമായി വീതിച്ചുനല്കിയിരിക്കുകയാണ്. സംസ്ഥാന സർക്കാർ എതിർകക്ഷിയായി വരുന്ന പല കേസുകളിലും ദണ്ഡപാണി അസോസിയേറ്റ്‌സ് ഹാജരാവുകയും പലപ്പോഴും അനുകൂലവിധി നേടിയെടുക്കുകയും ചെയ്യുന്നതിനെപ്പറ്റിയാണ്് ഇപ്പോൾ വ്യാപകമായി പരാതി ഉയർന്നിരിക്കുന്നത്.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാർ കൗൺസിൽ ദണ്ഡപാണിക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. സർക്കാരിനെതിരായ കേസുകളിൽ ദണ്ഡപാണിയുടെ പത്‌നിയും മകനും ഹാജരാകുന്നതിനെപ്പറ്റി വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണു ബാർ കൗൺസിൽ അഡ്വ. ജനറൽ ദണ്ഡപാണിക്കു നോട്ടീസ് അയച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഒരു മന്ത്രിയും കോൺഗ്രസിലെ ഒരു ഉന്നതനും തന്നെയാണു ദണ്ഡപാണിക്കെതിരായ പരാതിയുടെ പിന്നിലെന്നാണു സൂചന.

നിരോധിതമേഖലയിലെ ക്വാറി പ്രവർത്തനത്തിനെതിരായി റവന്യുവകുപ്പ് നേരത്തെ നടപടിയെടുത്തപ്പോൾ ദണ്ഡപാണി അസോസിയേറ്റ്‌സാണു ക്വാറി ഉടമകൾക്കുവേണ്ടി കോടതിയിൽ ഹാജരായതും അവർക്കനുകൂലമായി താത്കാലിക പ്രവർത്തനാനുമതി നേടിയെടുത്തതും. അന്നു റവന്യൂ വകുപ്പ് മുഖ്യമന്ത്രിയെ വിവരം പരാതിയായും ധരിപ്പിച്ചു. ഇതുകൂടാതെ കോർപ്പറേഷനുകൾക്കെതിരായും, സർക്കാരിന്റെ വിവിധ ബോർഡുകൾക്കെതിരായും ദണ്ഡപാണി അസോസിയേറ്റ്‌സ് സ്ഥിരമായി കോടതി കയറാറുണ്ട്.

തന്റെ സ്ഥാപനം എതിരായി വാദിക്കുമ്പോൾ ദണ്്ഡപാണി സർക്കാരിനായി ഹാജരാകുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയും ചെയ്യും. നിരന്തരമായി പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ദണ്ഡപാണിയോട് വിശദീകരണം ആവശ്യപ്പെടാൻ ബാർ കൗൺസിൽ തീരുമാനിച്ചത്. പ്രമുഖ അഭിഭാഷകനായ ദണ്ഡപാണി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും അദ്ദേഹത്തിന്റെ ഗ്രൂപ്പിന്റെയും അടുപ്പക്കാരനാണ്.

സംസ്ഥാന സർക്കാരുമായി യാതൊരുരു ബന്ധവുമില്ലാത്ത വിഷയമായിരുന്നിട്ടുപോലും ഗൺമാൻ സലീം രാജിനെ നുണപരിശോധനയ്ക്കു ഹാജരാക്കരുതെന്നാവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറൽ നേരിട്ടു ഹാജരായതും ഈ അടുപ്പത്തിന്റെ ഭാഗമായാണ്. ബാർ കൗൺസിൽ ദണ്ഡപാണിക്ക് നോട്ടീസ് അയച്ചതോടെ പല വ്യവഹാരങ്ങളിലും സർക്കാർ പരാജയപ്പെട്ടതു വരുംദിവസങ്ങളിൽ ചർച്ചയായേക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP