Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

1000 ചതുരശ്ര അടി വീടോ കാറോ ഒരേക്കർ ഭൂമിയോ ശമ്പളമോ ഉണ്ടെങ്കിൽ സബ്‌സിഡിയില്ലെന്ന് നിയമം; എന്നിട്ടും ലക്ഷങ്ങൾ ശമ്പളവും ആനുകൂല്യങ്ങളും വാങ്ങുകയും കൊടി വച്ച കാറിൽ പറക്കുകയും ചെയ്യുന്ന മന്ത്രി കെ രാജു റേഷൻകാർഡിൽ ബിപിഎൽ; ഇരവിപുരം എംഎൽഎ നൗഷാദും കഞ്ഞികുടിക്കാനില്ലാത്തവരുടെ ലിസ്റ്റിൽ

1000 ചതുരശ്ര അടി വീടോ കാറോ ഒരേക്കർ ഭൂമിയോ ശമ്പളമോ ഉണ്ടെങ്കിൽ സബ്‌സിഡിയില്ലെന്ന് നിയമം; എന്നിട്ടും ലക്ഷങ്ങൾ ശമ്പളവും ആനുകൂല്യങ്ങളും വാങ്ങുകയും കൊടി വച്ച കാറിൽ പറക്കുകയും ചെയ്യുന്ന മന്ത്രി കെ രാജു റേഷൻകാർഡിൽ ബിപിഎൽ; ഇരവിപുരം എംഎൽഎ നൗഷാദും കഞ്ഞികുടിക്കാനില്ലാത്തവരുടെ ലിസ്റ്റിൽ

തിരുവനന്തപുരം: വനംമന്ത്രി കെ. രാജുവിന് രണ്ടുകിലോ അരികിട്ടുന്നത് വെറും രണ്ടുരൂപയ്ക്ക്. ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ റേഷൻ പട്ടിയിൽ മന്ത്രിയുള്ളത് സബ്സിഡിക്കർഹതയുള്ള വിഭാഗത്തിൽ. ഇത് എങ്ങനെ സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. രാജു മാത്രമല്ല ഒരു എംഎൽഎയും ബിപിഎൽ പട്ടികയിലുണ്ട്.

നിയമസഭാംഗമെന്ന നിലയിൽ മാസം 40,000 രൂപയോളം ശന്പളം വാങ്ങുന്നയാളാണ് കൊല്ലം ഇരവിപുരം എംഎ‍ൽഎ. എം. നൗഷാദ്. റേഷൻപട്ടികയിൽ എംഎ‍ൽഎ.യുള്ളത് അരി സൗജന്യമായി കിട്ടുന്ന മുൻഗണനാ വിഭാഗത്തിൽ (പഴയ ബി.പി.എൽ.). മുൻഗണനപ്പട്ടികയിൽപ്പെട്ടവർക്കുള്ള പിങ്ക് കാർഡാണ് എംഎ‍ൽഎ.യുടെ കുടുംബത്തിനുള്ളത്.

ഭക്ഷ്യവകുപ്പ് റേഷൻ മുൻഗണനപ്പട്ടിക തയ്യാറാക്കിയപ്പോൾ സർക്കാർ-അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്ക്, സഹകരണ ജീവനക്കാർ, പെൻഷൻകാർ എന്നിവരെ ഉൾപ്പെടുത്തിയിരുന്നില്ല. 1000 ചതുരശ്ര അടി വീട്, നാലുചക്രവാഹനം, ഒരു ഏക്കറിലധികം ഭൂമി എന്നിവ ഉള്ളവരെയും ഒഴിവാക്കിയിരുന്നു. ഇത്തരക്കാരെ സബ്സിഡിക്കർഹരായ വിഭാഗത്തിലും ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനിടയിലാണ് മന്ത്രിയും എംഎ‍ൽഎ.യും പട്ടികയിൽ കയറിക്കൂടിയത്. പട്ടിക തയ്യാറാക്കുമ്പോൾ രാജു മന്ത്രിയാണ്.

മന്ത്രി രാജുവിന്റെ ഭാര്യയാണ് കാർഡ് ഉടമ. ഇവർ ജലസേചന വിഭാഗത്തിൽനിന്ന് സൂപ്രണ്ടിങ് എൻജീനിയറായി വിരമിച്ചതാണ്. കൂടാതെ മന്ത്രിക്ക് സ്ഥിരവരുമാനവും നാലുചക്രവാഹനവും ഉണ്ട്. എന്നിട്ടും മന്ത്രിയും കുടുംബവും ഇതിൽ കടന്നുകൂടി. ഇതേ കുറിച്ച് ഭക്ഷ്യവകുപ്പിന് ഏതൊരു സൂചനയുമില്ല. സബ്സിഡി വിഭാഗത്തിൽ ഉൾപ്പെട്ടകാര്യം അറിയില്ലായിരുന്നുവെന്നാണ് മന്ത്രി പറയുന്നത്. ഇക്കാര്യം കഴിഞ്ഞദിവസം ശ്രദ്ധയിൽപ്പെട്ടു. ഇനം മാറ്റി മുൻഗണനേതര കാർഡാക്കാൻ അപേക്ഷ നൽകുകയും ചെയ്തു. റേഷൻ വാങ്ങാത്തതിനാലാണ് ഇക്കാര്യം ഇതുവരെ ശ്രദ്ധിക്കാതിരുന്നതെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, മന്ത്രിയുടെ അപേക്ഷ കിട്ടിയിട്ടില്ലെന്ന് താലൂക്ക് അധികൃതർ അറിയിച്ചു.

സബ്സിഡി വിഭാഗത്തിൽ ഉൾപ്പെട്ടകാര്യം കഴിഞ്ഞ ദിവസമാണ് നൗഷാദ് അറിഞ്ഞതെന്ന് എംഎ‍ൽഎ.യുടെ ഓഫീസും അറിയിച്ചു. എംഎ‍ൽഎ.യുടെ അമ്മയുടെ പേരിലാണ് കാർഡ്. ഉടൻതന്നെ ഇനം മാറ്റാൻ താലൂക്ക് സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP