Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ വിട്ടു നൽകിയില്ല; മന്ത്രി ജി.സുധാകരന്റെ ഉത്തരവിൽ നാല് ബോട്ടുടമകളെ അറസ്റ്റു ചെയ്തു ; ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യാനും നിർദ്ദേശം

രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ വിട്ടു നൽകിയില്ല; മന്ത്രി ജി.സുധാകരന്റെ ഉത്തരവിൽ നാല് ബോട്ടുടമകളെ അറസ്റ്റു ചെയ്തു ; ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യാനും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മന്ത്രി ജി.സുധാരന്റെ വാക്ക് അവഗണിച്ചും രക്ഷാപ്രവർത്തനത്തിനായി ബോട്ട് വിട്ടുനൽകാതെ നിസഹരണ മനോഭാവം പുലർത്തിയ ബോട്ടുടമകൾക്കെതിരെ നടപടി. അഞ്ച് ബോട്ടുടമകളിൽ നാലുപേരെയാണ് പിടികൂടിയത്. മന്ത്രിയുടെ നിർദ്ദേശ പ്രകാരം ആയിരുന്നു ഇവരുടെ അറസ്റ്റ്. ലേക്ക്സ് ആൻഡ് ലഗൂൺസ് ഉടമ സക്കറിയ ചെറിയാൻ, റെയിൻബോസ് ഉടമ സാലി, കോസി ഉടമ കുര്യൻ, ആൽബിൻ ഉടമ വർഗീസ് സോണി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തേജസ് ഉടമ സിബിയെ ഉടൻ അറസ്റ്റുചെയ്ത് ഹാജരാക്കാൻ മന്ത്രി നിർദ്ദേശിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിർദ്ദേശം.

ബോട്ട് ഡ്രൈവർമാരിൽ പലരും അനധികൃതമായി ലൈസൻസ് വാങ്ങിയതാണെന്ന പരാതി അടിയന്തരമായി പരിശോധിക്കാൻ പോർട്ട് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത ബോട്ട് ഡ്രൈവർമാരുടെ ലൈസൻസ് അടിയന്തരമായി സസ്പെൻഡ് ചെയ്യാനും മന്ത്രി നിർദ്ദേശിച്ചു.

ബോട്ടുകളുടെ ഗതാഗതവുമായി ബന്ധപ്പെട്ട് ജില്ലയിലെ അധികാരിയായ പോർട്ട് സർവയർ ഉത്തരവാദിത്തം ശരിയായി വിനിയോഗിച്ചില്ലെന്ന് മന്ത്രി വിലയിരുത്തി. പോർട്ട് ഓഫീസറെ വിളിച്ചുവരുത്തിയ മന്ത്രി ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചു. ഇക്കാര്യം സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാനും ജില്ല കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി. വമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുക്കാൻ മന്ത്രി ജി. സുധാകരൻ ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്ന് 30 ബോട്ടുകൾ ജില്ലാ കളക്ടർ പിടിച്ചെടുത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണ്.

പ്രളയത്തിന്റെ ഭീകരത അഞ്ചുദിവസമായിട്ടും കുറയാത്ത സാഹചര്യത്തിൽ കയ്യിലുള്ള ബോട്ടുകളുടെ മൂന്നിൽ രണ്ട് ഭാഗമെങ്കിലും വിട്ടുകൊടുക്കാത്ത ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നും മന്ത്രി കളക്ടർക്ക് ഉത്തരവ് നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP